BSNL 5G കൈയെത്തും ദൂരത്തെത്തി, 700 MHz ബാൻഡ് ട്രെയൽ ജയം, ഇനി…

BSNL 5G കൈയെത്തും ദൂരത്തെത്തി, 700 MHz ബാൻഡ് ട്രെയൽ ജയം, ഇനി…
HIGHLIGHTS

BSNL 5G പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

സർക്കാർ കമ്പനിയുടെ 5ജി കൈയെത്തും ദൂരത്ത് മാത്രം

4ജിയിലൂടെ കണക്റ്റിവിറ്റി കൂടുതൽ വേഗത്തിലായാലും, താരിഫ് ഉടൻ ഉയർത്തില്ല

മാറ്റത്തിന്റെ പാതയിൽ സർക്കാർ കമ്പനി BSNL-ന് ഒരു പൊൻതൂവൽ കൂടി. Bharat Sanchar Nigam Limited 5G പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. BSNL തദ്ദേശീയമായ 5G RAN, 3.6 GHz എന്നിവ പരീക്ഷിച്ചു വിജയിച്ചു. 700 MHz സ്പെക്‌ട്രം ബാൻഡുകളിലെ കോറും വിജയകരമായി പരീക്ഷിച്ചു.

BSNL 5G പരീക്ഷണത്തിൽ…

RAN എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് ആണ്. റാനും സ്പെക്ട്രം ബാൻഡുകളും പരീക്ഷണത്തിൽ ശുഭസൂചനയാണ് തരുന്നത്. അതിനാൽ ത്നനെ തദ്ദേശീയമായ 5ജി കണക്ഷൻ അടുത്ത വർഷം തന്നെ നടപ്പിലാക്കാനാകും.

അതും 2025-ന്റെ തുടക്കത്തിൽ തന്നെ 5ജി വിന്യസിക്കാമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎൽ. അങ്ങനെയെങ്കിൽ 2 മാസം കൂടി കഴിഞ്ഞാൽ സർക്കാർ കമ്പനിയുടെ 5ജി കൈയെത്തും ദൂരത്ത് മാത്രം. എന്നാലും 4ജി 2025 പകുതിയോടെ പൂർത്തിയായ ശേഷമായിരിക്കും 5ജി വിന്യസിക്കുക.

Bharat Sanchar Nigam Limited 5G bsnl
BSNL 5G വിജയം

BSNL 5ജി ഉറപ്പ്: ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് 5ജിയെ കുറിച്ചുള്ള അപ്ഡേറ്റ് അറിയിച്ചത്. തങ്ങൾ 3.6 GHz, 700 MHz ബാൻഡുകളിൽ തദ്ദേശീയ 5G RAN, Core എന്നിവ പരീക്ഷിക്കുന്നു. ഇവ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കാനായെന്നും കേന്ദ്ര ടെലികോം മന്ത്രി പറഞ്ഞു.

ഇപ്പോൾ ടെലികോം കമ്പനി 4ജി വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. നിലവിൽ സ്ഥാപിക്കുന്ന 4ജി സൈറ്റുകൾ 5ജിയിലേക്ക് 2025ൽ അപ്‌ഗ്രേഡ് ചെയ്യും. ഇങ്ങനെ 2025 പകുതിയോടെ ഒരു ലക്ഷം സൈറ്റുകൾ വിന്യസിക്കാനാണ് കമ്പനിയുടെ പ്ലാൻ.

ഈ 5G അൽപം വെറൈറ്റിയാണ്…

ജിയോയും എയർടെലും പോലെയല്ല ബിഎസ്എൻഎല്ലിന്റെ 5ജി. സർക്കാർ കമ്പനിയിൽ നിന്ന് വരുന്നത് തദ്ദേശീയമായ 4ജിയും 5ജിയുമാണ്. ഇങ്ങനെ ആഭ്യന്തരമായി 4ജിയും 5ജിയും നിർമിച്ച് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോമാണ് ബിഎസ്എൻഎൽ.

നീണ്ട കവറേജിന് 700 മെഗാഹെർട്‌സ് ബാൻഡ്

അംബാനിയുടെ ജിയോയെ കൂടാതെ പ്രീമിയം 700 മെഗാഹെർട്‌സ് ബാൻഡിലേക്ക് ആക്‌സസുള്ള ഉള്ള ഏക ടെലികോമും കൂടിയാണ്. ഈ 700 മെഗാഹെർട്‌സ് എന്നത് വിപുലമായ ടെലികോം കവറേജ് തരുന്ന ബാൻഡാണ്. അതിനാൽ തന്നെ ഗ്രാമങ്ങിലും, വിദൂരപ്രദേശങ്ങളിലും വ്യാപകമായി ടെലികോം സേവനമെത്തുമെന്നത് ഉറപ്പാണ്.

നിലവിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും സർക്കാർ കമ്പനി 4ജി ടവറുകൾ സ്ഥാപിച്ചു. ഇതുവരെ 39,000 4G സൈറ്റുകളാണ് പൊതുമേഖല കമ്പനി വിന്യസിച്ചത്. ശേഷിക്കുന്നവ നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലായിരിക്കും സ്ഥാപിക്കുക. ചിലപ്പോൾ ഇത് അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലേക്കും നീണ്ടേക്കാം.

Read More: BSNL New Logo: എന്തിനായിരുന്നു ഈ മാറ്റം? കാവി ലോഗോയ്ക്കും ‘കണക്റ്റിങ് ഭാരതി’നും വിമർശനം

4G വന്നാൽ Recharge വില കൂട്ടുമോ?

എന്തായാലും 4ജി വിന്യാസം ഇന്ത്യയിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 4ജിയിലൂടെ കണക്റ്റിവിറ്റി കൂടുതൽ വേഗത്തിലായാലും, താരിഫ് ഉയർത്താൻ വഴിയില്ല. നിലവിൽ സാധാരണക്കാരന്റെ കീശയ്ക്ക് പറ്റിയ ടെലികോം സർവ്വീസ് ബിഎസ്എൻഎല്ലാണ്. താരിഫ് ഉടൻ ഉയർത്താൻ എന്തായാലും ടെലികോം കമ്പനി ആലോചിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo