Bharti Airtel വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. 395 രൂപയ്ക്ക് ആകർഷകമായ പുതുപുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനി. ജിയോയ്ക്കുള്ള പ്ലാനിന്റെ അതേ വിലയിലാണ് എയർടെൽ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വരിക്കാർക്ക് ഇഷ്ടപ്പെടുന്ന ആനുകൂല്യങ്ങളുള്ളത് ഏത് ടെലികോമിലാണ്?
395 രൂപയുടെ പുതിയ പ്ലാൻ പ്രീപെയ്ഡ് വരിക്കാർക്കായാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 56 ദിവസത്തെ സേവന വാലിഡിറ്റി വരുന്ന പ്ലാനാണിത്. അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഡാറ്റ ഓഫറുകളും അടങ്ങിയ റീചാർജ് ഓപ്ഷനാണിത്. ഈ പുതിയ എയർടെൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
395 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ഇതിൽ 600 എസ്എംഎസ്സും 6GB ഡാറ്റയും അനുവദിച്ചിരിക്കുന്നു. എയർടെൽ വരിക്കാർക്ക് ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് സേവനം ലഭിക്കും. ഇതിൽ അധികമായി സൗജന്യ ഹെലോട്യൂൺസ് പോലുള്ള സേവനങ്ങളും ലഭിക്കുന്നു. വിങ്ക് മ്യൂസിക് ആക്സിസ് എയർടെൽ തരുന്ന സ്പെഷ്യൽ ഓഫറാണ്. അപ്പോളോ 24|7 സർക്കിൾ ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
എന്നാൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ എയർടെൽ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. 600 എസ്എംഎസ് എന്ന ക്വാട്ട കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപ വീതം ഈടാക്കും. എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കുന്നു.
ജിയോയുടെ 395 രൂപ പ്ലാനാകട്ടെ 84 ദിവസത്തെ വാലിഡിറ്റി തരുന്നു. പ്രതിദിനം 100 എസ്എംഎസ് ഇതിൽ അനുവദിച്ചിരിക്കുന്നു. ജിയോ പ്ലാനിന് ഒരു ദിവസം വരിക്കാരന് ചെലവാകുന്നത് 4.70 രൂപയാണ്. എന്നാൽ എയർടെൽ പ്ലാനിന് ഒരു ദിവസം 7.05 രൂപ ചെലവാകുന്നു.
Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?
300 രൂപ റേഞ്ചിൽ എയർടെലിൽ വേറെ 5 പ്ലാനുകളുണ്ട്. 300 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിൽ വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണിവ. 319, 329, 359, 399 രൂപ റേഞ്ചിലാണ് എയർടെൽ പ്ലാനുകളുള്ളത്. ഒരു മാസം വാലിഡിറ്റി വരുന്ന പാക്കേജുകളാണ് ഇവയിൽ മിക്കവയും. 395 രൂപ പാക്കേജിൽ മാത്രമാണ് 56 ദിവസം വാലിഡിറ്റി വരുന്നത്. എന്നാൽ ഇവയെല്ലാം അൺലിമിറ്റഡ് കോളിങ് അനുവദിക്കുന്ന പാക്കുകളാണ്.