ജിയോ, എയർടെലിനൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ BSNL. അനുദിനം സർക്കാർ കമ്പനിയ്ക്ക് വരിക്കാരെ നഷ്ടമാവുകയാണ്. കേരളത്തിൽ പോലും ചെറിയ ബിഎസ്എൻഎൽ ഓഫീസുകൾ നിർത്തലാക്കുന്ന സ്ഥിതിയിലേക്ക് എത്തി. ഇന്ത്യയിൽ ഭേദപ്പെട്ട വരിക്കാരുള്ളത് ബിഎസ്എൻഎല്ലിന് കേരളത്തിൽ നിന്നായിരുന്നു. എന്നാൽ കേരള ബിഎസ്എൻഎൽ വരിക്കാരും പൊതുമേഖലയെ കൈവിട്ട മട്ടാണ്.
എന്നാൽ കേരള വരിക്കാർക്കായി ബിഎസ്എൻഎൽ Good News എത്തിച്ചിരിക്കുന്നു. വരിക്കാരെ ആകർഷിക്കാനുള്ള പുതിയ തന്ത്രമെന്ന് വേണമെങ്കിൽ പറയാം. ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി വർധിപ്പിക്കുന്ന നീക്കമാണ് കമ്പനി നടത്തിയത്.
2 പ്രീപെയ്ഡ് പ്ലാനുകളിലാണ് കാലാവധി അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള സർക്കിളിലുള്ള വരിക്കാർക്കും ഈ 2 പ്ലാനുകളും ലഭ്യമാണ്. 30 ദിവസത്തോളം എക്സ്ട്രാ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
699 രൂപ പ്ലാനിലും 999 രൂപ പ്ലാനിലുമാണ് വാലിഡിറ്റി കൂട്ടിയത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലും ഇത് ലഭ്യമാണ്. വാലിഡിറ്റി മാറ്റിയ 2 പ്രീ-പെയ്ഡ് പ്ലാനുകളും വിശദമായി അറിയാം.
120 ദിവസം വാലിഡിറ്റിയായിരുന്നു 699 രൂപയുടെ റീചാർജ് പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ ഇനിയിത് 150 ദിവസത്തേക്ക് സാധുതയുള്ളതാണ്.
അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിൽ ആസ്വദിക്കാനാകും. കൂടാതെ, ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 100 സൗജന്യ എസ്എംഎസ് നൽകുന്നു. ദിവസവും 0.5 ജിബി ഡാറ്റയും നൽകുന്നു.
ഇതിലെ മറ്റൊരു പ്രധാന ആനുകൂല്യം PRBT ഫ്രീ റിങ്ടോണാണ്. ബിഎസ്എൻഎൽ വരിക്കാർക്ക് 60 ദിവസത്തേക്ക് PRBT-ഫ്രീ റിംഗ്‌ടോണുകൾ ആസ്വദിക്കാം.
999 രൂപയുടെ റീചാർജ് പ്ലാനിൽ അധികമായി 15 ദിവസം കൂടി ചേർത്തു. ഇത് മുമ്പ് 200 ദിവസത്തെ വാലിഡിറ്റിയോടെ വന്ന പ്ലാനാണ്. ഇനി ഈ പ്രീ-പെയ്ഡ് പ്ലാനിൽ 215 ദിവസത്തെ വാലിഡിറ്റിയുണ്ടാകും. ഈ പ്ലാനിൽ, എസ്എംഎസ് അല്ലെങ്കിൽ സൗജന്യ ഡാറ്റ പോലുള്ള അധിക ആനുകൂല്യങ്ങളില്ല.
Read More: Jio Cricket Plans: IPL പ്രേമികൾക്ക് അംബാനിയുടെ 3 Best ഓഫറുകൾ
എന്നാലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം സർക്കാർ കമ്പനി അനുവദിച്ചിട്ടുണ്ട്. ഇതിലും വരിക്കാർക്ക് 2 മാസത്തേക്ക് PRBT ഫ്രീ റിങ്ടോൺ ആസ്വദിക്കാനാകും.