BSNL Best Plan: 2GB ഡാറ്റ പ്ലാനിന് ഇത്രയും കുറഞ്ഞ വിലയോ?

BSNL Best Plan: 2GB ഡാറ്റ പ്ലാനിന് ഇത്രയും കുറഞ്ഞ വിലയോ?
HIGHLIGHTS

വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ നിലവിൽ സർക്കാർ കമ്പനി BSNL തരുന്നു

അതും 100 രൂപയ്ക്ക് താഴെ വരെ പ്രീ-പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്

ബ്രൗസിംഗിനും വീഡിയോ സ്ട്രീമിംഗിനും ആവശ്യമായ ഡാറ്റ ബിഎസ്എൻഎൽ തരും

BSNL വരിക്കാർക്ക് ദിവസേന 2GB ലഭിക്കുന്ന പ്ലാനിനെ കുറിച്ച് അറിയണോ? വോഡഫോൺ ഐഡിയയിൽ നിന്ന് വരെ ബിഎസ്എൻഎൽ വരിക്കാരെ സമ്പാദിച്ചു. സ്വകാര്യ ടെലികോം കമ്പനികൾ പ്ലാൻ നിരക്ക് ഉയർത്തിയത് ബിഎസ്എൻഎല്ലിന് ഗുണമായി.

BSNL വരിക്കാർക്കൊപ്പം

വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ നിലവിൽ സർക്കാർ കമ്പനി BSNL തരുന്നു. അതും 100 രൂപയ്ക്ക് താഴെ വരെ പ്രീ-പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. ജിയോയും എയർടെലും പ്ലാനുകളുടെ വില കൂട്ടിയപ്പോൾ വിഐയും ഒപ്പം കൂടി. എന്നാൽ സർക്കാർ ടെലികോം കമ്പനി വരിക്കാർക്കൊപ്പം നിന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

bsnl best plan offers

കൂടാതെ ദുരന്തമേഖലയിൽ ഉൾപ്പെടെ ബിഎസ്എൻഎൽ 4G എത്തിച്ചു. കമ്പനി 5G കണക്റ്റിവിറ്റിയ്ക്കായി ഇപ്പോൾ പ്രവർത്തിക്കുകയാണ്. അതും ടവറുകൾ ഉപയോഗിക്കാതെ 5ജി റെഡി ടെക്നോളജി പരീക്ഷിക്കുന്നു.

BSNL 2GB പ്ലാൻ

ബ്രൗസിംഗിനും വീഡിയോ സ്ട്രീമിംഗിനും ആവശ്യമായ ഡാറ്റ ബിഎസ്എൻഎൽ തരും. അതും ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് 229 രൂപ മാത്രം. ഈ പ്രീ-പെയ്ഡ് പ്ലാൻ 28 ദിവസത്തിലധികം വാലിഡിറ്റി തരുന്നു. അതുപോലെ നിങ്ങൾക്ക് ആവശ്യമായ ഡാറ്റയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

229 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങ് അനുവദിക്കുന്നു. എത്ര വേണമെങ്കിലും കോൾ ചെയ്ത് സംസാരിക്കാം. ഏത് നെറ്റ്‌വർക്കിലേക്കും ബിഎസ്എൻഎൽ സൗജന്യ കോളുകൾ ചെയ്യാൻ അനുവദിക്കുന്നു.

അതുപോലെ ഇന്റർനെറ്റ് ഡാറ്റയ്ക്കും മികച്ച പ്ലാനാണിത്. കാരണം ദിവസേന നിങ്ങൾക്ക് 2GB ലഭിക്കും. ഹൈ-സ്പീഡ് ഇന്റർനെറ്റ് ആസ്വദിക്കാം. 4ജി കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കും. ഇതിൽ കോളുകളും ഇന്റർനെറ്റും മാത്രമല്ല ഉൾപ്പെടുന്നത്.

കോംപ്ലിമെന്ററി എസ്എംഎസും ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നു. പ്രതിദിനം 100 സൗജന്യ എസ്എംഎസ് ആണ് ഈ പ്ലാനിൽ ഉള്ളത്.

ബിഎസ്എൻഎൽ 5G Ready

4G, 5G കണക്റ്റിവിറ്റികൾക്കായി ബിഎസ്എൻഎൽ OTA, USIM പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരുന്നു. പൈറോ ഹോൾഡിംഗ്സുമായി സഹകരിച്ചാണ് ഇവ രണ്ടും വികസിപ്പിച്ചത്.

Read More: Good News! Free ആയി BSNL SIM വീട്ടിലെത്തും, കേരളത്തിലും തുടങ്ങി

സിം കാർഡുകളുടെ റിമോട്ട് മാനേജ്മെന്റിനും പ്രൊവിഷനിംഗിനും ഈ ടെക്നോളജി സഹായിക്കും. മിതമായ നിരക്കിൽ റീചാർജ് ചെയ്യാനും അതിവേഗ സേവനങ്ങൾ ലഭിക്കാനും കാരണമാകും. മികച്ച നെറ്റ്‌വർക്ക് കവറേജും വേഗതയേറിയ ഡാറ്റ വേഗതയും ലഭിക്കാനുള്ള പ്രയത്നത്തിന്റെ ഫലമാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo