കളം മാറ്റി ചവിട്ടി അംബാനി, Sports പ്രേമികൾക്ക് Reliance Jio തരുന്ന വമ്പൻ OTT Offer

Updated on 18-May-2024
HIGHLIGHTS

3333 രൂപയുടെ പ്ലാനാണ് റിലയൻസ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്

Unlimited ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന Reliance Jio പ്ലാനാണിത്

ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യുപിഐ ആപ്പിലൂടെയും റീചാർജ് ചെയ്യാം

Reliance Jio വരിക്കാർക്ക് പുതിയ ഓഫറുമായി മുകേഷ് അംബാനി. ഫ്രീയായി Cricket ആസ്വദിക്കാനുള്ള fanCode Subscription ആണ് നൽകുന്നത്. 3333 രൂപയുടെ പ്ലാനിലാണ് ഫാൻകോഡ് സബ്സ്ക്രിപ്ഷൻ അനുവദിച്ചിട്ടുള്ളത്. Unlimited ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന Reliance Jio പ്ലാനിലാണ് ഈ പുതിയ ഓഫറുമുള്ളത്.

Reliance Jio ഫാൻകോഡ് സബ്സ്ക്രിപ്ഷൻ

3333 രൂപയുടെ പ്ലാനാണ് റിലയൻസ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഫാൻകോഡ് എന്നത് ഒരു സ്പോർട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ്. ഫുട്ബോൾ, ഫോർമുല 1, ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളെല്ലാം സ്ട്രീം ചെയ്യുന്നു. ഇതിനുള്ള സബ്സ്ക്രിപ്ഷന്റെ വില 200 രൂപയുടേതും 999 രൂപയുടേതുമാണ്. 200 രൂപയുടെ ഫാൻകോഡ് പ്ലാൻ ഒരു മാസത്തേക്ക് വരുന്നതാണ്. 999 രൂപയുടേത് വാർഷിക പ്ലാനായിരിക്കും.

Reliance Jio തരുന്ന വമ്പൻ OTT ഓഫർ

സാധാരണ സിനിമാ, സീരീസുകൾക്കുള്ള ഒടിടികളാണ് ജിയോ തരാറുള്ളത്. ഇത്തവണ സ്പോർട് പ്രേമികൾക്കായാണ് അംബാനിയുടെ ധമാക്ക ഓഫർ.

3333 രൂപയുടെ Reliance Jio പ്ലാൻ

3333 രൂപ പ്ലാനിൽ 2.5GB ഡാറ്റയാണ് ദിവസവും ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ ജിയോ പ്ലാനിലുണ്ട്. 100 എസ്എംഎസ് പ്രതിദിനം ലഭിക്കും. 365 ദിവസത്തേക്കുള്ള പ്ലാനാണ് ജിയോ നൽകുന്നത്. 912.5GB ഡാറ്റ മൊത്തം ഇതിൽ നിന്ന് ലഭിക്കും.

FanCode ആക്സസ് JioTV മൊബൈൽ ആപ്പ് വഴി ലഭിക്കുന്നതാണ്. കൂടാതെ ജിയോസിനിമ, ജിയോടിവി, ജിയോCloud എന്നിവയുമുണ്ട്. ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ഒരു വർഷം മുഴുവൻ ലഭിക്കുന്നു. ഇതിൽ ജിയോസിനിമ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രീമിയം സബ്സ്ക്രിപ്ഷൻ അല്ലെന്നതും ശ്രദ്ധിക്കുക.

3333 രൂപയ്ക്കുള്ള ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുള്ള ജിയോ പ്ലാനാണിത്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യുപിഐ ആപ്പിലൂടെയും റീചാർജ് ചെയ്യാം. ദിവസവും 2.5 ജിബിയ്ക്കൊപ്പം ഫൺകോഡ് ആക്സസും ലഭിക്കുന്നു. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ എവിടിരുന്നും ലൈവായി ആസ്വദിക്കാം. അതും ഹൈ ക്വാളിറ്റിയിൽ തത്സമയം കാണാനുള്ള സുവർണാവസരമാണിത്.

READ MORE: Tariff Hike Soon: Recharge പ്ലാനുകൾക്ക് വില കൂടും, 200Rs പ്ലാൻ 250Rs ആയേക്കും!

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾക്കും വിവിധതരം പ്ലാനുകളുണ്ട്. ഓരോ ഒടിടിയ്ക്കും പ്രത്യേകം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിന് പകരം റീചാർജ് പ്ലാനുകൾ മതി. ഈ പ്ലാനുകളിലൂടെ വ്യത്യസ്ത ഒടിടികളിലേക്ക് ആക്സസ് സ്വന്തമാക്കാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :