BSNL 4G ഈ വർഷം എത്തുമെന്നാണ് പ്രഖ്യാപനം. പുതുവർഷം തുടങ്ങി ഇപ്പോൾ ഒരു വാരം പൂർത്തിയാകുന്നു. സർക്കാർ ടെലികോം കമ്പനിയുടെ 4G വാഗ്ദാനം എവിടെ എത്തിയെന്നാണ് വരിക്കാർ ചോദിക്കുന്നത്.
തമിഴ്നാട്ടിലെ അണ്ണാ യൂണിവേഴ്സിറ്റി, ഐഐടി ക്യാമ്പസുകളിൽ 4G എത്തിക്കാനുള്ള കരാറിലേർപ്പെട്ടു. പൊതുജനങ്ങൾക്കും ഉടൻ ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി നൽകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എന്നാൽ ഉത്തരേന്ത്യയിലായിരിക്കും ഇത് ആദ്യമെത്തുന്നത്.
ഉത്തർപ്രദേശിലെ ഈസ്റ്റ് സർക്കിളിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G എത്തിക്കുന്നു. ഫെബ്രുവരി മുതൽ ഇവിടെ 4G അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
താഴ്ന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് സർക്കാർ ടെലികോമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഉത്തർ പ്രദേശിൽ 4ജി കൊണ്ടുവരുന്നത്. ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രവർത്തനങ്ങൾ പൂർത്തിയായേക്കും.
മഹർഷി വാൽമീകി എയർപോർട്ട്, രാമക്ഷേത്രത്തിന് സമീപം, ടെന്റ് സിറ്റി എന്നിവിടങ്ങളാണ് ആദ്യ ലിസ്റ്റിലുള്ളത്. ഇവിടെ മൂന്ന് പുതിയ മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്.
ഇതിന് പുറമെ സംസ്ഥാനത്തെ മറ്റ് പലയിടങ്ങളിലും പുതിയ ടവറുകൾ വരുന്നുണ്ട്. യോധ്യ ധാം റെയിൽവേ സ്റ്റേഷൻ, അയോധ്യ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകളാണ് ഇതിലുള്ളത്. ഈ പൊതുഇടങ്ങളിൽ ബിഎസ്എൻഎൽ എട്ട് ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിലാണ്.
നിലവിൽ ഇന്ത്യയിലെ ടെലികോം മേഖലയിൽ ഏറ്റവും പിന്നിലാണ് ബിഎസ്എൻഎൽ. അതിവേഗ കണക്റ്റിവിറ്റി ഇതുവരെയും ബിഎസ്എൻഎല്ലിന് നടപ്പിലാക്കാനായില്ല. എങ്കിലും, 2023 ഒക്ടോബറിൽ 31,920 വയർലെസ് വരിക്കാരെ ബിഎസ്എൻഎൽ നേടി. ഇതോടെ സർക്കിളിലെ മൊത്തം വരിക്കാരുടെ എണ്ണം 8,128,335 ആയി വർധിച്ചു. ഇത് ബിഎസ്എൻഎൽ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നില്ല. എന്തെന്നാൽ ഉണ്ടായിരുന്ന വരിക്കാരെ ഓരോ മാസവും കമ്പനിയ്ക്ക് നഷ്ടപ്പെടുന്നു.
എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിൽ നിന്നും 92.87 ദശലക്ഷം സബ്‌സ്‌ക്രൈബർമാരെ നഷ്ടമായി. വില കുറഞ്ഞ പ്ലാനുകൾ മാത്രമല്ല വരിക്കാർക്ക് ആവശ്യം. ജിയോയും എയർടെലും 5G നൽകുമ്പോൾ കുറഞ്ഞത് 4G എങ്കിലും വരിക്കാർ പ്രതീക്ഷിക്കുന്നു.
നിലവിൽ 2G, 3G സിമ്മുകൾ ഉപയോഗിക്കുന്നവർക്കായുള്ള നിർദേശമാണിത്. ബിഎസ്എൻഎൽ 4G-യിലേക്ക് അപ്ഗ്രേഡ് ചെയ്താൽ കോംപ്ലിമെന്ററി റിവാർഡുകൾ ലഭിക്കും. അതായത്, 4ജിയിലേക്ക് സിം മാറ്റുന്നവർക്ക് ഫ്രീയായി അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
READ MORE: 200MP Xiaomi Phones: 25K രൂപയ്ക്ക് Redmi Note 13 Pro, 30K ബജറ്റിൽ Redmi Note 13+
വയർലെസ് കണക്റ്റിവിറ്റിയിൽ മാത്രമല്ല കമ്പനി ശ്രദ്ധ നൽകുന്നത്. നിലവിൽ 46,000 ലാൻഡ്‌ലൈൻ കണക്ഷനുകളാണ് ടെലികോം കമ്പനിയ്ക്കുള്ളത്. ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചറിലും ബിഎസ്എൻഎൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഇത് നവീകരിച്ച് ലാൻഡ്‌ലൈൻ ശൃംഖല മെച്ചപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം.