Ambani Jio വരിക്കാർക്ക് പ്രഖ്യാപിച്ച ദീപാവലി ഓഫർ അവസാനിക്കാറായി...
സ്വിഗ്ഗി, ഈസ്മൈ ട്രിപ്പ്, അജിയോ എന്നിവയുടെ വൗച്ചറുകൾ റീചാർജിലൂടെ നേടാം
3,350 രൂപ വിലയുള്ള ഓഫർ ലഭിക്കണമെങ്കിൽ നവംബർ 5-നകം റീചാർജ് ചെയ്യണം
Ambani Jio ദീപാവലിയോട് അനുബന്ധിച്ച് കെങ്കേമമായ ഓഫർ പ്രഖ്യാപിച്ചിരുന്നു. 3,350 രൂപ കൂപ്പൺ ഡിസ്കൗണ്ടാണ് ജിയോ ഫെസ്റ്റിവൽ ഓഫറായി പ്രഖ്യാപിച്ചത്. ആഴ്ചകളോളം ഓഫറെടുക്കാനുള്ള കാലാവധി Reliance Jio അനുവദിച്ചു.
ജിയോ ദീപാവലി, ദസറ പ്രമാണിച്ച് നിരവധി തരത്തിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. കൂട്ടത്തിൽ പ്രധാനപ്പെട്ടത് ജിയോയുടെ 3,350 രൂപ വില വരുന്ന ഓഫറാണ്. അതായത് സ്വിഗ്ഗി, ഈസ്മൈ ട്രിപ്പ്, അജിയോ എന്നിവയുടെ വൗച്ചറുകൾ റീചാർജിലൂടെ നേടാം.
Ambani Jio Rs 3599 കൂപ്പൺ ഓഫർ
ജിയോയുടെ ദീർഘകാല പ്ലാനുകളിലാണ് ദീപാവലി ഓഫർ ഉൾപ്പെടുത്തിയത്. 899 രൂപയ്ക്കും 3,599 രൂപയ്ക്കുമുള്ള പ്ലാനുകളിലാണ് ഓഫർ. ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ കൂപ്പണുകളും ക്രഡിറ്റാകും. എന്നാൽ ജിയോ ദീപാവലി ഓഫർ ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. നവംബർ 5 വരെ റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയാണ് ഓഫർ അനുവദിച്ചിട്ടുള്ളത്.
Ambani Jio ഓഫർ ലഭിക്കുന്ന പ്ലാനുകൾ
899 രൂപയ്ക്കും 3599 രൂപയ്ക്കും റീചാർജ് ചെയ്താൽ ജിയോക്കാർക്ക് അത് നഷ്ടമാവില്ല. കാരണം ജിയോയുടെ പ്ലാനുകൾക്കെല്ലാം ഇപ്പോൾ വില കൂടുതലാണ്. എന്നാലും മികച്ച വേഗതയും കണക്റ്റിവിറ്റിയും അംബാനിയുടെ ടെലികോം കമ്പനിയ്ക്കുണ്ട്.
899 രൂപ പ്ലാൻ
90 ദിവസം വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്. പ്രതിദിനം 2GB ഡാറ്റയ്ക്ക് പുറമെ 20GB അധിക ഡാറ്റയും ഇതിലുണ്ട്. അതിനാൽ 2ജിബി തീർന്നാലും 4ജി വരിക്കാർ ആശങ്കപ്പെടേണ്ട. 5ജി കണക്റ്റിവിറ്റിയുള്ളവർക്ക് അൺലിമിറ്റഡായി ഇന്റർനെറ്റ് ആസ്വദിക്കാം. അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിൽ നിന്ന് ലഭിക്കും.
3599 രൂപ പ്ലാൻ
ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് നേടാവുന്നത്. ജിയോ അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ്സും തരുന്നു. വർഷം മുഴുവൻ റീചാർജ് വേണ്ടവർക്ക് ഒറ്റയടിക്ക് വാങ്ങാവുന്ന പ്ലാനാണിത്. 5ജി കവറേജുള്ളവർക്ക് പരിധിയില്ലാതെ അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
റിലയൻസ് ഫെസ്റ്റിവൽ ഓഫർ
ഒക്ടോബർ 25-നാണ് ഈ ഓഫർ ലഭ്യമാക്കി തുടങ്ങിയത്. 3,350 രൂപ വിലയുള്ള ഓഫർ ലഭിക്കണമെങ്കിൽ നവംബർ 5-നകം റീചാർജ് ചെയ്യണം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.