BSNL Budget Plan: 797 രൂപ മാത്രം! unlimited ഓഫറുകൾ, 300 ദിവസം വാലിഡിറ്റിയും

Updated on 11-Dec-2024
HIGHLIGHTS

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററാണ് BSNL

BSNL വരിക്കാർക്കായി ഒരു മികച്ച പ്ലാൻ പറഞ്ഞു തരാം

നിങ്ങൾക്ക് 300 ദിവസത്തെ കാലാവധിയിൽ റീചാർജ് പ്ലാൻ തരുന്നു

BSNL വരിക്കാർക്കായി ഒരു മികച്ച പ്ലാൻ പറഞ്ഞു തരാം. ഒരു വർഷത്തിന് അടുത്ത് വാലിഡിറ്റി വരുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനാണിത്. ഈ റീചാർജ് പാക്കേജിൽ നിങ്ങൾക്ക് നീണ്ട വാലിഡിറ്റിയും വളരെ മികച്ച ആനുകൂല്യങ്ങളും നേടാം.

BSNL Recharge Plan

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററാണ് BSNL. ടെലികോം കമ്പനിയുടെ വളരെ മികച്ചൊരു പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 797 രൂപയാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് വില. ഇത് നിങ്ങൾക്ക് 300 ദിവസത്തെ കാലാവധിയിൽ റീചാർജ് പ്ലാൻ തരുന്നു. ഈ പ്ലാൻ ഒരു വർഷത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് 1000 രൂപയ്ക്ക് താഴെ റീചാർജ് ചെയ്യാൻ അനുവദിക്കുന്നു.

797 രൂപ പ്ലാൻ

അൺലിമിറ്റഡ് വോയിസ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയും തരുന്ന പ്ലാനാണിത്. ഈ 797 രൂപ പാക്കേജിൽ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആസ്വദിക്കാം.

അതായത് നിങ്ങൾ ജിയോ, വിഐ, എയർടെൽ അങ്ങനെ ഏത് വരിക്കാരാനായാലും പ്രശ്നമില്ല. മുഖ്യമായും വോയിസ് കോളുകൾക്കായി റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. അതും ദീർഘനാളത്തേക്ക് വേറൊരു പ്ലാൻ നിങ്ങൾ നോക്കേണ്ടതില്ല. എന്നാലും ആദ്യത്തെ 60 ദിവസത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. പിന്നീടുള്ള കാലാവധിയിൽ നിങ്ങൾക്ക് സിം കട്ടാകാതെ ഇരിക്കാം.

BSNL 797 രൂപ പ്ലാൻ

ഇതിൽ അൺലിമിറ്റഡ് കോളുകൾ മാത്രമല്ല ലഭിക്കുന്നത്. ബിഎസ്എൻഎൽ നിങ്ങൾക്ക് ഇന്റർനെറ്റും വാഗ്ദാനം ചെയ്യുന്നു. മൊത്തം 600 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നത്. ആദ്യത്തെ 60 ദിവസത്തേക്ക് പ്രതിദിനം 2 ജിബി അനുവദിച്ചിരിക്കുന്നു.

Also Read: Good News! BSNL കേരളത്തിന് മാത്രമായി Special ഓഫർ, ഗൾഫിലും SIM ഉപയോഗിക്കാം, 57 രൂപ മുതൽ പ്ലാനുകളും…

60 ദിവസത്തെ കാലയളവിന് ശേഷവും ഇന്റർനെറ്റ് ലഭിക്കുന്നതാണ്. ഇങ്ങനെ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. ഈ കുറഞ്ഞ വേഗത വലിയ രീതിയിൽ നിങ്ങൾക്ക് ഡാറ്റ തരുന്നില്ല. എന്നാലും മെസേജിങ്ങിനും ബ്രൗസിംഗിനും ഇത് ധാരാളം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

അതുപോലെ ബിഎസ്എൻഎൽ ഈ ബജറ്റ് പ്ലാനിൽ SMS ഓഫറുകളും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ 60 ദിവസം നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് ചെയ്യാം. കേരള സർക്കിളിലുള്ള ബിഎസ്എൽ വരിക്കാർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :