BSNL ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ്. Bharat Sanchar Nigam Limited എന്നും കമ്പനി അറിയപ്പെടുന്നു. ഇന്ന് സ്വകാര്യ കമ്പനികളുടെ വലിയ റീചാർജ് പ്ലാനുകളേക്കാൾ ലാഭം ബിഎസ്എൻഎല്ലാണ്. അൺലിമിറ്റഡ ഓഫറുകളും ദീർഘ വാലിഡിറ്റിയുമുള്ള BSNL Smart Plan അറിയണോ?
ഇപ്പോൾ ബിഎസ്എൻഎല്ലിന് ശുക്രനാണെന്ന് പറയാം. കാരണം ജിയോ, എയർടെലിന്റെ നിരക്ക് വർധന ശരിക്കും ഗുണമായത് പൊതുമേഖല കമ്പനിയ്ക്കാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം ഏകദേശം 5.5 ദശലക്ഷം പുതിയ വരിക്കാരെ കിട്ടി. BSNL മിതമായ നിരക്കിൽ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു സ്മാർട് പ്ലാനാണ് 130 ദിവസം വാലിഡിറ്റിയുള്ള ഓപ്ഷൻ. ഇതിന് വില തുച്ഛമാണെങ്കിലും വാലിഡിറ്റി മികച്ചതാണ്. അതുപോലെ ഈ പ്ലാനിൽ കിട്ടുന്ന ടെലികോം ഓഫറുകളും ആകർഷകമാണ്.
സർക്കാർ ടെലികോം കമ്പനിയുടെ ജനപ്രിയ ഓപ്ഷനുകളിലൊന്നാണ് ഇത്. 130 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന റീചാർജ് പ്ലാൻ. 700 രൂപയിൽ താഴെയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വിലയാകുന്നത്. നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡാറ്റയും ഇതിൽ ലഭിക്കുന്നു. ഈ പാക്കേജിന് 699 രൂപയാണ് വില. അതായത് കോളുകളും ഡാറ്റയുമെല്ലാമുള്ള പാക്കേജിന്റെ ദിവസച്ചെലവ് 5.3 രൂപ മാത്രം.
ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് സൌകര്യമുണ്ട്. ഇങ്ങനെ സൗജന്യ ദേശീയ റോമിംഗും ലഭിക്കുന്നതാണ്. ടെലികോം വരിക്കാർക്ക് പ്രതിദിനം 0.5GB (512MB) ഹൈ-സ്പീഡ് ഡാറ്റ ആസ്വദിക്കാം. എല്ലാ ദിവസവും 100 സൗജന്യ SMS ചെയ്യാനും സാധിക്കും. ഇതിലെ ബോണസ് പോയിന്റ് PRBT ടോൺ സൗജന്യമായി നേടാമെന്നതാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇന്ത്യയിൽ പല ഭാഗത്തും ഇതിനകം ബിഎസ്എൻഎൽ 4ജി എത്തിച്ചിരിക്കുന്നു. കേരളത്തിൽ തിരുവന്തപുരം പോലുള്ള നഗരഭാഗത്ത് 4ജി വിന്യസിച്ചു. ഗവി, വയനാട് ഉൾഗ്രാമങ്ങളിലും ടെലികോം 4ജി നടപ്പിലാക്കി.
അടുത്ത വർഷം ജൂണിൽ 4ജി സേവനം പൂർണമായി അവതരിപ്പിക്കാനാകും. കമ്പനി ഇതിനകം 50,000 പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. 4ജി കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങളിൽ 5G സേവനങ്ങൾ അവതരിപ്പിക്കും. അതും സർക്കാർ കമ്പനി അവതരിപ്പിക്കുന്നത് തദ്ദേശീയ 4ജി ആണ്.
ഇതിന് പുറമെ D2D എന്ന പുതിയ ടെക്നോളജിയും ബിഎസ്എൻഎൽ കൊണ്ടുവരുന്നു. ജിയോയും എയർടെലും ആലോചിക്കുന്നതിന് മുന്നേ സർക്കാർ ടെലികോം ഇത് പരീക്ഷിച്ചു. സിം കാർഡില്ലാതെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യാം. അതുപോലെ മെസേജ് സംവിധാനവും ഇങ്ങനെ നടപ്പിലാകും. സാറ്റലൈറ്റിൽ നിന്ന് സിഗ്നലുകളിലൂടെയാണ് ഡയറക്ട് ടു ഡിവൈസ് ടെക്നോളജി നടപ്പിലാക്കുന്നത്.
Also Read: BSNL Best Data Plans: അൺലിമിറ്റഡ്, 3GB ഡാറ്റ ഓഫറുകൾ, ഒരു വർഷം വരെ വാലിഡിറ്റി! ഇതാ…