BSNL വരിക്കാർക്കുള്ള ഒരു മികച്ച വാർഷിക പ്ലാനിനെ കുറിച്ചാണ് പറയുന്നത്. ലോങ് വാലിഡിറ്റിയും ആവശ്യത്തിന് ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ഒരു വർഷം മുഴുവൻ കാലാവധിയുള്ള ബജറ്റ്-ഫ്രെണ്ട്ലി BSNL പ്ലാനിനെ കുറിച്ച് അറിയാം.
ദീർഘകാല വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനാണിത്. ഒരു വർഷം മുഴുവൻ കാലാവധിയാണ് എടുത്തുപറയേണ്ട പ്രത്യേകത. 600GB ഡാറ്റ ഈ പ്ലാനിൽ നിന്ന് ലഭിക്കും. PV1999 എന്നാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പേര്. ഈ പ്ലാനിന് 1,999 രൂപ വിലയാകും. 365 ദിവസത്തേക്ക് വാലിഡിറ്റി വരുന്നു. ഈ പ്ലാൻ ഉപയോഗിച്ചാൽ വർഷം മുഴുവനും ആവർത്തിച്ച് റീചാർജ് ചെയ്യേണ്ടി വരില്ല.
ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു വർഷത്തിൽ 600GB ഡാറ്റ തരുന്നു. ഈ കാലാവധിയിൽ എപ്പോൾ വേണമെങ്കിലും പ്ലാൻ ഉപയോഗിക്കാം. കാരണം ഇതിന് ഡാറ്റ പരിധിയില്ല എന്നതാണ് പ്രധാന സവിശേഷത. രാജ്യത്തുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കുന്നു. കൂടാതെ ഇതിലൂടെ വരിക്കാർക്ക് സൗജന്യ റോമിങ്ങിന്റെ പ്രയോജനവും ലഭിക്കും.
ഈ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 100 സൗജന്യ എസ്എംഎസ് ലഭിക്കും. WOW എന്റർടെയിൻമെന്റ്, സിങ് മ്യൂസിക്, ഹാർഡി ഗെയിമുകൾ എന്നിവയും ഉൾപ്പെടുന്നു. ബിഎസ്എൻഎൽ ട്യൂൺസ്, ഗെയിമോൺ & ആസ്ട്രോട്ടെൽ ആനൂകൂല്യങ്ങളുണ്ട്. കൂടാതെ ചലഞ്ചർ അരീന ഗെയിമുകളുടെ ആക്സസും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ലിസ്റ്റ്ൻ പോഡ്‌കാസ്റ്റ്, ഗെയിമിയം എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു.
ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ഈ പ്ലാൻ ഉപയോഗിക്കാം. BSNL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആവശ്യക്കാർക്ക് റീചാർജ് ചെയ്യാം. ഗൂഗിൾപേ പോലുള്ള പേയ്മെന്റ് ആപ്പുകളിലും മറ്റ് ഓൺലൈൻ ആപ്പുകളിലും ഇത് സാധിക്കും.
ബിഎസ്എൻഎൽ 4G സർവ്വീസ് ഈ വർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഏതാനും പ്രദേശങ്ങളിൽ 4G സേവനം ലഭിക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്നാണ് പൂർണമായ പേര്.
READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ
അതിവേഗ കണക്റ്റിവിറ്റി ഇതുവരെയും ബിഎസ്എൻഎല്ലിന് നടപ്പാക്കാനായിട്ടില്ല. അതിനാൽ തന്നെ വരിക്കാർ വൻതോതിൽ ബിഎസ്എൻഎൽ വിട്ടുപോകുന്നു. ഇതിന് പരിഹാരമായി സമീപ ഭാവിയിൽ തന്നെ ടെലികോം കമ്പനി 4G കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.