BSNL 365 Days Plan: ഒരുവട്ടം recharge ചെയ്താൽ മതി, ഈ Prepaid പ്ലാനിനെ കുറിച്ച് അറിയാമോ?

Updated on 29-May-2024
HIGHLIGHTS

BSNL സിം ആക്ടീവാക്കി നിലനിർത്താനുള്ള ബെസ്റ്റ് ഓപ്ഷനാണിത്

600GB ഡാറ്റ ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും

ഇത് പ്രതിദിന ഡാറ്റ പരിധിയില്ലാതെ തന്നെ ഉപയോഗിക്കാം

BSNL എന്ന സർക്കാർ ടെലികോം കമ്പനിയെ ഇപ്പോഴും കേരളം കൈവിട്ടിട്ടില്ല. കേരള സർക്കിളിൽ ഭേദപ്പെട്ട വരിക്കാർ ഇപ്പോഴും പൊതുമേഖല കമ്പനിയ്ക്കുണ്ട്. എന്നാൽ പലരും ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നുണ്ട്. സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർ സിം ആക്ടീവാക്കി വയ്ക്കാനാണ് ശ്രദ്ധിക്കുക.

ഒരു വർഷത്തേക്കുള്ള BSNL പ്ലാൻ

BSNL സിം ആക്ടീവാക്കി നിലനിർത്താനുള്ള ബെസ്റ്റ് ഓപ്ഷനാണ് ഇവിടെ വിവരിക്കുന്നത്. സാധാരണ ടെലികോം കമ്പനികൾ ഈടാക്കുന്ന വില ഇതിനാകില്ല. ബിഎസ്എൻഎല്ലിന്റെ ലോങ്-വാലിഡിറ്റി റീചാർജ് പ്ലാനാണിത്. അതിൽ ഉപയോക്താക്കൾക്ക് ഒരു വർഷം മുഴുവൻ കാലാവധിയുള്ള പ്ലാൻ ലഭിക്കും. പ്ലാനിലെ ആനുകൂല്യങ്ങളും നിസ്സാരമല്ല.

BSNL 600GB തരും

BSNL 600GB തരും

600GB ഡാറ്റ ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. PV1999 എന്നാണ് ഈ ടെലികോം കമ്പനിയുടെ പേര്. 1999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 365 ദിവസം വാലിഡിറ്റി തരുന്നു. ഈ പ്ലാൻ വർഷം മുഴുവനും ആവർത്തിച്ച് റീചാർജ് ചെയ്യാതിരിക്കാനുള്ള ഓപ്ഷനാണിത്.

ഇത് ബിഎസ്എൻഎൽ വരിക്കാർക്കുള്ള പ്രീപെയ്ഡ് പ്ലാനാണ്. ഒരു വർഷത്തേക്ക് 600GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇത് പ്രതിദിന ഡാറ്റ പരിധിയില്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്. പ്ലാനിലെ മറ്റ് ആനുകൂല്യമാണ് അൺലിമിറ്റഡ് കോളിങ്. രാജ്യത്തുടനീളം വോയിസ് കോളിങ് ഫ്രീയായി ആസ്വദിക്കാം. അതുപോലെ സൗജന്യ റോമിങ്ങും ബിഎസ്എൻഎൽ തരുന്നുണ്ട്.

പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കുന്നു. അതിനാൽ ബേസിക് റീചാർജ് പ്ലാനുകളിലുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിലുണ്ട്. കൂടാതെ ആകർഷകമായ ഒടിടി ആനുകൂല്യങ്ങളും ബിഎസ്എൻഎൽ തരുന്നു.

അധിക ഓഫറുകൾ

WOW എന്റർടെയിൻമെന്റ്, സിങ് മ്യൂസിക് ആക്സസ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹാർഡി ഗെയിമുകൾ, ബിഎസ്എൻഎൽ ട്യൂൺസ് എന്നിവയും ലഭിക്കുന്നു. ഗെയിമോൺ & ആസ്ട്രോട്ടെൽ, ചലഞ്ചർ അരീന ഗെയിമുകളും ബിഎസ്എൻഎൽ നൽകുന്നതാണ്. ഇതിന് പുറമെ ലിസ്റ്റ്ൻ പോഡ്‌കാസ്റ്റ്, ഗെയിമിയം പോലുള്ള സേവനങ്ങളും ലഭിക്കുന്നു.

Read More: Latest OTT Release: Prithviraj കരിയർ ബെസ്റ്റ് ചിത്രം Aadujeevitham ഈ മാസം ഒടിടിയിൽ!

ബിഎസ്എൻഎല്ലിന് മുന്നേ Vi

ബിഎസ്എൻഎൽ ഇതുവരെയും 4ജി യാഥാർഥ്യമാക്കിയിട്ടില്ല. എന്നാൽ വോഡഫോൺ-ഐഡിയ 5G അപ്ഡേറ്റിലേക്ക് കടക്കുകയാണ്. വിഐ സമീപഭാവിയിൽ തന്നെ 5ജി വിന്യാസം പൂർത്തിയാക്കിയേക്കും. കേരള സർക്കിളുകളിലേക്കും വിഐ 5ജി ആദ്യമെത്തുമെന്ന് ചില റിപ്പോർട്ടുണ്ട്. അടുത്തിടെ വിഐ ഒരു ഫ്രീ ഡാറ്റ ഓഫർ പ്രഖ്യാപിച്ചു. ഇത് 4G, 5G വരിക്കാർക്ക് വേണ്ടിയുള്ളതാണ്. വോഡഫോൺ-ഐഡിയയുടെ ആദ്യ 5ജി പ്ലാൻ കൂടിയാണിത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :