കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് BSNL
BSNL പ്ലാനുകൾ മിക്കവയും ബജറ്റ്-ഫ്രെണ്ട്ലി പാക്കേജുകളാണ്
പ്രതിദിനം ഏകദേശം 5 രൂപ നിരക്കിൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു
നിങ്ങളൊരു BSNL വരിക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ചേരുന്ന ലാഭകരമായ ഒരു പ്രീ-പെയ്ഡ് പ്ലാൻ പരിചയപ്പെടാം. Bharat Sanchar Nigam Limited എന്നതാണ് ബിഎസ്എൻഎല്ലിന്റെ പൂർണനാമം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. അത്യാകർഷകമായ റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.
BSNL വരിക്കാർക്കായി…
നിങ്ങളുടെ ശ്രദ്ധയിൽ അധികം എത്താത്ത ഒരു റീചാർജ് പ്ലാൻ പരിചയപ്പെട്ടാലോ? BSNL പ്ലാനുകൾ മിക്കവയും ബജറ്റ്-ഫ്രെണ്ട്ലി പാക്കേജുകളാണ്. സർക്കാർ ടെലികോം കമ്പനിയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആവശ്യത്തിന് മാത്രം ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് ഇത് ആകർഷകമായ ഓഫറായിരിക്കും.
ഡാറ്റാ ആക്സസിനായി മറ്റൊരു സിം ഉപയോഗിക്കുന്നവർക്ക് കോൾ ആവശ്യത്തിന് മാത്രമായിരിക്കും BSNL. കൂടാതെ സിം ആക്ടീവാക്കി നിലനിർത്താനും ഈ ബിഎസ്എൻഎൽ പ്ലാൻ അനുയോജ്യമായിരിക്കും. 439 രൂപ വിലയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വില വരുന്നത്.
BSNL 439 രൂപ പ്ലാൻ
90 ദിവസത്തെ തടസ്സമില്ലാത്ത ടെലികോം സേവനം ബിഎസ്എൻഎൽ തരുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകൾ ആസ്വദിക്കാം. 3 മാസം വാലിഡിറ്റി വരുന്ന പ്ലാനിന് 300 സൗജന്യ എസ്എംഎസ് ലഭിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരു മാസത്തിൽ പ്ലാനിന് ചെലവാകുന്നത് വെറും 146 രൂപയാണ്. അതിനാാൽ ഇത്രയും തുച്ഛ വിലയ്ക്ക് ഒരു പ്രീ-പെയ്ഡ് പ്ലാൻ ശരിക്കും അപൂർവ്വമാണ്.
Read More: Panchayat New Season: കോമഡി Series ഈ മാസം, എവിടെ, എപ്പോൾ സ്ട്രീമിങ്?
പ്രതിദിനം ഏകദേശം 5 രൂപ നിരക്കിൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇതിൽ നിങ്ങൾക്ക് ഡാറ്റ ഓഫറൊന്നും ലഭ്യമായിരിക്കില്ല. എന്നാൽ കോളുകൾക്കും എസ്എംഎസ്സുകൾക്കും ലിമിറ്റില്ലെന്ന് തന്നെ പറയാം.
439 രൂപ പ്ലാൻ ഒരു ദീർഘകാല റീചാർജ് പ്ലാനാണ്. ഡാറ്റ സേവനങ്ങൾക്കായി മറ്റൊരു സിം കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിലെ വൈ-ഫൈ പ്രയോജനപ്പെടുത്തുന്നവർക്കും ഡാറ്റ ആവശ്യമില്ലെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
ബിഎസ്എൻഎൽ 4G
3G സ്പീഡിലാണ് ഇപ്പോഴും ബിഎസ്എൻഎൽ ഇഴയുന്നത്. മൂന്ന് മാസത്തിനുള്ളിൽ 4G എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി വിന്യസിച്ചേക്കും. 2025-ൽ ടെലികോം കമ്പനി 5G-യുടെ സർവ്വീസും ആരംഭിക്കുന്നതാണ്. പൂർണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 4G ആരംഭിക്കാനാണ് പദ്ധതി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile