BSNL 84 DAYS PLAN: 84 ദിവസം വാലിഡിറ്റി, ദിവസവും 3GB ഡാറ്റയും, 2 കിടിലൻ BSNL പ്ലാനുകൾ

BSNL 84 DAYS PLAN: 84 ദിവസം വാലിഡിറ്റി, ദിവസവും 3GB ഡാറ്റയും, 2 കിടിലൻ BSNL പ്ലാനുകൾ
HIGHLIGHTS

മികച്ച പ്ലാനുകൾ ഉപഭോക്താക്കൾക്ക് നല്കാൻ BSNL എപ്പോഴും ശ്രദ്ധിക്കാറുണ്ട്

84 ദിവസത്തെ വാലിഡിറ്റി നൽകുന്ന രണ്ട് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

ഈ രണ്ട് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും പരിചയപ്പെടാം

BSNL സാധാരണക്കാരായ വരിക്കാർക്ക് മികച്ച പ്ലാനുകൾ നല്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കുറഞ്ഞ നിരക്കിൽ മാന്യമായ സേവനം നൽകുന്നതിൽ ബിഎസ്എൻഎൽ എന്നും മുന്നിലാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളോട് ഏറ്റുമുട്ടാൻ പോകുന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

ആകർഷകമായ നിരവധി പ്ലാനുകൾ കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും നിറയെ ആനുകൂല്യങ്ങൾ നൽകി എത്തുന്ന രണ്ട് BSNL പ്ലാനുകൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു. 84 ദിവസത്തെ വാലിഡിറ്റിയിലെത്തുന്ന ഈ ബിഎസ്എൻഎൽ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

599 രൂപയുടെ BSNL പ്ലാൻ

വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പ്ലാൻ ആണിത്. ധാരാളം ഡാറ്റ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അ‌തോടൊപ്പം മറ്റ് ആവശ്യങ്ങളും നിറവേറ്റാം. പ്രതിദിനം 3GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ബിഎസ്എൻഎൽ ഈ പ്ലാനിൽ നൽകിയിരിക്കുന്നു.

Zing, Astrocell, ഗെയിമിങ് സേവനങ്ങൾ, സൗജന്യ പിആർബിടി സേവനങ്ങൾ എന്നിവയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്.

കൂടുതൽ വായിക്കൂ: iPhone 15 Screen issue: ഓവർ ചൂട് പരിഹരിച്ചാലും, സ്ക്രീനിൽ പ്രശ്നമുണ്ടെന്ന് iPhone യൂസേഴ്സ്, റിപ്പോർട്ട്

ഈ പ്ലാനിലെ ഏറ്റവും ആകർഷകമായ ആനുകൂല്യം 12 AM മുതൽ 5 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നതാണ് രാത്രിയിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ ഏക പ്രീപെയ്ഡ് പ്ലാൻ ആണിത്.

769 രൂപയുടെ BSNL പ്ലാൻ

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 2GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങളെല്ലാം ബിഎസ്എൻഎൽ നൽകുന്നത്. ഇതോടൊപ്പം ഒരുപിടി അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ നൽകിയിരിക്കുന്നു.

bsnl pocket friendly plan
BSNL 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ

സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ, ഹാർഡി മൊബൈൽ ഗെയിമിംഗ്, ലിസ്റ്റ്ൻ മ്യൂസിക് സർവീസസ് എന്നിവയാണ് ഈ അ‌ധിക ആനുകൂല്യങ്ങൾ. ഒടിടി സേവനങ്ങൾ ഉൾപ്പെടുന്നതിനാൽ ഈ പ്ലാൻ 599 രൂപയുടെ പ്ലാനിനെക്കാൾ ചെലവ് കൂടിയതാണ്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് 599 രൂപയുടെ പ്ലാൻ ആണ് നല്ലത്. പക്ഷേ അ‌തിൽ ഒടിടി സബ്സ്ക്രിപ്ഷനുണ്ടാകില്ല.

Nisana Nazeer
Digit.in
Logo
Digit.in
Logo