ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന് ഫ്രീ OTT തരുന്ന BSNL പ്ലാനുകളുമുണ്ട്. Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അനുവദിക്കുന്ന ഈ പ്ലാനുകളെ കുറിച്ച് നിങ്ങൾക്ക് അറിയില്ലായിരിക്കും. ജിയോ, എയർടെൽ മാത്രമല്ല, സർക്കാർ ടെലികോം കമ്പനിയും ഫ്രീയായി ഹോട്ട്സ്റ്റാർ തരും.
Bharat Fibre വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാനുകൾ. BSNL ഫൈബർ ബ്രോഡ്‌ബാൻഡ് സർവ്വീസാണ് ഭാരത് ഫൈബർ. ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ഒരുകാലത്ത് സർക്കാർ ടെലികോം മുന്നിലായിരുന്നു. ഇനി 4ജി എത്തിയാൽ പഴയ പ്രതാപം പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. ഫ്രീയായി ഹോട്ട്സ്റ്റാർ കിട്ടാനുള്ള ഭാരത് ഫൈബർ പ്ലാനുകൾ പരിചയപ്പെടാം.
ഈ പ്ലാനുകളുടെ ഏറ്റവും പ്രധാന സവിശേഷത 60 Mbps സ്പീഡാണ്. ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമല്ല ബിഎസ്എൻഎൽ തരുന്നത്. അതിവേഗ ഇന്റർനെറ്റും മികച്ച ഡാറ്റയും സ്വന്തമാക്കാം. ഇങ്ങനെ സർക്കാർ കമ്പനിയിൽ പ്രധാനമായും 2 പ്ലാനുകളുണ്ട്. ഇവയിൽ ഒരെണ്ണം ഹോട്ട്സ്റ്റാർ ആക്സസ് തരുന്ന ബ്രോഡ്ബാൻഡ് സേവനമാണ്.
ഈ രണ്ട് പ്ലാനുകളിലും തുല്യമായ ആനുകൂല്യങ്ങളാണ് തരുന്നത്. എന്നാൽ ഒന്നിൽ മാത്രമാണ് ഡിസ്നി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ളത്. എന്നാൽ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഭാരത് ഫൈബർ പ്ലാനുകളാണിവ.
599 രൂപയുടെ ഭാരത് ഫൈബർ പ്ലാനാണ് ഒന്നാമത്തേത്. ഈ ബിഎസ്എൻഎൽ പ്ലാനിൽ OTT സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നില്ല. 666 രൂപയുടെ പ്ലാനാണ് രണ്ടാമത്തേത്. ഈ പ്ലാനിലാകട്ടെ സർക്കാർ കമ്പനി ഹോട്ട്സ്റ്റാർ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് അറിയാൻ ആകാംക്ഷയുള്ളതും 666 രൂപ പ്ലാനായിരിക്കും, അല്ലേ!
666 രൂപ ബിഎസ്എൻഎൽ പ്ലാനിൽ 3.3 TB പ്രതിമാസ ഡാറ്റ ലഭിക്കും. നിങ്ങൾക്ക് 60 Mbps വേഗതയിലാണ് ഡാറ്റ ലഭിക്കുന്നത്. പ്രതിമാസ ഡാറ്റ ക്വാട്ട തീർന്നാൽ ഇന്റർനെറ്റ് സ്പീഡ് 4 Mbps ആയി പരിമിതപ്പെടും. ഇതിനൊപ്പം സമാനമായ ആനുകൂല്യങ്ങളുള്ള 599 രൂപ പ്ലാൻ കൂടി പരിചയപ്പെടാം.
Read More: Nokia 3210 4G Launched: 39999 രൂപയ്ക്ക് New Nokia കീപാഡ് ഫോൺ! UPI, YouTube ഫീച്ചറുകളോടെ…
666 രൂപ പ്ലാനിലെ ഏകദേശം ബേസിക് ആനുകൂല്യങ്ങൾ 599 രൂപയിലുമുണ്ട്. മാസം തോറും 3.3 ടിബി ഡാറ്റ ബിഎസ്എൻഎൽ നൽകുന്നു. ഇതിലും ഡാറ്റ സ്പീഡ് 60എംബിപിഎസ് ആണ്. എന്നാൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടില്ല.