BSNL 4G സേവനങ്ങൾ ലഭിക്കാൻ ചില കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്
4G സേവനങ്ങൾ ഉപയോഗിക്കുന്നതിന് 5G ഹാൻഡ്‌സെറ്റ് വാങ്ങേണ്ടി വരുമോ?
ജിയോ, എയർടെൽ 4ജി സേവനങ്ങൾക്ക് ഇങ്ങനെയൊരു ആവശ്യമില്ലായിരുന്നു
BSNL 4G അതിവേഗം വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. Bharat Sanchar Nigam Limited ഇന്ത്യയിലെ പൊതുമേഖല കമ്പനിയാണ്. എന്നാൽ വരിക്കാർക്ക് 4G സേവനങ്ങൾ ലഭിക്കാൻ ചില കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്.
അതും വളരെ വിചിത്രമായൊരു നിബന്ധനയാണ് ബിഎസ്എൻഎൽ 4ജിയ്ക്കായി വരുന്നത്. 4G സേവനങ്ങൾ ഉപയോഗിക്കുന്നതിന് 5G ഹാൻഡ്‌സെറ്റ് വാങ്ങേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ട്.
BSNL 4G ലഭിക്കാൻ 5G ഫോൺ നിർബന്ധമോ?
ജിയോ, എയർടെൽ 4ജി സേവനങ്ങൾക്ക് ഇങ്ങനെയൊരു നിബന്ധന ആവശ്യമില്ലായിരുന്നു. എന്നാൽ ബിഎസ്എൻഎൽ 4G സേവനങ്ങൾക്ക് 5ജി ഫോൺ വേണ്ടി വരും. കമ്പനി 4ജി സമാരംഭിക്കുന്നതിന് രണ്ട് സ്പെക്ട്രം ബാൻഡുകളാണ് ഉപയോഗിക്കുന്നത്. അവ 2,100 MHz, 700 MHz എന്നിവയാണ്.
4G സേവനങ്ങൾക്കായി 2,100 MHz ഉപയോഗിക്കുന്നു. 5G സർവ്വീസുകൾക്ക് കമ്പനി 700 MHz ബാൻഡ് ഉപയോഗിക്കുന്നു. നിലവിൽ 4G സേവനങ്ങൾക്കായി 700 MHz ബാൻഡാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ വരിക്കാർക്ക് 5ജി സേവനങ്ങളും ലഭിക്കുന്നതാണ്. 2100 MHz ബാൻഡ് 4ജിയ്ക്കായി ഉപയോഗിക്കാം. എന്നാൽ ഇത് മാത്രം ഉപയോഗിക്കുന്നത് കവറേജിനും ശേഷിക്കും മതിയായെന്ന് വരില്ല.
700 MHz ബാൻഡിനെ സംബന്ധിച്ചിടത്തോളം, 5G സേവനങ്ങളെ പിന്തുണയ്ക്കുന്നതിന് പോലും ഉപകരണ ഇക്കോസിസ്റ്റം നിലവിൽ പൂർണ്ണമായി വികസിപ്പിച്ചിട്ടില്ല. 2022 ലേലത്തിൽ 700 മെഗാഹെർട്‌സ് ബാൻഡ് വാങ്ങിയ ഏക ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇപ്പോഴും 5ജി സേവനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നില്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
സർക്കാർ 700 മെഗാഹെർട്‌സ് ബാൻഡ് ബിഎസ്എൻഎല്ലിന് അനുവദിച്ചതിനാൽ, സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യമുണ്ടായിരുന്നെങ്കിലും കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന ലേലത്തിന് ഇത് വെച്ചില്ല.
BSNL 5G-യ്ക്കുള്ള 700 MHz ബാൻഡ്
2022 സ്പെക്ട്രം ലേലത്തിൽ 700 MHz ബാൻഡ് വാങ്ങിയത് അംബാനിയുടെ ജിയോയാണ്. എന്നിട്ടും ജിയോ ഈ ബാൻഡ് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ബിഎസ്എൻഎല്ലിന് സർക്കാർ 700 MHz ബാൻഡ് അനുവദിച്ചു. ഇത് സ്വകാര്യ ടെലികോം കമ്പനികൾക്ക് വേണമെന്നുണ്ടായിരുന്നു. എന്നാലും ലേലത്തിന് ഇത് പിന്നീട് വച്ചില്ല.
700 MHz ബാൻഡ് ഉപയോഗിക്കുന്ന ഫോണുകളുണ്ടോ?
നിലവിൽ 700 MHz ബാൻഡ് ഉപയോഗിക്കുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത് ടെലികോം വകുപ്പിനും സർക്കാരിനും അറിയാം. ഇത് സപ്പോർട്ട് ചെയ്യുന്ന മൊബൈൽ ഫോണുകളാണ് ആവശ്യമായുള്ളത്. ഇങ്ങനെയുള്ള മൊബൈലുകൾ നിർമിക്കാൻ മൊബൈൽ നിർമാതാക്കളോട് നിർദേശിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.
ഇത് നിർദേശിക്കാൻ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തോട് പറഞ്ഞിട്ടുള്ളത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ നിർമാണത്തിൽ 700 MHz ബാൻഡ് ഉൾപ്പെടുത്താനാണ് ആവശ്യം.
നിലവിൽ 1000-ലധികം ഫോണുകളുടെ മോഡലുകൾ 700 MHz ബാൻഡിനെ പിന്തുണയ്ക്കുന്നു. എങ്കിലും വരാനിരിക്കുന്ന കൂടുതൽ മോഡലുകളിൽ ഇത് ഉൾപ്പെടുത്തിയാലാണ് 4ജി ലഭിക്കുക.
Read More: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…
ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും വേണ്ടി സർക്കാർ മൂന്ന് പുനരുജ്ജീവന പാക്കേജുകൾ നൽകി. ഇങ്ങനെ ഇതുവരെ 3.2 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2025-ഓടെ ബിഎസ്എൻഎല്ലിന് 25% വിപണി വിഹിതം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile