4G കൂടി എത്തിയാൽ BSNL വരിക്കാർക്ക് മൊബൈൽ Recharge plans ലാഭമായി. കാരണം ഏറ്റവും തുച്ഛമായ വിലയിൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് റീചാർജ് ചെയ്യാം. ഇടയ്ക്കിടെ ഫോൺ റീചാർജ് ചെയ്ത് മെനക്കെടേണ്ടതുമില്ല. ഇങ്ങനെ 365 ദിവസമോ അതിൽ കൂടുതലോ കാലാവധി വരുന്ന നിരവധി പ്ലാനുകൾ BSNL-ന്റെ പക്കലുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഒരു സർക്കാർ പൊതുമേഖല ടെലികോമാണ്. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് പരിഗണന നൽകിയാണ് കമ്പനി പ്രീ-പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളതും.
നിലവിൽ ബിഎസ്എൻഎല്ലിന് 4G കണക്റ്റിവിറ്റി ഇല്ലെന്നത് പോരായ്മയാണ്. എന്നാൽ ഈ വർഷത്തിൽ തന്നെ ടെലികോം കമ്പനി 4G വിന്യസിക്കുന്നുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെയുള്ളപ്പോൾ ഒരു വർഷത്തേക്ക് റീചാർജ് ചെയ്യാവുന്ന, വില കുറഞ്ഞ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നതാണ് ബുദ്ധി.
365 ദിവസം വാലിഡിറ്റി വരുന്ന 3 വാർഷിക പ്ലാനുകൾ BSNL-ൽ ഉണ്ട്. 1999 രൂപ മുതലാണ് ബിഎസ്എൻഎൽ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ തുടങ്ങുന്നത്. 2399 രൂപയ്ക്കും 2999 രൂപയ്ക്കും സർക്കാർ ടെലികോം കമ്പനി പ്ലാനുകൾ നൽകുന്നു. സിം ആക്ടീവാക്കി നിർത്താൻ വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്കും ഇവ പരിഗണിക്കാം.
1999 രൂപ പ്ലാനിൽ നിങ്ങൾക്ക് മൊത്തം 600GB ഡാറ്റ ലഭിക്കും. ഒരു വർഷം കാലയളവിൽ ഇത് വിനിയോഗിക്കാം. ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 40 Kbps ആയി വേഗത കുറയുന്നു.
അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും, സൗജന്യ PRBT ആനുകൂല്യങ്ങളും ഇതിലുണ്ട്. ലോക്ധൂൺ കണ്ടന്റുകളും ഇറോസ് നൗ ആക്സസും ഇതിൽ ലഭിക്കുന്നു.
ബിഎസ്എൻഎല്ലിന്റെ 2399 രൂപ പ്ലാനും 395 ദിവസം വാലിഡിറ്റിയിലാണ് വരുന്നത്. അതായത് ഒരു വർഷവും, ഒരു മാസവും കാലാവധി ലഭിക്കും.
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ഓരോ ദിവസവും 100 SMS എന്നീ ബേസിക് ആനുകൂല്യങ്ങൾ ഇതിലുണ്ട്. കൂടാതെ, ദിവസേന 2GB ഡാറ്റ ലഭിക്കും. FUP ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി ചുരുങ്ങുന്നു. 30 ദിവസത്തേക്ക് ഇറോസ് നൗ, ലോക്ധൂൺ സേവനങ്ങൾ ആസ്വദിക്കാം. ദിവസവും 2ജിബി ഒരു വർഷം വാലിഡിറ്റിയിൽ ലഭിക്കുന്ന ചിലവ് കുറഞ്ഞ പ്ലാനാണിത്.
READ MORE: Good News! വിദേശ മലയാളികൾക്ക് UPI Payment, Google Pay-യുമായി കരാർ|TECH NEWS
വരിക്കാർക്ക് അഡീഷണൽ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎല്ലിന്റെ 2999 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് ഒരു മാസം കൂടി അധിക വാലിഡിറ്റി ലഭിക്കും. അതായത്, 395 ദിവസമാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ കാലാവധി.
ഇങ്ങനെ 13 മാസക്കാലയളവിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ലഭിക്കും. ദിവസേന 100 SMS, 2.5GB ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ഇത് അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായി വരുന്ന പ്ലാനാണ്. 2025ൽ കമ്പനി 5ജി കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, 4ജി കണക്റ്റിവിറ്റി ഇക്കൊല്ലം പൂർത്തിയാകുന്നതിനാൽ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.