BSNL 5G എളുപ്പമാക്കാൻ New ടെക്നോളജി! യൂണിവേഴ്സൽ SIM, UTA അവതരിപ്പിച്ചു

BSNL 5G എളുപ്പമാക്കാൻ New ടെക്നോളജി! യൂണിവേഴ്സൽ SIM, UTA അവതരിപ്പിച്ചു
HIGHLIGHTS

Bharat Sanchar Nigam Limited അതിവേഗം 4G എത്തിക്കുകയാണ്

കൂടാതെ, 5G കണക്റ്റിവിറ്റിയ്ക്കുള്ള പണിയും തുടങ്ങി

BSNL 4G, 5G നൽകുന്നതിന് ഒടിഎയും യുഎസ്ഐഎം സഹായിക്കും

BSNL ഇപ്പോൾ ആശ്വാസകരമായ വാർത്തകളാണ് വരിക്കാർക്ക് നൽകുന്നത്. പ്രൈവറ്റ് ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയപ്പോൾ ബിഎസ്എൻഎൽ വരിക്കാർക്കൊപ്പം നിന്നു. Bharat Sanchar Nigam Limited അതിവേഗം 4G എത്തിക്കുകയാണ്. കൂടാതെ, 5G കണക്റ്റിവിറ്റിയ്ക്കുള്ള പണിയും തുടങ്ങി. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുതിയതായി വരുന്നത്.

5G-യ്ക്ക് വേണ്ടി BSNL

ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററാണ് BSNL. സർക്കാർ കമ്പനി രാജ്യവ്യാപകമായി ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി OTA, USIM പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചു. പൈറോ ഹോൾഡിംഗ്സുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഇവ രണ്ടും വികസിപ്പിച്ചിട്ടുള്ളത്.

BSNL 5G എളുപ്പമാക്കാൻ New ടെക്നോളജി! യൂണിവേഴ്സൽ SIM, UTA അവതരിപ്പിച്ചു

4G, 5G നൽകുന്നതിന് ഒടിഎയും യുഎസ്ഐഎം സഹായിക്കും. ഇന്ത്യക്കാർക്ക് മിതമായ നിരക്കിൽ റീചാർജ് ചെയ്യാനും അതിവേഗ സേവനങ്ങൾ ലഭിക്കാനും ഇത് സഹായിക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുമായി ചേർന്നാണ് 4G, 5G അനുയോജ്യമായ പ്ലാറ്റ്‌ഫോം ഒരുക്കിയത്. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും സേവന നിലവാരവും ഇത് ഉറപ്പുനൽകുന്നു.

BSNL 5G ടെക്നോളജി

ടെലികോം കമ്പനിയ്ക്കും വരിക്കാർക്കും ഇത് കൂടുതൽ വഴക്കവും കാര്യക്ഷമതയും നൽകുന്നു. സിം കാർഡുകളുടെ റിമോട്ട് മാനേജ്മെന്റിനും പ്രൊവിഷനിംഗിനും ഈ ടെക്നോളജി സഹായിക്കും. നിലവിലുള്ള 4Gയെയും, വരാനിരിക്കുന്ന 5G-യെയും ഇത് സപ്പോർട്ട് ചെയ്യുന്നു.

മികച്ച നെറ്റ്‌വർക്ക് കവറേജും വേഗതയേറിയ ഡാറ്റ വേഗതയും ഇതിലൂടെ ലഭിക്കും. മൊബൈൽ നമ്പർ പോർട്ടബിലിറ്റിയ്ക്കും, സിം മാറ്റുന്നതിനും ഇത് എളുപ്പമാക്കും. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ തടസ്സമില്ലാത്ത സേവനങ്ങൾ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു.

ഒടിഎയുടെ മേന്മകൾ

പൈറോ ഹോൾഡിംഗ്സുമായി ചേർന്നാണ് യൂണിവേഴ്സൽ സിമ്മും ഒടിഎ വികസിപ്പിച്ചത്. ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ വരിക്കാർക്ക് അവരുടെ മൊബൈൽ നമ്പറുകൾ തെരഞ്ഞെടുക്കാം. ഏത് നാട്ടിലുള്ളവർക്കും സിമ്മുകൾ മാറ്റിസ്ഥാപിക്കാനും ഈ പ്ലാറ്റ്ഫോം അനുവദിക്കും. ചണ്ഡീഗഡിൽ BSNL പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. തിരുച്ചിറപ്പള്ളി സ്ഥിതി ചെയ്യുന്ന ഡിസാസ്റ്റർ റിക്കവറി സൈറ്റ് ഉപയോഗിച്ചാണ് ഇത് നിർമിച്ചത്.

Read More: 84 ദിവസത്തേക്ക് Prime Video ഫ്രീ! Reliance Jio വരിക്കാർ ചെയ്യേണ്ടത് ഇത്ര മാത്രം

80,000 പുതിയ ടവറുകൾ

ഒക്ടോബർ അവസാനത്തോടെ 4G സർവ്വീസുകൾ സ്ഥാപിക്കുന്നു. ഈ കാലയളവിൽ 80,000 ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന 21,000 ടവറുകൾ 2025 മാർച്ചോടെ സ്ഥാപിക്കും.

ഇതിനകം ഇന്ത്യയുടെ പല ഭാഗത്തും സർക്കാർ കമ്പനി 4ജി എത്തിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശത്ത് യുദ്ധകാല അടിസ്ഥാനത്തിൽ 4ജി വിന്യസിച്ചു. പഞ്ചാബ്, ചെന്നൈ ഉൾപ്പെടെ മറ്റ് പല സ്ഥലങ്ങളിലും 4G എത്തിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക്ക് ഉപകരണങ്ങളാണ് ബിഎസ്എൻഎൽ 4ജിയിൽ ഉപയോഗിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo