Airtel Unlimited 5G ഒപ്പം Netflix, പ്രൈം വീഡിയോ ഒടിടികളും! നിരക്ക് കൂട്ടിയ ശേഷം നീണ്ട വാലിഡിറ്റി പ്ലാനുകൾ

Updated on 12-Jul-2024
HIGHLIGHTS

Airtel Unlimited 5G വേണമെങ്കിൽ 300 രൂപയുടെ പ്ലാനുകളെ ആശ്രയിക്കണം

Price Hike നടപ്പിലാക്കിയ ശേഷം 13 പ്രീ-പെയ്ഡ് പ്ലാനുകളിൽ 5ജി ലഭിക്കുന്നു

ഒരു വർഷം വരെ കാലാവധി ലഭിക്കുന്ന 5G പ്ലാനുകളിതാ...

Tariff Hike ശരിക്കും Bharti Airtel വരിക്കാർക്കും തിരിച്ചടിയായി. Unlimited 5G-യുടെ ആവേശത്തിലിരുന്ന വരിക്കാർക്ക് നിരക്ക് വർധന വലിയ ആഘാതമായിരുന്നു. നിരക്ക് വർധിപ്പിച്ചതിന് ശേഷം 5ജി വേണമെങ്കിൽ 300 രൂപയുടെ പ്ലാനുകളെ ആശ്രയിക്കണം.

Bharti Airtel അൺലിമിറ്റഡ് 5G

Price Hike നടപ്പിലാക്കിയ ശേഷം 13 പ്രീ-പെയ്ഡ് പ്ലാനുകളിൽ 5ജി ലഭിക്കുന്നു. ഇവയിൽ അൺലിമിറ്റഡ് 5ജി പാക്കുകൾ 1000 രൂപയ്ക്ക് താഴെയുള്ളതാണ്. എട്ട് അൺലിമിറ്റഡ് പ്ലാനുകളെ കുറിച്ച് അറിയാൻ, ഇത് വായിക്കാം. 1079 രൂപ മുതൽ 39999 രൂപ വരെയുള്ളവയാണ് മറ്റ് പ്ലാനുകൾ.

അൺലിമിറ്റഡ് 5G-യ്ക്ക് Airtel പാക്കേജ്

1099 രൂപ മുതലുള്ള പ്ലാനുകളിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്നു. ഇങ്ങനെ ഒരു വർഷം വരെ കാലാവധി ലഭിക്കുന്നതാണ്. 1199, 1798, 3599, 3999 രൂപയുടേതാണ് മറ്റ് 5ജി പ്ലാനുകൾ. ഓരോന്നിലെയും ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5ജിയ്ക്ക് ഏതാണ് ഉത്തമമെന്നും നോക്കാം.

unlimited 5G പ്ലാനുകൾ

1029 രൂപ പ്ലാൻ

1029 രൂപയുടെ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ദിവസവും നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ചെയ്യാം. 4ജി വരിക്കാർക്ക് ദിവസവും 2ജിബി ലഭിക്കും. അൺലിമിറ്റഡ് 5ജി മാത്രമല്ല പ്ലാനിലെ അധിക ബോണസ്.

വിങ്ക് മ്യൂസിക്, അപ്പോളോ 24×7 സർക്കിൾ ആനുകൂല്യങ്ങളും ഇതിലുണ്ട്. ഹലോ ട്യൂൺസ് ആക്സസ് നേടാനും ഈ പ്ലാൻ വിനിയോഗിക്കാം. ഇതിനേക്കാളുപരി 3 മാസത്തേക്ക് നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് സ്വന്തമാക്കാം.

1199 രൂപ പ്ലാൻ

84 ദിവസമാണ് ഇതിലും വാലിഡിറ്റി. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ലഭിക്കുന്നു. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, അപ്പോളോ സർവ്വീസ് ഇതിലുമുണ്ട്. അൺലിമിറ്റഡ് 5ജിയ്ക്ക് മാത്രമായിട്ടുള്ളതല്ല ഈ പ്ലാൻ. ആമലോൺ പ്രൈം സബ്സ്ക്രിപ്ഷനും ഇതിലൂടെ സ്വന്തമാക്കാം. 84 ദിവസത്തെ പ്രൈം വീഡിയോ ആക്സസാണ് എയർടെൽ ഓഫർ ചെയ്തിരിക്കുന്നത്.

Airtel

1798 രൂപ എയർടെൽ പ്ലാൻ

അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ഇതിലുമുണ്ട്. 1798 രൂപയിൽ 84 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഈ കാലയളവിലുടനീളം വിനിയോഗിക്കാം. വിങ്ക് മ്യൂസിക്, അപ്പോളോ 24×7, ഹെലോട്യൂൺസ് സൗജന്യമായി ലഭിക്കും. ഇത്രയും പണം ചെലവാക്കിയാൽ നിങ്ങൾക്ക് കിട്ടുന്ന ബോണസ് നെറ്റ്ഫ്ലിക്സ് ആക്സസാണ്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷനാണ് എയടെൽ ഉൾപ്പെടുത്തിയത്.

3599 രൂപ പ്ലാൻ

3599 രൂപ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയല്ല. എങ്കിലും ഇതിലെ കാലാവധി ദൈർഘ്യമേറിയതാണ്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 100 SMS, അൺലിമിറ്റഡ് വോയിസ് കോളുകൾ ഇതിലുണ്ട്. അൺലിമിറ്റഡ് 5ജി ഒരു വർഷത്തേക്ക് നേടാം. അപ്പോളോ 24×7, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസും ഇതിൽ ചേർത്തിട്ടുണ്ട്.

3999 രൂപയുടെ എയർടെൽ പ്ലാൻ

അൺലിമിറ്റഡ് 5G-യ്ക്കൊപ്പം വലിയ ഒടിടി ആക്സസും ഇതിൽ നിന്ന് നേടാം. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ഇതിലുണ്ട്. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസും ലഭിക്കും. മൂന്ന് മാസത്തെ അപ്പോളോ 24×7 സർക്കിൾ ബോണസ് ആനുകൂല്യമാണ്.

Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇതിനൊപ്പം ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും കിട്ടും. 499 രൂപയുടെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് വെറുതെ എയർടെൽ പ്ലാനിലൂടെ നേടുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :