BSNL Best Data Plans: അൺലിമിറ്റഡ്, 3GB ഡാറ്റ ഓഫറുകൾ, ഒരു വർഷം വരെ വാലിഡിറ്റി! ഇതാ…

BSNL Best Data Plans: അൺലിമിറ്റഡ്, 3GB ഡാറ്റ ഓഫറുകൾ, ഒരു വർഷം വരെ വാലിഡിറ്റി! ഇതാ…
HIGHLIGHTS

ഇന്ന് ഏറ്റവും ലാഭമുള്ള പ്ലാൻ അവതരിപ്പിക്കുന്നത് BSNL തന്നെ

Unlimited ഓഫറുകളും 3GB ഡാറ്റയുമുള്ള BSNL Best Data Plans ഇതാ...

ഒരു വർഷം വാലിഡിറ്റിയിലും ബിഎസ്എൻഎല്ലിൽ മികച്ച പ്ലാനുകളുണ്ട്

Unlimited ഓഫറുകളും 3GB ഡാറ്റയുമുള്ള BSNL Best Data Plans അറിയാമോ? ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. വരിക്കാരന്റെ ആവശ്യം അനുസരിച്ചുള്ള റീചാർജ് പാക്കേജാണിത്.

ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്. ഇന്ന് ഏറ്റവും ലാഭമുള്ള പ്ലാൻ അവതരിപ്പിക്കുന്നത് ബിഎസ്എൻഎൽ തന്നെ. ടെലികോം കമ്പനി ഇപ്പോൾ 4ജി പ്രവർത്തനങ്ങളിലാണ്. അടുത്ത വർഷം പകുതിയ്ക്ക് 5ജി വിന്യാസവും ആരംഭിക്കും.

BSNL Best Data Plans

ബിഎസ്എൻഎൽ സർവ്വത്ര 5ജി പോലുള്ള നൂതനെ ടെലികോം ആശയങ്ങളും നടപ്പിലാക്കുന്നു. ഡയറക്ട് ടു ഡിവൈസ് എന്ന സിം ഇല്ലാതെ പ്രവർത്തിക്കുന്ന ടെക്നോളജിയും അവതരിപ്പിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിൽ നിന്ന് പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാണ്. ഇവിടെ വിവരിക്കുന്നത് പ്രീ-പെയ്ഡ് വരിക്കാർക്കുള്ള മികച്ച പ്ലാനാണ്. ഇവ ദിവസവും 3GB തരുന്നു.

BSNL 3GB പ്ലാനുകൾ

ദിവസവും 3GB ഡാറ്റ ലഭിക്കുന്ന പാക്കേജാണിത്. ഡാറ്റ മാത്രമല്ല ഇതിൽ ലഭിക്കുന്നത്. നിങ്ങൾക്ക് അത്യാവശ്യത്തിനുള്ള എസ്എംഎസ്സും ഇതിൽ അനുവദിച്ചിട്ടുണ്ട്. ആവശ്യത്തിലധികം അൺലിമിറ്റഡ് കോളിങ്ങും സാധ്യമാണ്. 599 രൂപയാണ് പാക്കേജിന്റെ വില. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഈ വാലിഡിറ്റിയിൽ മൊത്തം 252GB ഡാറ്റ ലഭിക്കും. ഡാറ്റയ്ക്കും പരിധിയില്ലാതെ കോളിങ്ങിനും പ്ലാൻ നോക്കുന്നവർക്കുള്ള ബജറ്റ് പ്ലാനാണിത്. ദിവസവും 3ജിബി എന്നത് ബൾക്ക് ഡാറ്റയാണ്.

ഒരു വർഷം വാലിഡിറ്റി, 1198 രൂപയ്ക്ക്!

ഒരു വർഷം വാലിഡിറ്റിയിലും ബിഎസ്എൻഎല്ലിൽ മികച്ച പ്ലാനുകളുണ്ട്. അതും ലാഭകരമായി റീചാർജ് ചെയ്യാവുന്ന ഓപ്ഷനാണ്. സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച്, ഇത് വളരെ ലാഭം തന്നെയാണ്. ഈ ബിഎസ്എൻഎൽ പ്ലാനിൽ മികച്ച കണക്റ്റിവിറ്റി ലഭിക്കുന്നു. ഇതിന് വില 1198 രൂപയാണ്.

1198 രൂപയുടെ റീചാർജ് പാക്കേജിന് വാലിഡിറ്റി 365 ദിവസമാണ്. പ്ലാനിൽ വരിക്കാർക്ക് മൊത്തം 36 ജിബി ഡാറ്റ ലഭിക്കും. എന്നാൽ ഈ ബിഎസ്എൻഎൽ പ്ലാനിൽ, പ്രതിദിന ഡാറ്റ പരിധിയില്ല. ഓരോ മാസവും 300 മിനിറ്റ് സൗജന്യ കോളിങ് അനുവദിക്കുന്നു. ഇതുകൂടാതെ എല്ലാ മാസവും 30 SMS സൗകര്യവും ലഭ്യമാണ്.

കൂടുതൽ വായിക്കാൻ: BSNL 5G കൈയെത്തും ദൂരത്തെത്തി, 700 MHz ബാൻഡ് ട്രെയൽ ജയം, ഇനി…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo