BSNL 160 Validity Plan: 2GB ദിവസേന, Unlimited കോളിങ്, ഒരു ലക്ഷത്തിലധികം ഫ്രീ Music

BSNL 160 Validity Plan: 2GB ദിവസേന, Unlimited കോളിങ്, ഒരു ലക്ഷത്തിലധികം ഫ്രീ Music
HIGHLIGHTS

പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള ഒരു ദീർഘ-കാല പാക്കേജാണിത്

1000 രൂപയിൽ താഴെയാണ് ഈ പ്ലാനിനായി BSNL ഈടാക്കുന്നത്

ഒരു ലക്ഷത്തിലധികം ഓഡിയോ സോങ്ങുകൾ കൂടി ടെലികോം കമ്പനി തരുന്നു

പൊതുമേഖല ടെലികോം കമ്പനിയായ BSNL-ന്റെ ഭാഗമാണോ നിങ്ങൾ? Bharat Sanchar Nigam Limited തരുന്ന ആകർഷക പ്ലാനിനെ കുറിച്ച് അറിയാമോ? പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള ഒരു ദീർഘ-കാല പാക്കേജാണിത്. 1000 രൂപയിൽ താഴെയാണ് ഈ പ്ലാനിനായി ബിഎസ്എൻഎൽ ഈടാക്കുന്നത്.

BSNL 2GB പ്രതിദിന ഡാറ്റ പ്ലാൻ

BSNL നൽകുന്ന ഈ പ്രീ-പെയ്ഡ് പ്ലാനിൽ 2GB ഡാറ്റ ലഭിക്കുന്നു. ഇതിൽ പ്രതിദിനം 2GB ഡാറ്റയാണ് തരുന്നത്. പ്ലാനിലെ വാലിഡിറ്റി 160 ദിവസമാണ്. 1000 രൂപയിൽ താഴെയാണ് പ്രീ-പെയ്ഡ് പ്ലാനിന്റെ വില. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ദിവസവും ഇതിൽ ലഭിക്കുന്നു. 100 എസ്എംഎസും ദിവസേന അനുവദിച്ചിരിക്കുന്നു.

BSNL 2GB പ്രതിദിന ഡാറ്റ പ്ലാൻ
BSNL 2GB പ്രതിദിന ഡാറ്റ പ്ലാൻ

ബിഎസ്എൻഎൽ പ്ലാനിലെ അധിക ആനുകൂല്യങ്ങളെ കുറിച്ചും അറിയാം. രണ്ട് മാസത്തേക്ക് സൗജന്യ PRBT സേവനം ഈ ബിഎസ്എൻഎൽ പ്ലാനിലുണ്ട്. സൗജന്യ ലോക്ധൂൺ സർവ്വീസ് ഇതിൽ നിന്ന് ലഭിക്കും. 997 രൂപയാണ് ഈ പ്ലാനിന്റെ വില.

ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് 6.23 രൂപയാണ്. ഈ പ്ലാൻ നൽകുന്നത് മൊത്തം 320GB ആണ്. അതായത് ഓരോ GB ഡാറ്റയ്ക്കും 3.11 രൂപയാണ് ചെലവാകുന്നത്.

ഈ BSNL പ്ലാനിന്റെ ഡബിൾ നേട്ടം

അത്യാവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളുമുള്ള പ്ലാനാണിത്. ഇത് രണ്ട് പ്രാവശ്യം നിങ്ങൾ റീചാർജ് ചെയ്യുന്നത് നല്ലതാണ്. അതായത് 160 ദിവസം എന്നത് ഏകദേശം അര വർഷം. ഈ കാലാവധിയ്ക്ക് ശേഷം വീണ്ടും റീചാർജ് ചെയ്യൂ. അപ്പോൾ ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കും. 2000 രൂപയ്ക്ക് താഴെയാണ് ഒരു വർഷത്തേക്ക് ചെലവാകുന്നതും.

Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?

BSNL ഇന്ത്യയിലുടനീളം 4G പുറത്തിറക്കുന്നതിലേക്കും കടക്കുകയാണ്. ഈ സമയത്ത് റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷനാണിത്.

997 pv അധിക ഓഫറുകൾ

ഈ 997 രൂപ പ്ലാനിലൂടെ ചില ഒടിടി ആനുകൂല്യങ്ങളും നേടാം. ഒരു ലക്ഷത്തിലധികം ഓഡിയോ സോങ്ങുകൾ കൂടി ടെലികോം കമ്പനി തരുന്നു. അതും പല പല പ്രാദേശിക ഭാഷകളിലെ പുതിയ ഗാനങ്ങൾ. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലെ ഗാനങ്ങൾ കേൾക്കാം. ഹിന്ദി, പഞ്ചാബി, ഭോജ്പൂരി ഗാനം കേൾക്കുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഒഡിയ, ഹരിയാൻവി പോലുള്ള ഭാഷകളും ലഭ്യമാണ്. വൌ സർവ്വീസിലൂടെയാണ് ഗാനങ്ങൾ ആസ്വദിക്കാനാകുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo