സർക്കാർ ടെലികോം കമ്പനി BSNL വമ്പൻ അപ്ഡേറ്റുമായി എത്തി. 5G ലോഞ്ചിന് മുന്നേ BSNL Logo മാറ്റം വരുത്തി. Bharat Sanchar Nigam Limited അടിമുടി മാറുന്നു എന്നതിനുള്ള സൂചനയാണിത്.
ചൊവ്വാഴ്ചയാണ് ബിഎസ്എൻഎൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. രാജ്യത്തൊട്ടാകെ, മുക്കിലും മൂലയിലും സർവ്വീസ് എത്തിക്കുക എന്നതാണ് ടെലികോമിന്റെ ലക്ഷ്യം. കമ്പനിയുടെ വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയാണെന്ന് പുതിയ ലോഗോ കാണിക്കുന്നു.
ഇനിയും താമസമില്ലാതെ രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് ലോഞ്ചിനും കമ്പനി തയ്യാറെടുക്കുന്നു. ഈ അവസരത്തിലാണ് ബിഎസ്എൻഎൽ പുതിയ ലോഗോയുമായി വന്നിരിക്കുന്നത്.
ലോഗോയിൽ മാത്രം ഒതുങ്ങുന്നില്ല ബിഎസ്എൻഎല്ലിന്റെ മാറ്റം. സ്പാം-ബ്ലോക്കിങ്, വൈഫൈ റോമിങ്, ഇൻട്രാനെറ്റ് ടിവി പോലുള്ള ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
കണക്റ്റിങ് ഇന്ത്യ എന്നുള്ള ബിഎസ്എൻഎൽ ലോഗോയ്ക്കൊപ്പം പുതിയതായി ഒന്നുകൂടിയുണ്ട്. ബിഎസ്എൻഎൽ ലോഗോയ്ക്ക് അകത്ത് ഇന്ത്യയെ കൂടിയാണ് സർക്കാർ കമ്പനി ഉൾപ്പെടുത്തിയത്.
ഇതിന് പുറമെ 7 പുതിയ സർവ്വീസുകൾ കൂടി സർക്കാർ കമ്പനി പ്രഖ്യാപിച്ചു. ഇതിൽ പ്രധാനപ്പെട്ടതാണ് സ്‌പാം-ഫ്രീ നെറ്റ്‌വർക്ക് സേവനം. ഓൺലൈൻ, ടെലികോം തട്ടിപ്പുകളും സ്പാം മെസേജുകളും തടയാനുള്ള പരിഹാരമാണ് കമ്പനി അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ ടെൽകോ വൈ-ഫൈ റോമിങ്ങും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. യാത്ര ചെയ്യുമ്പോഴും ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും ഇന്റർനെറ്റ് കിട്ടുന്ന സേവനമാണിത്. ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് ഇങ്ങനെ എവിടെയും ഡാറ്റ കണക്റ്റിവിറ്റി ലഭിക്കും.
എഫ്‌ടിടിഎച്ച് ഉപയോക്താക്കൾക്ക് ഫൈബർ അധിഷ്‌ഠിത ഇൻട്രാനെറ്റ് ലൈവ് ടിവി സേവനവും ലഭ്യമാകും. ഇതിലൂടെ 500-ലധികം പ്രീമിയം ടിവി ചാനലുകളുടെ ആക്‌സസ് ആണ് കമ്പനി ഓഫർ ചെയ്യുന്നത്.
സർക്കാർ ടെലികോം കമ്പനിയുടെ പുതിയ സേവനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് എടിഎസ്. എനി ടൈം സിം എന്ന സംവിധാനവും ബിഎസ്എൻഎൽ കൊണ്ടുവരുന്നു.
എടിഎസ് കിയോസ്കുകൾ ഉപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങാം. ഇതുവഴിയുള്ള കെവൈസി പ്രക്രിയകളും എളുപ്പമാകും. സിം കാർഡ് ആക്ടീവാക്കുന്നതിനും ഇത് കൂടുതൽ സൌകര്യമാകുന്നു.
ഇതിന് പുറമെ ബിഎസ്എൻഎൽ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ-ഉപകരണ കണക്റ്റിവിറ്റി അവതരിപ്പിക്കുന്നുണ്ട്. ഇത് കരയിലും മാനത്തും കടലിലും എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കുന്നു.
lso Read: BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും
ദുരന്തനിവാരണത്തിനായി ഒറ്റത്തവണ പരിഹാര നെറ്റ്‌വർക്ക് സേവനമാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. കൂടാതെ ഖനന മേഖലയിൽ സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും സർക്കാർ കമ്പനി പ്രഖ്യാപനത്തിലുണ്ട്.