ജിയോ Tariff Hike പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്കുയർത്തി Bharti Airtel. ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. എയർടെലും പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്നു. എയർടെൽ 10-21 ശതമാനം വരെ താരിഫ് വില ഉയർത്തുന്നു.
ജൂലൈ 3 മുതലാണ് എയർടെൽ പ്ലാനുകളിലും മാറ്റം വരുന്നത്. എൻട്രി ലെവൽ പ്ലാനുകളിൽ കുറഞ്ഞത് 70 പൈസയാണ് പ്രതിദിനച്ചെലവിൽ കൂട്ടിയത്. വാർഷിക പ്ലാനുകളിൽ 200 രൂപ വരെ ഉയർത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ടെലികോം എആർപിയു ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ജൂൺ 28ന്, ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില ഉയർത്തി. 12-25 ശതമാനം താരിഫ് വർധനയാണ് ജിയോ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് ജൂലൈ 3 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. എയർടലും 10 മുതൽ 21 ശതമാനം വരെ വർധനവ് നടത്തുന്നു.
ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് സൗജന്യ 5G സേവനങ്ങളുടെ ആക്‌സസ്സും കമ്പനി നിയന്ത്രിച്ചിരിക്കുന്നു. സ്പെക്‌ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി വർദ്ധനവ്.
എന്നാൽ രാജ്യത്തെ ടെലികോം കമ്പനികളും ARPU ഉയർത്തുകയാണ്. അടുത്തിടെയുള്ള റിപ്പോർട്ടിൽ എയർടെലാണ് ജിയോയേക്കാൾ വേഗതയിൽ മുന്നിൽ. അതായത് ഭാരതി എയർടെൽ വളരെ വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം തരുന്നു.
പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ നിരക്ക് കൂട്ടിയിട്ടുണ്ട്. ഇവയിൽ 28, 56, 84 ദിവസങ്ങളിലെയും മാറ്റം എങ്ങനെയെന്ന് പട്ടികയിൽ നിന്ന് അറിയാം.
ഒരു വർഷത്തേക്ക് വരുന്ന പ്ലാനുകൾ 1799, 2999 രൂപ എന്നിവയാണ്. ഇവ രണ്ടും വില കൂട്ടിയിരിക്കുന്നു. 1799 രൂപയാണ് ഒന്നാമത്തെ പ്ലാനിന്റെ വില. ഇതിന് ജൂലൈ 3 മുതൽ 1999 രൂപയാകും. 2999 രൂപയുടെ 365 ദിവസത്തെ പ്ലാനിന്റെ നിരക്കിലും മാറ്റമുണ്ട്. 3599 രൂപയാണ് ഇതിന് വിലയാകുന്നത്.
എയർടെൽ ഡാറ്റ ആഡ്-ഓൺ പ്ലാനുകളുടെയും നിരക്ക് കൂട്ടി. 19 രൂപ വില വരുന്ന പ്ലാനിന് 22 രൂപയാക്കി. 29 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിന് 33 രൂപയുമാക്കി. 65 രൂപയുടെ ജിയോ പ്ലാനിന് 77 രൂപയാക്കി.
പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയും വിലയിൽ മാറ്റം വന്നിട്ടുണ്ട്. 399 രൂപ മുതൽ 999 രൂപ വരെയുള്ള പ്ലാനുകളുടെ നിരക്ക് ഉയർത്തി.
Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
399 രൂപ പ്ലാനിന്റെ പുതുക്കിയ വില 449 രൂപയാണ്. 499 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ ഇനി 549 രൂപയ്ക്ക് കിട്ടും. 599 രൂപയുടേത് 699 രൂപയ്ക്ക് ലഭിക്കും. 999 രൂപ എയർടെൽ പ്ലാനിന് 1199 രൂപയുമാകും.