BSNL 4G എന്നത് ഇനി വെറും വാക്ക് മാത്രമല്ല. Bharat Sanchar Nigam Limited ശരിക്കും 4ജിയ്ക്കുള്ള പണി തുടങ്ങി. ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ബിഎസ്എൻഎൽ. സർക്കാർ കമ്പനി 4ജി ടവറുകൾ നിർമിച്ചുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ടവറുകൾ നിർമിച്ചത്. ഇങ്ങനെ 15,000-ലധികം 4 ജി സൈറ്റുകൾ നിർമ്മിച്ചതായി കമ്പനി അറിയിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ഇത് ഉപകാരപ്പെടും. BSNL റീചാർജിങ്ങിന്, ക്ലിക്ക് ചെയ്യൂ.
4ജി സ്ഥാപിക്കുന്നതിലൂടെ രാജ്യത്തുടനീളം കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ തദ്ദേശീയ 4ജിയാണ് കമ്പനി വികസിപ്പിക്കുന്നത്.
4ജി വരുന്നതിന് പിന്നാലെ സർക്കാർ ടെലികോം കമ്പനി 5ജി പ്രവർത്തനങ്ങളും ആരംഭിക്കും. ബിഎസ്എൻഎൽ 5G റെഡി സിം കാർഡിന്റെ ചിത്രം കമ്പനി പോസ്റ്റ് ചെയ്തിരുന്നു. അതും ഹോം ഗ്രൗണ്ട് ടെക്‌നോളജി ഉപയോഗിച്ചാണ് സർക്കാർ കമ്പനി 5ജി നൽകുന്നത്.
ഇതിന് പുറമെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും 5ജി അപ്ഡേറ്റ് നൽകിയിരുന്നു. 5G ഉപയോഗിച്ചുള്ള വീഡിയോ കോൾ വീഡിയോ പരീക്ഷണം അദ്ദേഹം നടത്തി. ഇതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് 5ജിയും ഉടനെ ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് അറിയിച്ചത്. ഡൽഹിയിലെ CDOT കാമ്പസിലാണ് 5ജി പരീക്ഷണം നടന്നത്.
വയനാടിനായി അതിവേഗ കണക്റ്റിവിറ്റി ഉരുൾപൊട്ടലിന്റെ രണ്ടാം ദിവസം തന്നെ നടപ്പിലാക്കി. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിച്ചിരുന്നു. അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ വയനാട്ടിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കി. കൂടാതെ ആരോഗ്യ വകുപ്പിനായി ടോൾ ഫ്രീ നമ്പറുകളും ബിഎസ്എൻഎൽ സജ്ജീകരിച്ചു.
ഈ ടവറുകൾ വൈദ്യുതി ഇല്ലാത്ത സമയത്തും പ്രവർത്തിയ്ക്കും. ഇത് ഉറപ്പാക്കാൻ ഡീസൽ എഞ്ചിനുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചു. അതുപോലെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളിലും കണക്റ്റിവിറ്റി നഷ്ടമാകില്ല. യുദ്ധകാല അടിസ്ഥാനത്തിലാണ് ബിഎസ്എൻഎൽ പ്രദേശത്ത് 4ജി സേവനം ലഭ്യമാക്കിയത്.
Read More: Wayanad landslide: കേരളം അഭ്യർഥിച്ചു, വയനാട്ടിൽ New ടവർ സ്ഥാപിച്ച് Reliance Jio
4G ടവർ നൽകിയതിന് പിന്നാലെ ബിഎസ്എൻഎൽ Free ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഫ്രീയായി അൺലിമിറ്റഡ് കോൾ, ഡാറ്റ, എസ്എംഎസ് കുറച്ച് ദിവസങ്ങളിലേക്ക് അനുവദിച്ചു.