സർക്കാർ ടെലികോം കമ്പനി BSNL വളരെ വിലക്കുറവുള്ള പ്ലാനുകളും തരുന്നു. ഇത്തരത്തിലുള്ള Bharat Sanchar Nigam Limited പ്ലാനാണ് 18 രൂപയുടേത്. ഈ തുകയ്ക്ക് ആവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളുമുണ്ട്.
എപ്പോഴെങ്കിലും അത്യാവശ്യത്തിന് റീചാർജ് ആവശ്യമായി വരുമ്പോൾ പ്ലാൻ നോക്കുന്നവർക്ക് വേണ്ടിയാണിത്. തുച്ഛ വിലയ്ക്ക് അനുസരിച്ചുള്ള വാലിഡിറ്റി ഈ പ്ലാനിൽ നിന്ന് ലഭിക്കും.
2 ദിവസത്തെ ഹ്രസ്വ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ തരുന്നത്. ഈ പ്രീ പെയ്ഡ് പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളുണ്ട്. അതുപോലെ1 ജിബിയുടെ പ്രതിദിന ഡാറ്റ അലവൻസും കമ്പനി തരുന്നു.
തുടർച്ചയായി റീചാർജ് ചെയ്യാത്തവർക്ക് അത്യാവശ്യത്തിന് വേണ്ടി മാത്രമുള്ള പ്ലാനാണിത്. അതായത് 2 ദിവസം വാലിഡിറ്റിയിൽ പ്ലാൻ നോക്കുന്നവർക്കായി ഉപയോഗിക്കാം. അൺലിമിറ്റഡായി കോളുകൾ നിങ്ങൾക്ക് ഈ റീചാർജ് പ്ലാനിൽ ലഭിക്കും.
കോളിങ് മാത്രമല്ല 18 രൂപയ്ക്ക് ടെലികോം കമ്പനി തരുന്നത്. ഓരോ ദിവസവും 1GB ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 80kbps വേഗതയിൽ ഡാറ്റ ഉപയോഗിക്കാം.
18 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഹ്രസ്വകാല കണക്റ്റിവിറ്റി ലഭിക്കുന്നതാണ്. ഇതിൽ അൺലിമിറ്റഡ് ഫോൺ കോളിങ് സാധിക്കും. കോളുകളും ഒപ്പം പ്രതിദിനം ഡാറ്റയും എന്നത് ബോണസ് ഓഫറാണ്.
Read More: BSNL 5G Latest: എപ്പോൾ 5G വരും? Fast നെറ്റ് വൈകില്ല, കേന്ദ്ര ടെലികോം മന്ത്രിയുടെ ഉറപ്പ്
അതും ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കാണ് ഏറ്റവും അനുയോജ്യം. കാരണം ഇവർ സിം കട്ടാകാതിരിക്കാൻ എപ്പോഴെങ്കിലും റീചാർജ് ചെയ്യുന്നവരാണ്. അല്ലെങ്കിൽ എന്തെങ്കിലും ഒടിപി ലഭിക്കാൻ വേണ്ടി മാത്രം റീചാർജ് ചെയ്യുന്നവരുമുണ്ട്. ഇവർക്കെല്ലാം 2 ദിവസത്തേക്ക് മാത്രമുള്ള പ്ലാൻ അനുയോജ്യമാകുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഡാറ്റ തീർന്നാലും കുറഞ്ഞ സ്പീഡിൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. അതും മറ്റ് നിരക്കുകളൊന്നും ഉൾപ്പെടുത്താതെയാണ് ഡാറ്റ നൽകുന്നത്.
ബിഎസ്എൻഎല്ലിന്റെ 25-ാം വാർഷികമാണ് 2024. വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ 4G ഡാറ്റ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ കമ്പനി 24GB സൗജന്യ 4G ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള വൗച്ചറുകളിൽ റീചാർജ് ചെയ്യുമ്പോൾ 24ജിബി കൂടി ലഭിക്കും. ഒക്ടോബർ 1-നും ഒക്ടോബർ 24-നും ഇടയിൽ റീാചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്.