സർക്കാർ നടത്തുന്ന ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
സിം ആക്ടീവായി നിർത്താൻ ഏറ്റവും മികച്ച പ്ലാനുകൾ BSNL-ന്റെ പക്കലുണ്ട്
395 ദിവസം വാലിഡിറ്റിയിൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ BSNL നൽകുന്നു
New Year-ന് മുന്നാടിയായി റീചാർജ് ചെയ്യുന്നവർ ഈ BSNL പ്ലാനുകൾ അറിഞ്ഞിരിക്കണം. കാരണം ഏറ്റവും കുറഞ്ഞ വിലയിൽ BSNL വാർഷിക പ്ലാനുകൾ നൽകുന്നുണ്ട്. 365 ദിവസവും 395 ദിവസവും വാലിഡിറ്റി വരുന്ന പ്ലാനുകൾ ഇതിലുണ്ട്. ഇതിൽ 395 ദിവസം ഉൾപ്പെടുത്തിയ 2 പ്രീപെയ്ഡ് പ്ലാനുകൾ അറിയാം
BSNL 395 ദിവസ പ്ലാനുകൾ
സർക്കാർ നടത്തുന്ന ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. സാധാരണക്കാർക്ക് ഇണങ്ങിയ റീചാർജ് പ്ലാനുകളാണ് കമ്പനിയുടെ പക്കലുള്ളത്. ഇതിൽ 395 ദിവസം വാലിഡിറ്റിയിൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ഇങ്ങനെ വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ, ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതില്ല.
മാത്രമല്ല സിം ആക്ടീവായി നിർത്താനും ഇത് മതി. ബിഎസ്എൻഎൽ വാർഷിക പ്ലാനിന് 2399, 2999 രൂപയുടേതുമാണ്. ഇനി പുതുവർഷത്തിൽ കമ്പനി 4G കൂടി പുറത്തിറക്കുകയാണ്. അങ്ങനെയെങ്കിൽ അതിവേഗ ഇന്റർനെറ്റിന് ബിഎസ്എൻഎൽ പ്ലാനുകൾ ഉചിതമാകും.
BSNL Rs 2399 പ്ലാൻ
ഈ വാർഷിക പ്ലാനിൽ 395 ദിവസത്തെ സേവന വാലിഡിറ്റി വരുന്നു. ദിവസവും 2GB പ്രതിദിന ഡാറ്റ ലഭിക്കും. ദിവസേന 100 SMS, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയും ഇതിലുണ്ട്. കൂടാതെ, സൗജന്യ PRBT, ഇറോസ് എന്റർടൈൻമെന്റ്, ലോക്ധുൺ ലഭ്യമാണ്. 30 ദിവസത്തേക്കാണ് ഈ സേവനങ്ങൾ ലഭിക്കുക.
BSNL Rs 2999 പ്ലാൻ
ഈ വാർഷിക പ്ലാനിന്റെ വാലിഡിറ്റിയും 395 ദിവസമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ഓരോ ദിവസവും 3 GB വീതം ലഭിക്കും. എന്നാൽ 2399 രൂപയിലേത് പോലെ അധിക ആനുകൂല്യങ്ങൾ ഇതിലില്ല.
ശരിക്കും മുമ്പ് 365 ദിവസം കാലാവധിയായിരുന്നു ഈ പ്ലാനിൽ.
എന്നാൽ അടുത്തിടെ കമ്പനി 30 ദിവസം അധികമായി ചേർത്തു. ബിഎസ്എൻഎൽ നഷ്ടത്തിലോടുകയാണ്. ഇനിയും വരിക്കാരെ നഷ്ടമാകാതിരിക്കാൻ കമ്പനി പുതിയ ഓഫറുകൾ അവതരിപ്പിക്കുകയാണ്. ഇങ്ങനെയാണ് 30 ദിവസം അധിക വാലിഡിറ്റി പ്ലാനുകളിൽ ചേർക്കുന്നത്.
നിലവിൽ BSNL വരിക്കാർ കൂടുതലും സിം സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നു. അതിനാൽ ദീർഘകാല വാലിഡിറ്റി പ്ലാനുകളാണ് ഇവർ തെരഞ്ഞെടുക്കുന്നതും. ഈ വാർഷിക പ്ലാനുകളിലാണ് കമ്പനി പുതിയ ഓഫറുകളും ചേർത്തിരിക്കുന്നതെന്നും ശ്രദ്ധേയം. വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഇത് സഹായിക്കും.
Read More: ഇനി വെറും 2 ആഴ്ച, ഈ UPI അക്കൗണ്ടുകൾ ജനുവരി മുതൽ പ്രവർത്തിക്കില്ല!
എന്നാൽ ഈ 2 പ്ലാനുകളും വളരെക്കാലമായി കമ്പനിയുടെ പക്കലുള്ളവയാണ്. റീചാർജ് ചെയ്യുന്നവർ ആനുകൂല്യങ്ങൾക്കായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിക്കുക. ഇങ്ങനെ എക്സ്ട്രാ ബെനഫിറ്റ്സുകൾ ആസ്വദിക്കാനാകും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile