digit zero1 awards

Airtel Cheapest Plan: 699 രൂപ ചെലവാക്കിയാൽ airtel തരുന്ന സൂപ്പർ Offer എന്താണെന്നോ?

Airtel Cheapest Plan: 699 രൂപ ചെലവാക്കിയാൽ airtel തരുന്ന സൂപ്പർ Offer എന്താണെന്നോ?
HIGHLIGHTS

airtel അത്യാകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നു

699 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസവും 3GB ഡാറ്റ ലഭിക്കും

ഇതിലെ ബോണസ് ഓഫർ പ്രൈം വീഡിയോ മാത്രമല്ല, പിന്നെയെന്തെല്ലാം?

airtel അത്യാകർഷകമായ എന്റർടെയിൻമെന്റ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. സിനിമകളും സീരീസുകളും ആസ്വദിക്കാനുള്ള OTT പ്ലാനുകളെയാണ് എന്റർടെയിൻമെന്റ് പ്ലാനെന്ന് പറയുന്നത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് വരിക്കാർക്ക് ഇങ്ങനെ റീചാർജ് പ്ലാനുകളുണ്ട്.

ഇന്ത്യയിലെ ജനപ്രിയ ഒടിടി ആപ്പാണ് Amazon Prime. പ്രൈം വീഡിയോ ഫ്രീയായി തരുന്നതിനും എയർടെലിന്റെ പക്കൽ പ്ലാനുകളുണ്ട്. Airtel നൽകുന്ന 699 രൂപ പ്ലാൻ ഇതിന് ഉദാഹരണമാണ്.

airtel 699 രൂപ പ്ലാൻ

699 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസവും 3GB ഡാറ്റ ലഭിക്കും. ഒരു ദിവസത്തേക്കുള്ള അധിക ആവശ്യത്തിന് ഈ ഡാറ്റ മതിയാകും. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യമുണ്ട്. ദിവസവും 100 എസ്എംഎസ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.

699 രൂപ ചെലവാക്കിയാൽ airtel തരുന്ന സൂപ്പർ ഓഫർ എന്താണെന്നോ?
airtel 699 രൂപ പ്ലാൻ

56 ദിവസമാണ് ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി. 5G കവറേജുള്ള, 5ജി ഫോണുകളുള്ളവർക്ക് അൺലിമിറ്റഡ് ഡാറ്റ കിട്ടും. അതായത് അൺലിമിറ്റഡ് 5G പാക്കേജാണ് ഈ 699 രൂപ പ്ലാൻ.

airtel ഫ്രീയായി തരും ആമസോൺ പ്രൈം

Amazon Prime Video സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീയായി കിട്ടുമെന്നതാണ് ഇതിലെ ഹൈലൈറ്റ്. 699 രൂപയ്ക്ക് പ്രൈം വീഡിയോ ലഭിക്കുക എന്നത് വളരെ ലാഭകരമാണ്. പ്ലാനിന്റെ വാലിഡിറ്റിയായ 56 ദിവസമാണ് പ്രൈം വീഡിയോ വാലിഡിറ്റിയും.

ദിവസവും 3GB എന്ന ബൾക്ക് ഡാറ്റയുള്ള പ്ലാൻ ആണിത്. അൺലിമിറ്റഡ് ഓഫറുകളും ഏറ്റവും വലിയ ഒടിടിയും 699 രൂപയ്ക്ക് കിട്ടും. ഏകദേശം 2 മാസം അടുപ്പിച്ചാണ് പ്രീ പെയ്ഡ് പ്ലാനിന്റെ കാലാവധി.

മറ്റ് ആനുകൂല്യങ്ങൾ

ആമസോൺ പ്രൈം മാത്രമല്ല പ്ലാനിലെ ബോണസ് ഓഫർ. എയർടെൽ എക്‌സ്‌ട്രീം പ്ലേയും ഫ്രീയായി ലഭിക്കും. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ് ആനുകൂല്യങ്ങളുമുണ്ട്. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട വിങ്ക് മ്യൂസിക് ഈ പ്ലാനിലൂടെ സ്വന്തമാക്കാം.

READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ

ആമസോൺ പ്രൈമിനുള്ള മറ്റ് പ്ലാനുകൾ

ആമസോൺ പ്രൈം ലഭിക്കുന്ന മറ്റൊരു റീചാർജ് പ്ലാനും എയർടെൽ തരുന്നു. 999 രൂപയാണ് ഈ ആമസോൺ പ്രൈം- എയർടെൽ പ്ലാനിന്റെ വില. കാലാവധി കൂടുതലാണ് എന്നതാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ സവിശേഷത. 84 ദിവസമാണ് ഈ റീചാർജ് പ്ലാനിൽ നൽകിയിട്ടുള്ളത്. ദിവസേന നിങ്ങൾക്ക് 2.5ജിബി ലഭിക്കുന്ന റീചാർജ് പാക്കേജാണിത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo