ശരിക്കും BSNL 5G വന്നോ? എന്താണ് ജൂലൈ 3 മുതൽ പ്രചരിക്കുന്ന വാർത്ത. ജിയോയും എയർടെലും താരിഫ് കൂട്ടിയ അവസരം അതിവേഗ കണക്റ്റിവിറ്റിയിലൂടെ ബിഎസ്എൻഎൽ അനുകൂലമാക്കുകയാണോ?
5G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇന്റർനെറ്റും മെച്ചപ്പെട്ട കോളിങ് ഫീച്ചറും കമ്പനി അവതരിപ്പിക്കും. ആദ്യ 5G കോൾ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കി. ഇത്തവണ ഇത് ശരിക്കും വാക്കുകളിൽ തീരുന്നില്ല. കേന്ദ്രമന്ത്രി തന്നെയാണ് ഇതിനുള്ള സൂചനകൾ തരുന്നത്. 5G പരീക്ഷണത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർവഹിച്ചു.
ബിഎസ്എൻഎൽ 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി അദ്ദേഹം തന്നെ അറിയിച്ചു. ഇക്കാര്യം സിന്ധ്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടുകൊണ്ട് അറിയിച്ചു. ബിഎസ്എൻഎല്ലിന്റെ 5G നെറ്റ്‌വർക്ക് ഉടൻ ആരംഭിക്കുമെന്ന സൂചനയാണ് ഇതിലുള്ളത്. അദ്ദേഹം പങ്കിട്ട വീഡിയോയിൽ 5G ഉപയോഗിച്ചുള്ള വീഡിയോ കോൾ കാണാം. സമീപഭാവിയിൽ തന്നെ ഇത് യാഥാർഥ്യമായാൽ പ്രൈവറ്റ് കമ്പനികളുടെ കൊള്ള അവസാനിക്കും.
മത്സരാധിഷ്ഠിതമായ പ്ലാനുകളാണ് സർക്കാർ കമ്പനി തരുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ പ്ലാനുകൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പലരും ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യുകയുണ്ടായി. ഇത് മാത്രമല്ല, സർക്കാർ കമ്പനി ഇതേ സമയത്ത് 4G നെറ്റ്‌വർക്ക് വേഗത്തിലാക്കി. സാധാരണക്കാരന് ഇത് ശരിക്കും ആശ്വാസകരമായെന്ന് പറയാം.
Read More: Wayanad landslide: കേരളം അഭ്യർഥിച്ചു, വയനാട്ടിൽ New ടവർ സ്ഥാപിച്ച് Reliance Jio
5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിൽ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്. ഈ വർഷം ഏകദേശം 4G പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഉടനെ കമ്പനി 5G ലോഞ്ച് ചെയ്യുമെന്നും കണക്കുകൂട്ടുന്നു. തദ്ദേശിയമായ 4ജി നെറ്റ്‌വർക്ക് ആണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ 4G കണക്റ്റിവിറ്റി എത്തിച്ചു. വൈദ്യുതി മുടങ്ങിയാലും പ്രവർത്തിക്കുന്ന 4ജിയാണ് ബിഎസ്എൻഎൽ ദുരന്തബാധിത പ്രദേശങ്ങളിൽ നൽകിയത്. കൂടാതെ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം അപകടങ്ങളിൽ പോലും കണക്റ്റിവിറ്റി നഷ്ടമാകില്ല. ഡീസൽ എൻജിനുകൾ ഇതിനായി ഉപയോഗിച്ചുവെന്നും ബിഎസ്എൻഎൽ അറിയിച്ചിരുന്നു.
ഇതിന് പുറമെ വയനാട്ടുകാർക്ക് കമ്പനി ഫ്രീ ഓഫറുകളും പ്രഖ്യാപിക്കുകയുണ്ടായി. 3 ദിവസത്തേക്ക് ഫ്രീയായി അൺലിമിറ്റഡ് കോൾ, ഡാറ്റ എന്നിവ നൽകി.