ഫ്രീയായി ഡാറ്റയും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കുന്ന കിടിലൻ കൂപ്പണുമായി BSNL എത്തി
2 ഫസ്റ്റ് റീചാർജ് കൂപ്പണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്
108 രൂപയും 249 രൂപയുമാണ് പ്ലാനിന്റെ വില
ഇതാ പുതിയതായി വന്നുചേരുന്ന BSNL വരിക്കാർക്കായി അത്യധികം മികച്ച ഓഫറാണ് പൊതുമേഖല ടെലികോം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീയായി ഡാറ്റയും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു കിടിലൻ കൂപ്പണുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഫസ്റ്റ് റീചാർജ് കൂപ്പൺ അഥവാ FRC എന്ന ഈ റീചാർജ് കൂപ്പണിലൂടെ വരിക്കാരന് സ്വന്തമാക്കാവുന്ന നേട്ടങ്ങൾ എന്തെല്ലാമെന്നും ഇതിന്റെ നിബന്ധനകളും ചുവടെ വിവരിക്കുന്നു.
ആദ്യ റീചാർജിന് കൂപ്പണുമായി BSNL
2 ഫസ്റ്റ് റീചാർജ് കൂപ്പണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 108 രൂപയും 249 രൂപയുമാണ് ഈ പ്ലാനിന്റെ വില. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യമായി ബിഎസ്എൻഎലിൽ റീചാർജ് ചെയ്യുന്നവർക്കാണ് ഈ കൂപ്പൺ ലഭിക്കുക. പുതിയ പ്രീപെയ്ഡ് വരിക്കാരെ സന്തോഷിപ്പിക്കാനുള്ളതാണ് ബിഎസ്എൻഎൽ എഫ്ആർസിയിലൂടെ ലക്ഷ്യമിടുന്നത്.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നിങ്ങളൊരു പുതിയ ബിഎസ്എൻഎൽ ഉപഭോക്താവാണെങ്കിൽ, ഈ പ്ലാനുകൾ നിങ്ങൾക്ക് ഉചിതമാണ്. അൺലിമിറ്റഡ് കോളിങ്, ഡാറ്റ ഓഫർ, ഫ്രീ എസ്എംഎസ് തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ നിങ്ങൾക്ക് നേടാം.
BSNL 108 രൂപയുടെ FRC
108 രൂപയുടെ FRC അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, ദിവസവും 1GB ഡാറ്റയും നൽകുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതായത് റീചാർജ് ചെയ്ത് ആദ്യ 28 ദിവസത്തേക്ക് മാത്രമാണ് ഈ സൗജന്യങ്ങൾ. ഈ പ്ലാനിലൂടെ ലോക്കൽ എസ്എംഎസിന് 80 പൈസയും നാഷണൽ എസ്എംഎസിന് 1.20 രൂപയുമാണ് നിരക്ക് വരുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത്, ഇത് ഒരു തവണ മാത്രമാണ് ഒരു യൂസറിന് ലഭ്യമാകുകയുള്ളൂ…
107 രൂപയുടെ പ്ലാനിനേക്കാൾ സൂപ്പർ 108 രൂപയുടെ FRC
വെറും ഒരു രൂപ വ്യത്യാസത്തിൽ ബിഎസ്എൻഎല്ലിൽ തന്നെയുള്ള 107 രൂപയുടെ പ്ലാനിൽ ഇതിനേക്കാൾ ആനുകൂല്യങ്ങൾ കുറവാണ്. അൺലിമിറ്റഡ് വോയിസ് കോളിങ് ഇതിൽ ലഭ്യമല്ല. എന്നാൽ 35 ദിവസത്തെ വാലിഡിറ്റിയും, മൊത്തം 2ജിബി ഡാറ്റയും ലഭിക്കും.
249 രൂപയുടെ ബിഎസ്എൻഎൽ FRC
പുതിയ വരിക്കാർക്കായുള്ള രണ്ടാമത്തെ FRC ആണ് 249 രൂപയുടെ ഈ പ്ലാൻ. 45 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, 2GB പ്രതിദിന ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. കൂടാതെ, ദിവസേന 100 എസ്എംഎസ് നേടാനും ഇത് ഉപയോഗിക്കാം. ആനുകൂല്യങ്ങൾ അധികമായതിനാൽ തന്നെ എന്തുകൊണ്ടും 108 രൂപയുടെ കൂപ്പൺ റീചാർജിനേക്കാൾ ഇത് മികച്ച പ്ലാനാണ്.
FRC എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
നിങ്ങൾക്ക് പുതിയതായി ബിഎസ്എൻഎൽ ഉണ്ടെങ്കിലോ, അല്ലെങ്കിൽ ആദ്യമായാണ് ഈ സിമ്മിൽ നിങ്ങൾ റീചാർജ് ചെയ്യുന്നതെങ്കിലോ ആണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ എഫ്ആർസി പ്രയോജനപ്പെടുത്താനാകുക.
ഏതെങ്കിലും റീട്ടെയിലറിൽ നിന്നോ ഓൺലൈനിൽ നിന്നോ പുതിയ ബിഎസ്എൻഎൽ സിം വാങ്ങുമ്പോൾ, ഈ പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാം. ശ്രദ്ധിക്കുക, ഇത് പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതല്ല.
അതേ സമയം, നഷ്ടക്കുഴിയിൽ നിന്ന് 4G ഉയരുന്നതോടെ ബിഎസ്എൻഎൽ കരകയറുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവർത്തനങ്ങൾ പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile