ഇന്ത്യയിലെ ആദ്യ AI SPAM ഡിറ്റക്ഷൻ ടെക്നോളജിയുമായി Bharati Airtel. ഇൻ-ഹൗസ് AI മോഡൽ സ്പാം അല്ലെങ്കിൽ സ്‌കാം ഫീച്ചറാണ് എയർടെൽ അവതരിപ്പിച്ചത്. സെപ്തംബർ 26 മുതൽ പുതിയ ഫീച്ചർ വരിക്കാർക്ക് ലഭിച്ചു തുടങ്ങി.
സ്പാം നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ അത് പെട്ടെന്ന് തിരിച്ചറിയാനുള്ള ഫീച്ചറാണിത്. എയർടെൽ വരിക്കാർ അവരുടെ ഡയലർ സ്‌ക്രീനുകളിൽ Suspected Spam എന്ന ബാനർ കാണാനാകും. ഇങ്ങനെ മാൽവെയറുകളെയും ഹാക്കിങ് SMS-കളെയും ട്രാക്ക് ചെയ്യാൻ സാധിക്കും.
ഇന്ത്യയിൽ എഐ അടിസ്ഥാനമാക്കി സ്പാം കോൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇങ്ങനെ വിപ്ലവകരമായ ഫീച്ചറാണ് ഭാരതി എയർടെൽ അവതരിപ്പിച്ചിട്ടുള്ളത്. സ്പാം കോളുകളും എസ്എംഎസ്സുകളും ഫോണിലേക്ക് വരുമ്പോൾ തത്സമയം തന്നെ അറിയാൻ കഴിയും.
പുതിയ ഫീച്ചർ എയർടെലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഉപയോഗിക്കാം. അതും അധിക ചെലവില്ലാതെ സ്വയമേവ ഈ ഫീച്ചർ വരിക്കാർക്ക് ആക്ടീവാകുന്നു. തീര്‍ത്തും സൗജന്യമായി ഓരോ എയർടെൽ വരിക്കാരനും സ്പാം ഫീച്ചർ ഉപയോഗിക്കാം.
സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ഫീച്ചർ ലഭിക്കുന്നത്. ഫീച്ചർ ഫോണുകളിൽ AI- പവർഡ് സ്പാം ഡിറ്റക്ഷൻ ഫീച്ചർ ഇപ്പോൾ ലഭ്യമല്ല. എന്നാലും സമീപഭാവിയിൽ ഫീച്ചർ ഫോണുകളിലും ഈ സ്പാം ഡിറ്റക്ഷൻ ഫീച്ചർ കമ്പനി അവതരിപ്പിച്ചേക്കും. എഐ സ്പാം കോൾ ഡിറ്റക്ഷൻ ഫീച്ചറിന് എയർടെൽ പ്രത്യേക ചാർജ് ഈടാക്കുന്നില്ല. ഇതിനായി നിങ്ങൾ വേറെ ആപ്പുകളും ഡൌൺലോഡ് ചെയ്യേണ്ടി വരുന്നില്ല.
നെറ്റ് വര്‍ക്ക് ലെയര്‍, ഐടി സിസ്റ്റംസ് ലെയര്‍ രണ്ട് ലെയറുകളുണ്ട്. ഈ ലെയറുകളിലൂടെ കോളുകൾ കടന്നുപോകുമ്പോൾ എഐ ഡിറ്റക്ട് ചെയ്യും. 250 കോടിയിലധികം കോളുകൾ ഇങ്ങനെ എയർടെൽ എഐയ്ക്ക് പ്രോസസ് ചെയ്യാൻ സാധിക്കും.
ഈ ഫീച്ചറിനായി ഒരു വർഷമായി പ്രവർത്തിക്കുകയായിരുന്നെന്ന് എയർടെൽ അറിയിച്ചു. ഇന്ന് സൈബർ കുറ്റകൃത്യങ്ങളും പണം തട്ടിപ്പും ഏറ്റവും കൂടുതൽ നടക്കുന്നത് ഓൺലൈൻ കോളുകളിലൂടെയാണ്. വിശ്വസിക്കുന്ന തരത്തിൽ സംസാരിച്ചാണ് ഇവർ പണം തട്ടിയെടുക്കുന്നത്.
നമ്പരുകളിലൂടെ സ്പാം ആണോ ഒറിജിനലാണോ എന്നറിയാൻ സംവിധാനമൊന്നുമില്ല. ട്രൂ കോളറും പൂർണമായും ഇത്തരം കോളുകളെ തിരിച്ചറിയുന്നില്ല. എന്നാൽ എയർടെലിന്റെ പുതിയ സംവിധാനം ഇതിനെല്ലാമുള്ള പരിഹാരമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ആദ്യത്തെ AI- പവർഡ് സ്പാം ഫ്രീ നെറ്റ്‌വർക്ക് കൊണ്ടുവന്ന് ടെലികോം മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് എയർടെൽ. DND അഥവാ Do-Not-Disturb ടെക്നിക്കുകൾ ടെലികോം കമ്പനികളും മറ്റും പരീക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ കോളുകളെയും മെസേജുകളെയും തടയാൻ ടെക് കമ്പനികൾക്കോ റെഗുലേറ്ററി അതോറിറ്റികൾക്കോ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് എയർടെലിന്റെ എഐ ഫീച്ചർ വർക്ക് ആകുന്നത്.
Read More: ഇന്ത്യയുടെ 5G അമേരിക്കയെ പൊട്ടിച്ചെന്ന് PM Modi! ഇന്ത്യ 6G പണിപ്പുരയിലെന്നും മോദി അമേരിക്കയിൽ…