bsnl best affordable 1 year plan
ഒരു വർഷത്തിൽ 600GB ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളുമുള്ള Best BSNL പ്ലാൻ അറിയാമോ? നീണ്ട കാലത്തേക്ക് വാലിഡിറ്റിയും ആവശ്യത്തിന് ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ഒരു വർഷം മുഴുവൻ കാലാവധിയാണ് വളരെ വിലക്കുറവുള്ള ഈ പാക്കേജിൽ ലഭിക്കുന്നത്. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാം. 2000 രൂപയിലും താഴെ 365 ദിവസം വാലിഡിറ്റി കിട്ടുന്നത് വളരെ വിരളമാണ്. എന്നാൽ സർക്കാർ ടെലികോം തങ്ങളുടെ വരിക്കാർക്കായി ഇങ്ങനെയൊരു സ്പെഷ്യൽ പ്ലാൻ അനുവദിച്ചിരിക്കുന്നു.
2024 ജൂലൈയിൽ ജിയോ, എയർടെൽ, വിഐ തുടങ്ങിയ കമ്പനികൾ റീചാർജ് നിരക്കുകൾ ഉയർത്തി. എന്നാൽ ബിഎസ്എൻഎൽ അപ്പോഴും ഇപ്പോഴും പഴയ നിരക്കുകളിൽ പ്ലാനുകൾ നൽകുന്നു. വളരെ ബജറ്റ് സൗഹൃദമായ പ്ലാനുകളാണ് Bharat Sanchar Nigam Limited തരുന്നത്. അതിനാൽ തന്നെ സർക്കാർ ടെലികോമിന് 50 ലക്ഷത്തിലധികം പുതിയ വരിക്കാരെ ലഭിച്ചതായാണ് കണക്കുകൾ. ഇവിടെ പറയുന്ന വാർഷിക പ്ലാനും വളരെ പോക്കറ്റ് ഫ്രണ്ട്ലി ആയ പ്ലാനാണ്.
PV1999 എന്നാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പേര്. എന്നുവച്ചാൽ ഇത് 1,999 രൂപ വിലയാകുന്ന പാക്കേജാണ്. 365 ദിവസമാണ് ബിഎസ്എൻഎൽ വാലിഡിറ്റി തരുന്നത്. വർഷം മുഴുവനും ആവർത്തിച്ച് റീചാർജ് ചെയ്യേണ്ടി വരില്ല എന്നതാണ് പ്രധാന നേട്ടം.
ഈ പ്ലാനിൽ ബിഎസ്എൻഎൽ ഒരു വർഷത്തിൽ 600GB ഡാറ്റ തരുന്നു. നിങ്ങൾക്ക് ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം. ദിവസ ഡാറ്റ പരിധിയിൽ നൽകിയിട്ടുള്ള ഡാറ്റയല്ല. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
രാജ്യത്തുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിങ് സേവനവും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് സൗജന്യ റോമിങ് സേവനവും പ്രയോജനപ്പെടുത്താം.
ഇതിൽ സർക്കാർ കമ്പനി വെറും എസ്എംഎസ്സും അൺലിമിറ്റഡ് കോളുകളും മാത്രമല്ല തരുന്നത്. ഈ പ്ലാനിൽ ദിവസേന 100 സൗജന്യ എസ്എംഎസ് ലഭിക്കും.
WOW എന്റർടെയിൻമെന്റ്, സിങ് മ്യൂസിക്, ഹാർഡി ഗെയിമുകൾ ആക്സസും പ്ലാനിലുണ്ട്. ബിഎസ്എൻഎൽ ട്യൂൺസ്, ഗെയിമോൺ & ആസ്ട്രോട്ടെൽ സേവനങ്ങൾ ലഭിക്കുന്നതാണ്. ചലഞ്ചർ അരീന ഗെയിമുകളിലേക്കും, ലിസ്റ്റ്ൻ പോഡ്‌കാസ്റ്റ്, ഗെയിമിയം ആക്സസും ഇതിൽ ചേർത്തിട്ടുണ്ട്.
ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് പറ്റിയ പ്ലാനാണ് 1999 രൂപയുടേത്. ഈ വിലയിൽ പ്രൈവറ്റ് ടെലികോം കമ്പനികളിൽ നിങ്ങൾക്ക് ഒരു വർഷ പ്ലാൻ കണ്ടെത്താനാകില്ല. ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും റീചാർജ് ചെയ്യാം. ഗൂഗിൾപേ, ഫോൺപേ പോലുള്ള പേയ്മെന്റ് ആപ്പുകളിലൂടെയും റീചാർജ് ചെയ്യാനാകും.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan