BSNL കമ്പനി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു
30 ദിവസവും 84 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകളാണിവ
ധാരാളം ഡാറ്റ ഉപയോഗിക്കുന്ന വരിക്കാർക്കായി ഈ പുതിയ പ്ലാനുകൾ അനുയോജ്യമാണ്
BSNL ഇന്ത്യയിലെ വലിയ ടെലികോം കമ്പനിയാണ്. അടുത്തിടെ ടെലികോം കമ്പനി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 30 ദിവസവും 84 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്.
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. ധാരാളം ഡാറ്റ ഉപയോഗിക്കുന്ന വരിക്കാർക്കായി ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അനുയോജ്യമാണ്. 215 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ വരുന്നത്. ഇതിൽ 84 ദിവസത്തേക്ക് ലഭ്യമാകുന്ന മറ്റൊരു പ്ലാനും കൂടിയുണ്ട്.
BSNL പുതിയ പ്ലാനുകൾ
215 രൂപയ്ക്കും 628 രൂപയ്ക്കുമാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ വരുന്നത്. ഇതിൽ നന്നായി ഡാറ്റ ലഭിക്കുമെന്നതാണ് പ്ലാനുകളുടെ നേട്ടം. അൺലിമിറ്റഡ് വോയിസ് കോളുകൾ ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ടെലികോം ഇങ്ങനെ 2 പ്ലാനുകൾ അവതരിപ്പിച്ചത്.
BSNL 215 രൂപ പ്ലാൻ
215 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വളരെ മികച്ച ചോയിസാണ്. ഇതിന് 30 ദിവസത്തെ കാലയളവാണ് വരുന്നത്. അതായത് ഈ പ്ലാൻ ഒരു മാസത്തേക്ക് റീചാർജ് നോക്കുന്നവർക്ക് വേണ്ടിയാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇതിൽ ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നത് മൊത്തം 60ജിബി ഡാറ്റയാണ്. അതായത് നിങ്ങൾക്ക് ദിവസേന 2GB എന്ന അളവിൽ ഇന്റർനെറ്റ് ആസ്വദിക്കാം. പ്ലാനിൽ അതുപോലെ ഒരു ദിവസത്തേക്ക് 100 എസ്എംഎസ്സും ലഭിക്കുന്നുണ്ട്. ഇന്ത്യയൊട്ടാകെയായി ലോക്കൽ, STD കോളുകൾ ലഭിക്കാനുള്ള സൌകര്യവും പ്ലാനിലുണ്ട്. അതും ഫ്രീയായി നിങ്ങൾക്ക് വോയിസ് കോളുകൾ ലഭിക്കുന്നു. ഇതിൽ നാഷണൽ റോമിങ്ങും സൌജന്യമാണ്. Zing Music, BSNL ട്യൂണുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
215 രൂപയ്ക്ക് ഇത്രയും നേട്ടങ്ങൾ സ്വകാര്യ ടെലികോം കമ്പനികളിൽ ലഭ്യമല്ല. കാരണം, അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്, ഡാറ്റ ഓഫറുകളും ഈ പ്ലാനിലൂടെ നേടാവുന്നതാണ്.
628 രൂപയുടെ പ്ലാൻ
ഈ ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനിനും വിലയ്ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങളുണ്ട്. 84 ദിവസമാണ് പാക്കേജിന് ലഭിക്കുന്ന വാലിഡിറ്റി. ഈ വാലിഡിറ്റിയിൽ നിങ്ങൾക്ക് മൊത്തം 252GB ഡാറ്റ നേടാനാകും.
എന്നുവച്ചാൽ 628 രൂപ പ്ലാൻ ദിവസേന 3ജിബി ഡാറ്റ തരുന്നു. ഇതിൽ ലോക്കൽ, STD കോളുകളും സൌജന്യമായി ലഭിക്കും. ഫ്രീ നാഷണൽ റോമിങ് സംവിധാനവും പാക്കേജിലുണ്ട്. ഇങ്ങനെ അൺലിമിറ്റഡ് കോളിങ്, 3GB ഡാറ്റ, 100 എസ്എംഎസ് ഓഫറുകളുള്ള പ്ലാനാണിത്.
Read More: ഇന്ന് മുതൽ BSNL 3G ഇല്ല! എന്തിനാണ് ഇങ്ങനെയൊരു നടപടി?
ദിവസേന 100 SMS ലഭിക്കുന്ന ബിഎസ്എൻഎൽ പാക്കേജാണിത്. BSNL ട്യൂൺസ്, സിങ് മ്യൂസിക് ആനുകൂല്യങ്ങളും ഇതിലുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile