BSNL 90 days plan: 3 മാസത്തേക്ക് Unlimited കോൾ, എസ്എംഎസ്! അതും 450 രൂപയ്ക്കും താഴെ

BSNL 90 days plan: 3 മാസത്തേക്ക് Unlimited കോൾ, എസ്എംഎസ്! അതും 450 രൂപയ്ക്കും താഴെ
HIGHLIGHTS

സാധാരണ ഫോണുകളിലേക്ക് റീചാർജ് നോക്കുന്നവർക്ക് മികച്ച BSNL പ്ലാനാണിത്

കീശ കീറാതെ റീചാർജ് ചെയ്യാവുന്ന BSNL പ്രീ-പെയ്ഡ് പ്ലാനാണിത്

500 രൂപയിൽ താഴെ അൺലിമിറ്റഡ് ഓഫറുകൾ ആസ്വദിക്കാം

വേഗതയുടെ പേരിൽ BSNL ഇപ്പോഴും പഴി കേട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് ടെലികോം കമ്പനി അവതരിപ്പിക്കുന്നത്. സാധാരണ ഫോണുകളിലേക്ക് റീചാർജ് നോക്കുന്നവർക്ക് ബിഎസ്എൻഎൽ മികച്ച ഓപ്ഷൻ തന്നെയാണ്. അതായത് 4G, 5G സ്പീഡിൽ ഇന്റർനെറ്റ് വേണ്ടാത്തവർക്ക് സർക്കാർ കമ്പനി ലാഭകരമാണ്.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്ന ഒരു ലാഭകരമായ പ്ലാൻ പരിചയപ്പെടാം. കീശ കീറാതെ റീചാർജ് ചെയ്യാവുന്ന BSNL പ്രീ-പെയ്ഡ് പ്ലാനാണിത്. ഇന്റർനെറ്റ് വേണ്ടാത്തവർക്കും, സിം ആക്ടീവായി നിലനിർത്താനും ഈ പ്ലാൻ മികച്ചതാണ്.

ലാഭകരമായ BSNL പ്ലാൻ
#ലാഭകരമായ BSNL പ്ലാൻ

ലാഭകരമായ BSNL പ്ലാൻ

നിങ്ങളുടെ ശ്രദ്ധയിൽ അധികം എത്താത്ത ഒരു റീചാർജ് പ്ലാനായിരിക്കും ഇത്. ഈ പ്ലാൻ സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടും.

അതായത് പ്രൈമറി സിമ്മിൽ നിന്നായിരിക്കും നിങ്ങൾ ഡാറ്റ വിനിയോഗിക്കുന്നത്. ഈ അവസരത്തിൽ ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായിരിക്കും. അങ്ങനെയുള്ളപ്പോൾ സിം ആക്ടീവാക്കി നിലനിർത്താനുള്ള ബെസ്റ്റ് ഓപ്ഷനാണിത്. പ്ലാനിന്റെ വില 439 രൂപയാണ്. 500 രൂപയിൽ താഴെ അൺലിമിറ്റഡ് ഓഫറുകൾ ആസ്വദിക്കാം. ഒപ്പം മികച്ച വാലിഡിറ്റിയും ബിഎസ്എൻഎൽ ഉറപ്പു നൽകുന്നു.

439 രൂപയുടെ BSNL പ്ലാൻ

മാസം വാലിഡിറ്റി വരുന്ന പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകൾ ചെയ്യാനാകും. 300 സൗജന്യ എസ്എംഎസ്സും ഈ പ്ലാനിൽ ചേർത്തിരിക്കുന്നു. ഇങ്ങനെ 90 ദിവസം തടസ്സമില്ലാതെ ടെലികോം സേവനം ആസ്വദിക്കാം.

ഒരു മാസത്തിൽ വെറും 146 രൂപയാണ് പ്ലാൻ ഈടാക്കുന്നതെന്ന് പറയാം. നെറ്റ് ഉപയോഗിക്കാത്തവർക്ക് കോളിങ്ങിനും എസ്എംഎസ്സിനും അനുയോജ്യമായ പാക്കേജാണിത്. പ്ലാനിന്റെ ദിവസ നിരക്ക് എടുത്താൽ 5 രൂപയാണ്. അതായത് ദിവസവും നിങ്ങൾക്ക് 5 രൂപയ്ക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. വീട്ടിലെ വൈ-ഫൈ പ്രയോജനപ്പെടുത്തുന്നവർക്കും ഈ പ്ലാൻ പോക്കറ്റ്-ഫ്രെണ്ട്ലി ആയിരിക്കും. കീപാഡ് ഫോണുകളിൽ റീചാർജ് ചെയ്യാനും 439 രൂപ പ്ലാനിനെ ആശ്രയിക്കാം.

Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ

Hotstar ഫ്രീയായി ബിഎസ്എൻഎല്ലിലൂടെ…

ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന് ഫ്രീ ഹോട്ട്സ്റ്റാറും ബിഎസ്എൻഎൽ റീചാർജിലൂടെ നേടാം. Bharat Fibre വരിക്കാർക്കായി ഇതിനൊരു മികച്ച പ്ലാനുണ്ട്. 666 രൂപയാണ് ബ്രോഡ്ബാൻഡ് പ്ലാനിന്റെ വില. 60 Mbps വേഗതയിൽ ഡാറ്റ ലഭിക്കുന്ന പ്ലാനിൽ ഫ്രീ ഹോട്ട്സ്റ്റാറും ഉൾപ്പെടുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo