Night അൺലിമിറ്റഡ് ഡാറ്റയുമായി BSNLന്റെ കിടിലനൊരു പ്രീപെയ്ഡ് പ്ലാൻ

Night അൺലിമിറ്റഡ് ഡാറ്റയുമായി BSNLന്റെ കിടിലനൊരു പ്രീപെയ്ഡ് പ്ലാൻ
HIGHLIGHTS

BSNL രാത്രി സമയങ്ങളിലേക്ക് ഒരു അൺലിമിറ്റഡ് ഡേറ്റ ഓഫർ അവതരിപ്പിച്ചു

599 രൂപയുടെ പ്ലാനിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കും

പാവങ്ങൾക്ക് എന്നും BSNL ആണ് ശരണമെന്ന് പറയാറുണ്ട്. കൈയിലൊതുങ്ങുന്ന വിലയിൽ കൂടുതൽ നാൾ വാലിഡിറ്റിയുള്ള റീചാർജ് ഓപ്ഷനുകൾ പൊതുമേഖല ടെലികോം കമ്പനി നൽകുന്നു എന്നതാണ് അതിന് പിന്നിലെ പ്രധാന കാരണം. BSNLന്റെ 2G, 3G, 4G സേവനങ്ങൾ ഇപ്പോൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നുണ്ട്. ഇതേ അവസരത്തിൽ BSNL വളരെ മികച്ചൊരു ഓഫർ കൂടി നൽകിയാലോ?

നമ്മൾ ഏറ്റവും കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നത് ഒരുപക്ഷേ രാത്രി സമയങ്ങളിലായിരിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഓഫറുമായി ബിഎസ്എൻഎൽ വന്നാൽ എന്ത് ചെയ്യും? ഇത്തരത്തിൽ BSNL നൽകുന്ന ഒരു റീചാർജ് ഓപ്ഷനാണ് 599യുടെ പ്ലാൻ. 

BSNL 599 പ്രീപെയ്ഡ് റീചാർജ് പ്ലാൻ

BSNL 599യുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ലോക്കൽ, STD, റോമിംഗ് എന്നിവയുൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. MTNL ഏരിയകളിൽ പോലും, എല്ലാ ദിവസവും 3GB ഹൈ-സ്പീഡ് ഡാറ്റ ലഭ്യമാകുന്നതാണ്. 84 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 100 SMS-ഉം ഈ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Rs 599 പാക്കിൽ ഇനിയുമുണ്ട് ഓഫറുകൾ

ഡാറ്റ, വോയ്‌സ്, SMS ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം, BSNL നൽകുന്ന അധിക ആനുകൂല്യങ്ങളാണ് സൗജന്യമായി ബിഎസ്എൻഎൽ ട്യൂണുകൾ, സിങ് മ്യൂസിക് (Zing Music), ആസ്ട്രോട്ടെൽ, ഗെയിംഓൺ (GameOn) സേവനങ്ങൾ എന്നിവ ലഭിക്കും എന്നത്.

ഈ ആനുകൂല്യങ്ങൾ കൂടാതെ, ഇമെയിലുകൾ, ഇൻസ്റ്റന്റ് മെസേജിങ്, രാത്രി 12 മുതൽ പുലർച്ചെ 5 വരെ അൺലിമിറ്റഡ് ഡാറ്റ തുങ്ങിയവയും BSNL ഉപഭോക്താക്കൾക്കായി ഒരുക്കുന്നു. പ്രതിദിന ക്വാട്ട തീരുമ്പോൾ 40 Kbps വേഗതയിൽ ഹൈ-സ്പീഡ് ഇന്റർനെറ്റും ആസ്വദിക്കാം. അതിനാൽ തന്നെ നിങ്ങൾ രാത്രി വൈകിയും ഉണർന്നിരിക്കുന്നവർക്ക് അത്യാവശ്യം 4G സേവനം ലഭിക്കുന്ന പ്രദേശമാണെങ്കിൽ അടിപൊളിയായി ഇന്റർനെറ്റ് (Night Unlimited Data) ഉപയോഗിക്കാം.

OTT ആനുകൂല്യങ്ങളും വേണമെങ്കിൽ…

എന്നാൽ ഇതിന് പുറമെ OTT ആനുകൂല്യങ്ങൾ കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് BSNLന്റെ 769 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്യാവുന്നതാണ്. പ്രതിദിനം 2GB ഡാറ്റയാണ് ഈ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുക. 
BSNLന്റെ 599 രൂപയുടെ Prepaid recharge planന്റെ വിവരങ്ങൾ ടെലികോം ടോക്കിന്റെ റിപ്പോർട്ട് അനുസരിച്ചുള്ളതാണ്. ശ്രദ്ധിക്കേണ്ടത് ഓരോ സർക്കിളിലും recharge planകളും വ്യത്യാസം വരുന്നതാണ്. അതിനാൽ നിങ്ങളുടെ സർക്കിളിൽ ഇത് ലഭ്യമാണോ എന്നറിയാൻ BSNL ആപ്പിലോ അല്ലെങ്കിൽ വെബ്സൈറ്റിലോ ഇത് പരിശോധിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo