BSNL 4G ഇനി അധികം വൈകില്ലെന്ന് തന്നെ ഉറപ്പിക്കാം. സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതും ബിഎസ്എൻഎല്ലിന് ഗുണമായി. മാസ, വാർഷിക പ്ലാനുകൾക്കെല്ലാം ജിയോ, എയർടെൽ, വിഐ നിരക്ക് കൂട്ടി. സാധാരണക്കാരന് വലിയ തുക കൊടുത്ത് റീചാർജ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുന്നു.
ഇന്റർനെറ്റ് ആവശ്യമില്ലാത്തവർക്ക് കോളുകൾക്കും മറ്റും ബിഎസ്എൻഎൽ ഗുണകരമാണ്. അതിനാൽ ദീർഘകാല അടിസ്ഥാനത്തിൽ റീചാർജ് ചെയ്യുന്നവർക്ക് ലാഭകരമായ പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. അതും ഒരു വർഷം കാലയളവിൽ ചുരുങ്ങുന്ന പ്ലാനല്ല. വാലിഡിറ്റിയുടെ ദൈർഘ്യം പരിഗണിക്കുമ്പോൾ ഇത് വളരെ സ്പെഷ്യൽ പ്ലാനാണ്. ഇതിൽ റീചാർജ് ചെയ്താൽ 13 മാസത്തേക്ക് വേറൊരു പ്ലാൻ ആലോചിക്കേണ്ടതില്ല.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ഗുണകരമായ പ്ലാനാണിത്. 2,399 രൂപ നിരക്കാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വിലയാകുന്നത്. 395 ദിവസത്തേക്ക് ബിഎസ്എൻഎൽ നിങ്ങൾക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ തരുന്നു.
ഒരു വർഷവും ഒരു മാസവും കാലാവധി വരുന്ന പ്ലാൻ നിങ്ങൾക്ക് ലാഭകരമാണ്. അതായത്, സേവനങ്ങൾക്ക് പ്രതിമാസം 200 രൂപ ഈടാക്കുന്നു. 395 ദിവസവും നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമായിരിക്കും. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഇത് ലഭിക്കുന്നതാണ്.
ദിവസവും 100 സൗജന്യ എസ്എംഎസ്സും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ പ്രതിദിനം 2GB ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. 4ജി കൂടി എത്തിയാൽ ഹൈ-സ്പീഡ് ഡാറ്റ പ്രയോജനപ്പെടുത്താം. ഈ വർഷം തന്നെ 4G കിട്ടിയാൽ ഒരു വർഷ പ്ലാൻ നഷ്ടമാകില്ല.
രാജ്യവ്യാപകമായി സൗജന്യ റോമിങ് ലഭിക്കുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ മൂല്യവർധിത സേവനങ്ങളും ലഭിക്കുന്നതാണ്. സിംഗ് മ്യൂസിക്, ബിഎസ്എൻഎൽ ട്യൂൺസ് എന്നിവ ഇതിൽ നിന്ന് നേടാം. ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകളും പാക്കേജിലുണ്ട്. കൂടാതെ, ഗെയിമോൺ ആസ്ട്രോട്ടെൽ സേവനങ്ങളും ഈ പ്ലാനിലൂടെ പ്രയോജനപ്പെടുത്താം.
Read More: ഒടുവിൽ ആ Good News! BSNL കനിയുന്നു, അയൽപക്കത്ത് 4G
4ജി, 5ജി മെല്ലെപ്പോക്ക് ബിഎസ്എൻഎല്ലിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കമ്പനി 4ജി അവതരിപ്പിക്കുമെന്ന പ്രതീക്ഷ ഇപ്പോൾ ലഭിക്കുന്നുണ്ട്. തമിഴ് നാട്ടിലെ 4 ജില്ലകളിൽ സർക്കാർ കമ്പനി 4ജി അവതരിപ്പിക്കുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലാണ് പദ്ധതി.