അതിവേഗം BSNL 4G; കേന്ദ്ര ടെലികോം മന്ത്രി പറയുന്നത് എന്ത്?

അതിവേഗം BSNL 4G; കേന്ദ്ര ടെലികോം മന്ത്രി പറയുന്നത് എന്ത്?
HIGHLIGHTS

പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ 4ജി സേവനങ്ങൾ ആരംഭിക്കും

ഈ 4ജി നെറ്റ്വർക്ക് 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ്

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നുള്ള പിന്തുണയും ഉണ്ട്

ബിഎസ്എൻഎൽ (BSNL) 4ജി വ്യാപനത്തിനായുള്ള നടപടികൾ അ‌തിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അ‌ശ്വിനി ​വൈഷ്ണവ്. ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് അ‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുലക്ഷം ​സൈറ്റുകളിൽ ബിഎസ്എൻഎൽ (BSNL) 4G ഉടൻ ആരംഭിക്കും. 4Gയ്‌ക്കായി ഇന്ത്യൻ സാങ്കേതിക സംവിധാനങ്ങൾ വിന്യസിക്കാൻ ആണ് ബിഎസ്എൻഎല്ലി (BSNL)നോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം 2022 ഒക്ടോബറിൽ ബിഎസ്എൻഎൽ (BSNL) 1 ലക്ഷം 4G സൈറ്റുകൾക്കായി ടെൻഡർ നടത്തി. തുടർന്ന് ടിസിഎസുമായി ഉപകരണങ്ങൾ വാങ്ങുന്നതിൽ ബിഎസ്എൻഎൽ കരാർ ഉണ്ടാക്കി. ഈ കരാർ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിന്റെ അ‌ംഗീകാരം നേടുന്നതിനായി സമർപ്പിച്ചിരിക്കുകയാണ് എന്നും ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ടെലിക്കോം മന്ത്രി അ‌റിയിച്ചു.

പർച്ചേസ് ഓർഡർ നൽകി ഉടൻ തന്നെ 4G സേവനങ്ങൾ ആരംഭിക്കും

പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ 4G സേവനങ്ങൾ ആരംഭിക്കും. അ‌തിവേഗം 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് ഈ 4ജി നെറ്റ്വർക്ക് എന്നും അ‌ധികം ​വൈകാതെ തന്നെ 4ജി സേവനങ്ങൾ ബിഎസ്എൻഎൽ (BSNL) ആരംഭിക്കുമെന്നും മന്ത്രി പാർലമെന്റിനെ അ‌റിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ആത്മനിർഭർ പദ്ധതി അ‌നുസരിച്ചാണ് എംപവേർഡ് ടെക്നോളജി ഗ്രൂപ്പിന്റെ (ഇടിജി) ശുപാർശ പ്രകാരം ബിഎസ്എൻഎല്ലിന് ഇന്ത്യൻ കോർ 4Gക്കായി വിന്യസിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടെയുള്ള ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കും.

ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും. 5ജി സേവനങ്ങൾ നൽകുന്നതിനായി ബിഎസ്എൻഎല്ലിന് വേണ്ടി 600 MHz, 3300 MHz, 26 GHz (mmWave) ബാൻഡുകളിൽ സ്പെക്‌ട്രം സർക്കാർ ഇതിനകം റിസർവ് ചെയ്തിട്ടുണ്ട്.

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നുള്ള പിന്തുണ (USOF)യോടെയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ എത്തിക്കാനായുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിദൂരവും എത്തിപ്പെടാൻ ദുഷ്‌കരവുമായ പ്രദേശങ്ങളിലെ 24,680 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ പദ്ധതി വഴി ലഭ്യമാക്കും.

നിശ്ചിത സ്ഥലങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) സ്ഥാപിക്കുന്നതിന് സൗജന്യ റോ (റൈറ്റ് ഓഫ് വേ) അനുമതിയും 70 സ്ഥലങ്ങളിലെ 4ജി ടവറുകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) നൽകണമെന്ന് ബിഎസ്എൻഎൽ ഗോവ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ടിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo