Jio Users ശ്രദ്ധിക്കൂ, ഈ തീയതി വരെ 30% Discount! അവസരം പാഴാക്കരുതേ….

Updated on 29-Jul-2024
HIGHLIGHTS

ഇപ്പോഴിതാ Jio Freedom ഓഫറും പ്രഖ്യാപിച്ചു

30 ശതമാനം Discount നേടാവുന്ന ഓഫറാണ് Reliance Jio കൊണ്ടുവന്നിരിക്കുന്നത്

ഈ ഓഫറിന് സമയപരിധിയുണ്ടെന്നതും ശ്രദ്ധിക്കുക

Reliance Jio കഴിഞ്ഞ വാരം മുതൽ ആകർഷക ഓഫറുകൾ അവതരിപ്പിക്കുകയാണ്. പഴയ രണ്ട് പ്ലാനുകൾ Ambani പുതുക്കി അവതരിപ്പിച്ചു. പ്ലാനുകളുടെ വാലിഡിറ്റി നീട്ടി നൽകിയാണ് ഈ പ്ലാനുകൾ വീണ്ടും അവതരിപ്പിച്ചത്.

Reliance Jio ഡിസ്കൗണ്ട് ഓഫർ

ഇപ്പോഴിതാ Jio Freedom ഓഫറും പ്രഖ്യാപിച്ചു. 30 ശതമാനം Discount നേടാവുന്ന ഓഫറാണ് അംബാനി ജിയോ വരിക്കാർക്കായി കൊണ്ടുവന്നിരിക്കുന്നു. ഇത് ജിയോ എയർഫൈബർ കണക്ഷനുകൾക്ക് വേണ്ടിയുള്ള കിഴിവാണ്. അതായത്, പുതിയ എയർ ഫൈബർ കണക്ഷനുകൾക്ക് കിഴിവ് സ്വന്തമാക്കാം. ഈ ഓഫറിന് സമയപരിധിയുണ്ടെന്നതും ശ്രദ്ധിക്കുക.

Reliance Jio 30% കിഴിവ്

30 ശതമാനം കിഴിവാണ് ജിയോ എയർഫൈബർ കണക്ഷനെടുക്കുമ്പോൾ നേടാവുന്നത്. ജിയോ ഇത് ഫ്രീഡം ഓഫറായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഓഗസ്റ്റ് 15 വരെ നിങ്ങൾക്ക് കിഴിവ് നേടാനുള്ള യോഗ്യതയുണ്ട്.

പുതിയ കണക്ഷനെടുക്കുന്നവർക്ക് ഇൻസ്റ്റലേഷൻ ചാർജ് 1,000 രൂപ ഒഴിവാക്കി. ഈ ഓഫർ ജൂലൈ 26 മുതൽ ലഭ്യമാണ്. കിഴിവ് അപ്ലൈ ചെയ്യുമ്പോൾ നിങ്ങൾക്ക് പുതിയ കണക്ഷൻ 2,121 രൂപയ്ക്ക് എടുക്കാം.

ഓഫർ എല്ലാവർക്കും ലഭ്യമാണോ?

ഓഗസ്റ്റ് 15-നകം എയർഫൈബർ ആക്ടീവാക്കുകയാണെങ്കിൽ ആനുകൂല്യം സ്വന്തമാക്കാം. എല്ലാ പുതിയ ബുക്കിങ്ങുകൾക്കും ഇത് ലഭിക്കുന്നതായിരിക്കും. അതുപോലെ ഏത് പ്ലാനുകളിൽ എയർഫൈബർ കണക്ഷനെടുത്താലും 30 ശതമാനം കിഴിവുണ്ടാകും. 3 മാസം, 6 മാസം, 12 മാസത്തേക്ക് ഓഫർ ബാധകമാകും. എയർഫൈബർ 5G, Plus പുതിയ ഉപയോക്താക്കളെയും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: Good News! ഒന്നല്ല, രണ്ടല്ല, പത്തല്ല… Jio AirFiber കണക്റ്റ് ചെയ്യാവുന്ന ഉപകരണങ്ങൾ എത്രയെന്നോ?

ഓഫർ കിട്ടാനും കണക്ഷൻ എടുക്കാനും…

പുതിയ ജിയോ എയർഫൈബർ കണക്ഷൻ ലഭിക്കാൻ ജിയോ വെബ്സൈറ്റ് സന്ദർശിക്കുക. റിലയൻസ് ജിയോ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് കണക്ഷനെടുക്കാവുന്നതാണ്. 60008-60008 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാലും മതി.

എയർഫൈബർ കണക്ഷൻ പ്രത്യേകതകൾ

ജിയോ എയർഫൈബർ ഉപയോഗിച്ച് 120 ഉപകരണങ്ങൾ വരെ കണക്റ്റ് ചെയ്യാം. എന്നിട്ടും ഇന്റർനെറ്റിന് അത്യാവശ്യം ഭേദപ്പെട്ട സ്പീഡ് തന്നെ ലഭിക്കുന്നു. 30 Mbps സ്പീഡുള്ള എയർഫൈബർ പ്ലാനിലും ഇത് സാധ്യമാണ്. ജിയോയിൽ റീചാർജ് ചെയ്യാം, ഇവിടെ നിന്നും.

കണക്ഷൻ എടുക്കുന്നത്…

മൈ ജിയോ ആപ്പ് വഴി എയർഫൈബർ കണക്ഷൻ എടുക്കാനാകും. നിങ്ങളുടെ ഏരിയയിൽ കണക്ഷൻ ലഭ്യമാണോ എന്ന് ആപ്പിൽ പരിശോധിക്കാം. ശേഷം കണക്ഷന് അപേക്ഷിക്കാം. തുടർന്ന് ജിയോ ടീം ഇൻസ്റ്റളേഷൻ ഷെഡ്യൂൾ ചെയ്യുന്നു. 6 മാസം വാലിഡിറ്റി പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ഫീസ് ഈടാക്കുന്നില്ല.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :