പൊതുമേഖലാ ടെലികോം സ്ഥാപനമായ BSNL 5G ഉടൻ അവതരിപ്പിക്കും. Bharat Sanchar Nigam Limited അടുത്ത വർഷം ആദ്യമേ 5ജി എത്തിക്കും. തദ്ദേശീയ 4G ടെക്നോളജിയും ഈ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിഎസ്എൻഎൽ 5G അപ്ഡേറ്റ് പുറത്തുവിട്ടത്.
2025 മെയ് മാസത്തോടെ 1 ലക്ഷം ബേസ് സ്റ്റേഷനുകളായിരിക്കും ടെലികോം കമ്പനി വികസിപ്പിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയുടെ വ്യാപനവും ഈ സമയത്ത് പൂർത്തിയാക്കുമെന്ന് പറഞ്ഞു. 2025 ജൂണോടെ ബിഎസ്എൻഎൽ 5ജി നെറ്റ്‌വർക്കിലേക്ക് മാറുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ സർക്കാർ ടെലികോം കമ്പനി 4ജി വിന്യസിക്കുന്നതിലാണ്. ഇന്ത്യ 4G-യിൽ ലോകത്തെ പിന്തുടരും. 5G-യിൽ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കുതിയ്ക്കും. 6G ടെക്നോളജിയിൽ ഇന്ത്യയായിരിക്കും ലോകത്തെ നയിക്കുക. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിലാണ് സിന്ധ്യ ഇക്കാര്യം വിശദീകരിച്ചത്.
കമ്പനിയ്ക്ക് ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമായ ഒരു ക്യാമ്പുണ്ട്. അതുപോലെ റേഡിയോ ആക്സസ് നെറ്റ്‌വർക്കുമുണ്ട്. 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ 1 ലക്ഷം സൈറ്റുകളുടെ പ്ലാൻ ലഭിച്ചിട്ടുണ്ട്. ഇന്നലെ വരെ ബിഎസ്എൻഎൽ 38,300 സൈറ്റുകൾ പുറത്തിറക്കിയതായും അറിയിച്ചിട്ടുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇനി സർക്കാർ ടെലികോം സ്വന്തമായി 4G നെറ്റ്‌വർക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2025 ജൂണോടെ 5G-യിലേക്ക് മാറാനും കമ്പനിയ്ക്ക് പ്ലാനുണ്ട്. ഇങ്ങനെ സ്വന്തം നെറ്റ്‌വർക്കിലേക്ക് മാറുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായിരിക്കും ബിഎസ്എൻഎൽ. തദ്ദേശീയ 4ജിയിലൂടെ ടെലികോം മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ടെലികോം മന്ത്രി അറിയിച്ചത്.
ഇതേ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വീകരിച്ചത്. സർക്കാർ കമ്പനി മറ്റാരുടെയും ഉപകരണങ്ങൾ ഉപയോഗിക്കാൻ പോകുന്നില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യ ടെലികോം മേഖലയിൽ എങ്ങനെ തദ്ദേശീയ ടെക്നോളജി വികസിപ്പിക്കുമെന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി അറിയിച്ചത്.
ബിഎസ്എൻഎൽ തദ്ദേശീയ 4ജിയ്ക്കായി ടാറ്റയും സി-ഡോട്ടും സഹായമെത്തിക്കുന്നു. ടാറ്റയുടെ TCS, C-DOT എന്നിവരാണ് ഇതിനുള്ള ടെക്നോളജി തരുന്നത്. 22 മാസത്തിനുള്ളിൽ 450,000 ടവറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. 80 ശതമാനം പേർക്ക് കവറേജ് നൽകാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
Read More: Bumper Recharge: BSNL തരുന്നു 3GB പ്രതിദിന ഡാറ്റ, Unlimited കോളിങ്! ശരിക്കും കുറഞ്ഞ വിലയിൽ…