ലാഭം നോക്കിയും ബജറ്റ് നോക്കിയും റീചാർജ് ചെയ്യുന്നവർക്ക് BSNL ആണ് ബെസ്റ്റ്. എന്താണെന്നോ? ടെലികോം കമ്പനിയാണ് പോക്കറ്റിന് ഇണങ്ങുന്ന റീചാർജ് പ്ലാനുകൾ നൽകുന്നത്.
ഇന്ത്യയിലെ പൊതുമേഖല ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. കമ്പനിയുടെ 4ജി അപ്ഡേഷൻ കുതിക്കുകയാണ്. ഈ അവസരത്തിൽ ദീർഘകാലത്തേക്ക് പ്ലാൻ നോക്കുന്നതാണ് നല്ലത്.
BSNL 395 ദിവസം വാലിഡിറ്റിയിൽ, കുറഞ്ഞ വിലയിൽ റീചാർജ് പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു വർഷവും കൂടാതെ ഒരു മാസവും വാലിഡിറ്റിയുള്ള ദീർഘകാല പ്ലാനിനെ കുറിച്ച് അറിയാമോ?
ബേസിക് വാലിഡിറ്റിയിൽ ഒരു കുറവും വരുത്താത്ത റീചാർജ് പാക്കേജാണിത്. പോരാതെ ഇതിൽ അഡീഷണൽ ഓഫറുകളും ടെലികോം കമ്പനി തരുന്നു. Zing Music, BSNL ട്യൂൺസ് എന്നിവ പ്ലാനിനൊപ്പം ലഭിക്കുന്നു. കൂടാതെ ഗെയിമിങ് പ്രേമികൾക്കായി കുറേ ഗെയിമുകളും ലോഡ് ചെയ്തിട്ടുണ്ട്. ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ, ഗെയിമോൺ ആസ്ട്രോട്ടെൽ തുടങ്ങിയവ ഇതിലുണ്ട്.
2,399 രൂപ വിലയാണ് ബിഎസ്എൻഎല്ലിന്റെ പാക്കേജിന് വിലയാകുന്നത്. അങ്ങനെയെങ്കിൽ പ്രതിമാസം ഏകദേശം 200 രൂപ മാത്രമാണ് ചെലവ്. മാസ പ്ലാനിന് 300 രൂപയ്ക്ക് റീചാർജ് ചെയ്യുന്നതിനേക്കാൾ ഇതാണ് ഉത്തമം. കാരണം ബൾക്ക് ഡാറ്റയാണ് പാക്കേജിനൊപ്പം വരിക്കാർക്ക് ലഭിക്കുക.
ഇതിൽ റീചാർജ് ചെയ്താൽ പ്രതിദിനം 2GB അതിവേഗ ഡാറ്റ ലഭിക്കും. കൂടാതെ, പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഇതിലുണ്ടാകും. അൺലിമിറ്റഡ് വോയിസ് കോളുകളും പാക്കേജിൽ ഉൾപ്പെടുന്നു. രാജ്യവ്യാപകമായി എല്ലാ നെറ്റ്‌വർക്കുകളിലേക്കും എത്ര വേണമെങ്കിലും കോൾ ചെയ്യാം. ഇൻകമിങ്, ഔട്ട്കമിങ് കോളുകൾക്ക് പ്രത്യേക നിരക്കുകളൊന്നും ഈടാക്കില്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Also Read: BSNL: ലക്ഷദ്വീപ് ഇനി High Speed-ൽ! സർക്കാർ സേവനങ്ങൾക്കും ഡിജിറ്റൽ ബാങ്കിങ്ങിനും വികസനം…
395 ദിവസം വാലിഡിറ്റിയുള്ള ഈ വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ.
ഇന്റർനെറ്റ്: 2GB ദിവസേന
കോളിങ്: അൺലിമിറ്റഡ് വോയിസ് കോളുകൾ
എസ്എംഎസ്: 100 SMS പ്രതിദിനം
എകസ്ട്രാ ഓഫറുകൾ: Music, BSNL ട്യൂൺസ്
ഗെയിം ഓഫറുകൾ: ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ, ഗെയിമോൺ ആസ്ട്രോട്ടെൽ…