ഡാറ്റ വായ്പയായി എടുക്കാനുള്ള പുതിയ സംരഭവുമായി Bharti Airtel
എമർജൻസി ഡാറ്റ ലോൺ എന്നാണ് ഇതിന്റെ പേര്
അടിയന്തരമായി ഡാറ്റ ആവശ്യമുള്ളപ്പോൾ ഈ സേവനം പ്രയോജനപ്പെടുത്താം
ഒരു ടെലികോം കമ്പനിയും നൽകാത്ത കിടിലൻ ഓഫറുമായി ഇതാ Bharti Airtel. ഡാറ്റ വായ്പയായി എടുക്കാനുള്ള പുതിയ സംരഭത്തിനാണ് എയർടെൽ തുടക്കം കുറിച്ചത്. എമർജൻസി ഡാറ്റ ലോൺ എന്നാണ് ഇതിന്റെ പേര്. എയർടെലിന്റെ ഡാറ്റ ലോൺ ഫീച്ചറിനെ കുറിച്ച് കൂടുതലറിയാം.
Airtel എമർജൻസി ഡാറ്റ ലോൺ
പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരമായി ഡാറ്റ ആവശ്യമുള്ളപ്പോൾ ഈ സേവനം പ്രയോജനപ്പെടുത്താം. റീചാർജ് ചെയ്യാതെ അടിയന്തരമായി ഡാറ്റ ലഭിക്കാൻ ഇത് സഹായിക്കും. എന്നാൽ ഇതൊരു വായ്പ സമ്പ്രദായമാണ്. അതിനാൽ ഇത് തിരികെ നൽകേണ്ടി വരും. എങ്ങനെയാണ് ഡാറ്റ ലോൺ ഫീച്ചർ പ്രവർത്തിക്കുന്നതെന്ന് നോക്കാം.
Airtel ഡാറ്റ ലോൺ വിശദമായി
സാധാരണ വായ്പ പോലെ പണം തിരിച്ചടയ്ക്കേണ്ടതില്ല. പകരം വരിക്കാരനിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ മറ്റൊരു മാർഗം എയർടെലിലുണ്ട്. പിന്നീട് എപ്പോഴെങ്കിലും ഡാറ്റാ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ ഇത് ഈടാക്കും. ഈ റീചാർജിൽ നിന്ന് ഡാറ്റ ലോണിനുള്ള തുക എയർടെൽ വീണ്ടെടുക്കുന്നു.
ലോണിന് നിബന്ധനകൾ
1 GB ഡാറ്റ മാത്രമാണ് വായ്പയായി ലഭിക്കുക. 1 ദിവസം മാത്രമാണ് വാലിഡിറ്റി. അർധരാത്രി കഴിയുമ്പോൾ ഡാറ്റ കാലഹരണപ്പെടും. എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യാം. കൂടാതെ, മൂന്നാം കക്ഷി മൊബൈൽ റീചാർജ് ആപ്പുകളും ഉപയോഗിക്കാം. ഗൂഗിൾ പേ പോലുള്ള പേയ്‌മെന്റ് ആപ്പ് സേവനങ്ങളിലൂടെയും റീചാർജ് ചെയ്യാം.
ലോൺ തുക എയർടെൽ 1GB ലഭിക്കുന്ന പ്ലാനുകളിൽ നിന്ന് തിരിച്ചുപിടിക്കും. 19 രൂപ, 29 രൂപ, 49 രൂപ, 58 രൂപ എന്നിവയിലൂടെ തുക വീണ്ടെടുക്കും. 65 രൂപ, 98 രൂപ, 148 രൂപ, 149 രൂപ, 98 രൂപ, 301 രൂപ എന്നിവയും ഉപയോഗിക്കും.
എന്നാൽ ഓർക്കുക, ആക്ടീവായിട്ടുള്ള സിം മാത്രമാണ് ഉപയോഗിക്കേണ്ടത്. സിമ്മിന് ആക്ടീവ് വാലിഡിറ്റി നിർബന്ധമാണ്. നിലവിലുള്ള പ്ലാനിൽ ഡാറ്റ ബാലൻസ് ഇല്ലെങ്കിൽ കടമായി ഡാറ്റ വാങ്ങാം. കൂടാതെ അന്നത്തെ ഡാറ്റ തീർന്നുപോയെങ്കിലും ഈ ലോൺ സൗകര്യം ഉപയോഗിക്കാം.
നിലവിൽ 2 സംസ്ഥാനങ്ങളിൽ മാത്രമാണ് ഡാറ്റ ലോൺ ലഭിക്കുന്നത്. തമിഴ്‌നാട്ടിലെയും പഞ്ചാബിലെയും എയർടെൽ വരിക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല. ടെലികോം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ടെലികോം ടോക്കാണ് ഈ ഓഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
READ MORE: 11th Gen ഇന്റൽ കോർ പ്രോസസർ, 27000 ബജറ്റിൽ Inbook Y2 Plus ലാപ്ടോപ്പുമായി Infinix!
എങ്ങനെ ലോൺ എടുക്കാം?
ഡാറ്റ ബാലൻസ് തീരുമ്പോൾ 5673# എന്ന USSD കോഡ് ഡയൽ ചെയ്യുക. ഇങ്ങനെ ഡാറ്റ ലോൺ നേടാം. അല്ലെങ്കിൽ ഡാറ്റ തീരുമ്പോൾ വരുന്ന CLI 56321-ലെ മെസേജിനും റിപ്ലൈ നൽകാം. ഈ SMS-ന് “1” എന്ന് ടൈപ്പ് ചെയ്ത് അയക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile