BSNL 5G: സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. വരിക്കാർക്ക് ഇരട്ടി മധുരവുമായി ബിഎസ്എൻഎൽ പുതിയ അപ്ഡേറ്റ്. ഒക്ടോബറോടെ സർക്കാർ ടെലികോം ഓപ്പറേറ്റർ 4G വിന്യസിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ BSNL 5G-യും ഉടൻ വരുമെന്നാണ് റിപ്പോർട്ട്.
ബിഎസ്എൻഎല്ലിന്റെ 5G എത്തുന്നത് അടുത്ത ജനുവരിയിലായിരിക്കും. 2025-ൽ മകര സംക്രാന്തിയോടെ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കും. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് ആന്ധ്രാപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ ശ്രീനു ആണ്. ടെലികോം ടോക്ക് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ബിഎസ്എൻഎൽ ടവറുകളും മറ്റ് ഉപകരണങ്ങളും നവീകരിക്കുകയാണെന്നും വാർത്തകളുണ്ട്. ടിസിഎസിൽ നിന്ന് 4ജി സ്റ്റാക്ക് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. അതിനാൽ, ഇന്ത്യയിൽ 5G പുറത്തിറക്കാൻ ബിഎസ്എൻഎല്ലിന് വലിയ പണിപ്പാടില്ല. 4ജി വിന്യസിച്ചു കഴിഞ്ഞാൽ കമ്പനിയ്ക്ക് വലിയ കാപെക്‌സ് ഔട്ട്‌ഗോ കാരണമാകില്ലെന്ന് വിശ്വസിക്കുന്നു. 2025 ജനുവരി ആദ്യ പകുതിയിൽ ബിഎസ്എൻഎൽ 5ജി എത്തും. സ്വകാര്യ കമ്പനികൾ അമിത താരിഫുകളിലൂടെ വരിക്കാരെ പിഴിയുന്നതിൽ നിന്ന് ഇത് ആശ്വാസമാകും.
നിലവിൽ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിനുള്ള ജോലികളിലാണ്. 2024-25 സാമ്പത്തിക വർഷം അവസാനത്തോടെ ഒരു ലക്ഷം സൈറ്റുകൾ പുറത്തിറക്കാനാണ് ലക്ഷ്യം. വിദൂരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഇതുവരെ 25,000 സൈറ്റുകൾ സർക്കാർ കമ്പനി പുറത്തിറക്കി. ഇനി കൂടുതൽ സൈറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. 5G ലോഞ്ചും വിവിധ ഘട്ടങ്ങളിലായി നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനകം 4G ആരംഭിച്ച ഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് 5G NSA ലഭ്യമാക്കാൻ ശ്രമിക്കുന്നു. എൻഎസ്എ എന്നാൽ നോൺ-സ്റ്റാൻഡലോൺ എന്നതാണ് അർഥം.
സർക്കാർ കമ്പനി ‘സർവത്ര വൈ-ഫൈ’ എന്ന പേരിൽ പുതിയ പ്രൊജക്‌റ്റ് കൊണ്ടുവരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താവിന് തുടർച്ചയായി Wi-Fi സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. വരിക്കാരൻ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴും വൈഫൈ സേവനങ്ങൾ തുടരുന്നതാണ് പദ്ധതി.
Read More: 4G Update: കേരളത്തിലെ BSNL നെറ്റ്‌വര്‍ക്ക് പ്രശ്‌നം 4G കാരണം, താൽക്കാലികം മാത്രം
പാൻ ഇന്ത്യ സർവ്വീസ് നൽകുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. മൊബൈൽ, ലാൻഡ് ലൈൻ കണക്ഷനുകളിൽ മാത്രമല്ല, ഫൈബർ സേവനങ്ങളും ഇന്ത്യയൊട്ടാകെയുണ്ട്. അതിനാൽ തന്നെ Sarvathra Wi-Fi നടപ്പിലാക്കുന്നതും കമ്പനിയ്ക്ക് എളുപ്പമാണ്.