BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ

BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ
HIGHLIGHTS

BSNL 5G ടെസ്റ്റിങ് പുരോഗമിക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്

പ്രാദേശിക കമ്പനികൾക്കും വിതരണക്കാർക്കും വിപണിയിൽ സ്ഥാനം നൽകിക്കൊണ്ടാണ് 5ജി പ്രവർത്തനങ്ങൾ

2025 പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാനാണ് പദ്ധതി

BSNL 5G ടെസ്റ്റിങ് പുരോഗമിക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. Bharat Sanchar Nigam Limited 4G പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ കമ്പനി ഹോംഗ്രോൺ 5G എത്തിക്കുമെന്നാണ് പ്രതീക്ഷ.

തദ്ദേശീയ 5G വികസിപ്പിക്കാൻ BSNL

ഗാലോർ Networks, VVDN ടെക്നോളജീസ്, ലേഖ വയർലെസ്, WiSig കമ്പനികൾ 5G ടെസ്റ്റിങ്ങിലാണ്. ബിഎസ്എൻഎൽ തദ്ദേശീയ 5G വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. പ്രാദേശിക കമ്പനികൾക്കും വിതരണക്കാർക്കും വിപണിയിൽ സ്ഥാനം നൽകിക്കൊണ്ടാണ് 5ജി പ്രവർത്തനങ്ങൾ. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇറക്കുമതി ബില്ലുകൾ കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായാണ് VVDN ടെക്നോളജീസ് ഉൾപ്പെടെയുള്ളവർ പരിശ്രമിക്കുന്നത്.

bsnl 5g homegrown 5g testing started for govt telecom as per reports

2025 പകുതിയോടെ ഒരു ലക്ഷം BSNL സൈറ്റുകൾ

അടുത്ത വർഷം ബിഎസ്എൻഎൽ 5G അവതരിപ്പിക്കുമെന്നാണ് ഇതിനകം ലഭിക്കുന്ന വാർത്തകൾ. നിലവിൽ കമ്പനി 4ജി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. 2025 പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാനാണ് പദ്ധതി.

ജിയോയ്ക്ക് ഇതിനകം തന്നെ സ്വന്തമായി 5G സ്റ്റാക്കുള്ളതായി ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. 5G പുറത്തിറക്കാൻ വിദേശ കമ്പനികളുടെ സഹായം ബിഎസ്എൻഎല്ലിന് ആവശ്യമാണ്. VVDN 5G ഡൽഹിയിലെ ചാണിക്യപുരിയിൽ വിന്യസിച്ചിട്ടുണ്ട്. ലേഖ വയർലെസ് 5G ടെസ്റ്റിങ്ങിനായി ബിഎസ്എൻഎല്ലിന് ഒപ്പമുണ്ട്. ഡൽഹിയിലെ ഷാദിപൂർ, കരോൾ ബാഗ്, രാജേന്ദ്ര നഗർ എന്നിവിടങ്ങളിലും 5ജി പ്രവർത്തനങ്ങൾ തുടരുന്നു. MTNL-ന് വേണ്ടി മൂന്ന് സൈറ്റുകളിൽ ഗലോർ നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നു.

ഗലോർ നെറ്റ്‌വർക്കുകളും 5G-യും 3ജിയും നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. ഭാവിയിൽ 5G വിന്യസിക്കുന്നതിന് കൂടുതൽ കരാറുകൾ ബിഎസ്എൻഎല്ലിന് ഉണ്ടാകും. എന്നാലും 5G അവതരിപ്പിക്കാനുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കും ഇത് സഹായകമാകും.

4G ഒരു മാസത്തിനുള്ളിൽ!

ബിഎസ്എൻഎൽ 4G ഒരു മാസത്തിനുള്ളിൽ പൂർത്തിയായേക്കും. നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ അതിവേഗ നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ പോകുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും 4G വരാൻ പോകുന്നു. 4G വന്നാൽ അതിവേഗ ഇന്റർനെറ്റ്, മികച്ച നെറ്റ്‌വർക്ക് കവറേജ് ലഭിക്കും. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, ഡിജിറ്റൽ സേവനങ്ങളും തടസ്സമില്ലാതെ ലഭിക്കും.

Also Read: BSNL Small Plans: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…

കേരളത്തിൽ 4G SIM ഹോം ഡെലിവറി

ബിഎസ്എൻഎല്ലിന്റെ 4G സിം എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇനി വീട്ടിലിരുന്ന് സിം ഓർഡർ ചെയ്യാം. BSNL കേരളത്തിൽ സിമ്മുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി. സംസ്ഥാനത്ത് സിം കാർഡുകളുടെ ഹോം ഡെലിവറി ആരംഭിച്ചു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo