100 രൂപയിൽ ജിയോ, എയർടെൽ, വിഐ ഡാറ്റ പ്ലാനുകൾ
100 രൂപയിൽ താഴെ വരുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകളുണ്ട്
മികച്ച വേഗതയുള്ള ഡാറ്റ ലഭിക്കാൻ ഈ പ്ലാനുകൾ സഹായകമാണ്
100 രൂപയിൽ താഴെ നിരക്കിൽ അവതരിപ്പിച്ചിട്ടുള്ള 4G ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം
അടിയന്തര സാഹചര്യങ്ങളിൽ ഡാറ്റ വേണ്ടിവന്നാൽ താൽക്കാലിക ആവശ്യം നിറവേറ്റാൻ സഹായകമായ നിരവധി പ്ലാനുകൾ ജിയോ(Jio), എയർടെൽ(Airtel), വിഐ(Vi) എന്നിവ നൽകിവരുന്നുണ്ട്. അതിൽ 100 രൂപയിൽ താഴെമാത്രം ചെലവ് വരുന്ന പ്ലാനുകൾ നിരവധിയുണ്ട്. തടസങ്ങളില്ലാതെ മികച്ച വേഗതയുള്ള ഡാറ്റ ലഭിക്കാൻ കുറഞ്ഞ നിരക്കിലുള്ള ഈ പ്ലാനുകൾ സഹായകമാണ്. ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഉപയോക്താക്കൾക്കായി 100 രൂപയിൽ താഴെ നിരക്കിൽ അവതരിപ്പിച്ചിട്ടുള്ള 4G ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.
100 രൂപയിൽ താഴെ ലഭ്യമാകുന്ന ജിയോ (Jio) ഡാറ്റ പ്ലാനുകൾ
- 15 രൂപയുടെ ജിയോയുടെ പ്ലാൻ ഉപയോക്താക്കൾക്ക് 1GB ഡാറ്റ നൽകുന്നു.
- 25 രൂപയുടെ ഡാറ്റ പ്ലാൻ 2GB ഡാറ്റയാണ് നൽകുന്നത്
- 61 രൂപയുടെ ഡാറ്റ വൗച്ചറിൽ 6GB ഡാറ്റയാണ് ലഭിക്കുക.
ഈ മൂന്ന് പ്ലാനുകളും ഉപയോക്താവിന്റെ നിലവിലുള്ള പ്ലാൻ തീരും വരെ വാലിഡിറ്റി ഉള്ളവയാണ്.
100 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന എയർടെൽ (Airtel) ഡാറ്റ പ്ലാനുകൾ
- 19 രൂപയുടെ എയർടെൽ പ്ലാൻ ഒരു ദിവസത്തേക്ക് 1GB ഡാറ്റയാണ് നൽകുന്നത്.
- 58 രൂപയ്ക്ക് 3GB ഡാറ്റ നൽകുന്ന പ്ലാനാണ് രണ്ടാമത്തേത്.
- 65 രൂപയുടെ എയർടെൽ പ്ലാൻ 4GB ഡാറ്റയാണ് നൽകുന്നത്.
- 98 രൂപയുടെ എയർടെൽ പ്ലാൻ 5GB ഡാറ്റയാണ് നൽകുന്നത്.
100 രൂപയിൽ താഴെ ലഭിക്കുന്ന വിഐ (Vi) ഡാറ്റ വൗച്ചറുകൾ
- 19 രൂപയുടെ വിഐ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
- 29 രൂപ പ്ലാനിൽ 2 ദിവസത്തെ വാലിഡിറ്റിയിൽ 2GB ഡാറ്റ ലഭിക്കും.
- 39 രൂപ പ്ലാനിൽ 7 ദിവസത്തെ വാലിഡിറ്റിയിൽ 3GB ഡാറ്റ ലഭിക്കും.
- 58 രൂപ പ്ലാനിൽ 28 ദിവസ വാലിഡറ്റിയിൽ 3GB ഡാറ്റ ലഭിക്കും.
- 75 രൂപയുടെ പ്ലാനിൽ 7 ദിവസ വാലിഡറ്റിയിൽ 6GB ഡാറ്റ ലഭിക്കും.
ഇവ കൂടാതെയും ധാരാളം ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും എയർടെലും വിഐയും നൽകുന്നുണ്ട്. എന്നാൽ അവയെല്ലാം ഒടിടി പോലുള്ള അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽത്തന്നെ ആ ഡാറ്റ പ്ലാനുകളുടെ നിരക്ക് 100 രൂപയ്ക്ക് മുകളിലാണ്. ഇവിടെ 100 രൂപയിൽ താഴെ നിരക്കിൽ വരുന്ന ഡാറ്റ പ്ലാനുകളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.