അംബാനീടെ Happy New Year Offer! Jio വരിക്കാർക്ക് 2025 പ്ലാനെത്തി

അംബാനീടെ Happy New Year Offer! Jio വരിക്കാർക്ക് 2025 പ്ലാനെത്തി
HIGHLIGHTS

Jio 2025-ലേക്കായി Happy New Year Offer പ്രഖ്യാപിച്ചു

പുതുവത്സരത്തിലേക്കുള്ള വെൽക്കം പ്ലാനാണ് പ്രീ-പെയ്ഡ് വരിക്കാർക്കായി അവതരിപ്പിച്ചത്

സ്പെഷ്യൽ പ്ലാനായതിനാൽ തന്നെ ഷോപ്പിങ് കൂപ്പണുകളും ഇതിലുണ്ട്

ടെലികോം ഭീമനായ Jio Happy New Year Offer പ്രഖ്യാപിച്ചു. Mukesh Ambani ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ പുതുവർഷ പ്ലാൻ ഗംഭീരമാണ്. കാരണം 4G വരിക്കാർക്ക് ബൾക്ക് ഡാറ്റയും അല്ലാത്തവർക്ക് Unlimited 5G-യും ലഭിക്കുന്ന പാക്കേജാണിത്.

ഇത് ദീർഘകാലത്തേക്ക് റീചാർജ് നോക്കുന്ന ജിയോ വരിക്കാർക്കാണ് പ്രയോജനം ചെയ്യുന്നത്. ജിയോയുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള Special Plan-നെ കുറിച്ച് വിശദമായി അറിയാം.

Jio Happy New Year Offer

പുതുവത്സരത്തിലേക്കുള്ള വെൽക്കം പ്ലാനാണ് പ്രീ-പെയ്ഡ് വരിക്കാർക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 2025-ൽ തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് പ്ലാനായതിനാൽ ഇതിന്റെ വിലയും 2025 രൂപയാണ്. Rs 2,025 വിലയുള്ള പ്ലാനിന് വരുന്ന വാലിഡിറ്റി 200 ദിവസമാണ്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും ഗണ്യമായ ഡാറ്റ അലവൻസുകളും ലഭിക്കും.

Jio Happy New Year Offer
ജിയോ 2025

സ്പെഷ്യൽ പ്ലാനായതിനാൽ തന്നെ ആകർഷകമായ കൂപ്പണുകളും ഇതിലുണ്ട്. ഡിസംബർ 11 മുതൽ പ്ലാൻ ലഭ്യമാണ്. എന്നാൽ ഇതിൽ റീചാർജ് ചെയ്യാവുന്നതിന് കാലാവധിയുമുണ്ട്. 2025 ജനുവരി 11 വരെ റീചാർജ് ചെയ്യുന്നവർക്കാണ് പ്ലാൻ ലഭിക്കുന്നത്.

അംബാനി തന്ന Jio Happy New Year ഓഫറിൽ എന്തെല്ലാം?

2025-നെ വരവേൽക്കാനുള്ള Jio Welcome Plan ആണിത്. ഇതിൽ അൺലിമിറ്റഡായി നിങ്ങൾക്ക് വോയ്‌സ് കോളിങ് ആസ്വദിക്കാം. അതുപോലെ 500GB 4G ഡാറ്റയും ജിയോ നൽകുന്നു. പ്ലാനിലെ പ്രതിദിന ഡാറ്റ പരിധി 2.5GB ആണ്. പ്രതിദിന പരിധി കഴിഞ്ഞാൽ നിങ്ങൾക്ക് കുറഞ്ഞ വേഗതയിൽ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഫോൺ 5ജിയും കവറേജുള്ള പ്രദേശത്തുമാണെങ്കിൽ, അൺലിമിറ്റഡ് 5G ആസ്വദിക്കാം. അൺലിമിറ്റഡ് എസ്എംഎസും ഈ പാക്കേജിലുണ്ട്.

2025 പ്ലാനിൽ ഏതാനും കോംപ്ലിമെന്ററി ഓപ്ഷനുകളും വരുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Jio കൂപ്പൺ ഓഫർ

ഓഫറിന്റെ ഭാഗമായി നിങ്ങൾക്ക് 2,150 രൂപയുടെ ഷോപ്പിങ് കൂപ്പൺ ലഭിക്കും. 500 രൂപയുടെ അജിയോ കൂപ്പൺ ഇതിലുണ്ട്. മിനിമം/ കുറഞ്ഞത് 2500 രൂപയ്ക്ക് അജിയോ പർച്ചേസ് ചെയ്താൽ കൂപ്പൺ ഉപയോഗപ്പെടുത്താം. കുറഞ്ഞത് 499 രൂപയുടെ Swiggy ഓർഡറുകൾക്ക് 150 രൂപയുടെ ഡിസ്കൌണ്ട് നേടാം. EaseMyTrip.com വഴിയുള്ള ഫ്ലൈറ്റ് ബുക്കിങ്ങിന് 1,500 രൂപ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ മൊത്തം 2150 രൂപയുടെ കൂപ്പൺ ഓഫറാണ് ലഭിക്കുന്നത്.

Read More: Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം…

സബ്‌സ്‌ക്രൈബർമാർക്ക് റിലയൻസ് ജിയോ വെബ്‌സൈറ്റ് വഴി റീചാർജ് ചെയ്യാം. MyJio ആപ്പിലും ഈ പ്ലാൻ ലഭ്യമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo