Airtel Revised Data Pack: പുത്തൻ ആനുകൂല്യങ്ങളുമായി എയർടെൽ 99 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിച്ചു

Updated on 24-Jan-2024
HIGHLIGHTS

പിൻവലിച്ച 99 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ചു എയർടെൽ

പുതുക്കിയ പ്ലാനും മറ്റു ആനുകൂല്യങ്ങളും താഴെ നൽകുന്നു

കൂടുതൽ ഡാറ്റയും വാലിഡിറ്റിയുമാണ് പുതുക്കിയ പ്ലാനിന്റെ പ്രത്യേകതകൾ

എയർടെലിന് 99 രൂപയുടെ റീച്ചാർജ് പ്ലാൻ എല്ലാ എയർടെൽ ഉപഭാക്താക്കൾക്കും പരിചിതമാണ്. എന്നാൽ ഒരു കുറച്ചു മാസങ്ങൾ മുൻപ് എയർടെൽ 99 രൂപയുടെ പ്ലാൻ എല്ലാ ടെലിക്കോം സർക്കിളുകളിൽനിന്നും പിൻവലിച്ചു. എയർടെലിന്റെ ഏറ്റവും നിരക്കുകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു 99 രൂപയുടെ ആ പ്ലാൻ.

അ‌ത് നിർത്തലാക്കിയതോടെ അടുത്ത റീച്ചാർജ് ഓപ്ഷനായിരുന്ന 155 രൂപയുടെ പ്ലാൻ എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ആയി മാറി. കഴിഞ്ഞ മാസം വീണ്ടും എയർടെൽ 99 രൂപയ്ക്ക് വീണ്ടും ഒരു പ്ലാൻ അ‌വതരിപ്പിച്ചു. 99 രൂപയുടെ പുതുതായി അവതരിപ്പിച്ച പ്ലാൻ കോളിങ്, ഡാറ്റ, എസ്എംഎസ്, വാലിഡിറ്റി എന്നിവ നൽകുന്ന ഒരു പ്ലാൻ അല്ലായിരുന്നു.

എയർടെൽ പ്രീ പെയ്ഡ് പ്ലാൻ

ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ഒരു അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനായാണ് വീണ്ടും 99 രൂപയുടെ പ്ലാൻ എയർടെൽ അ‌വതരിപ്പിച്ചത്.

പിൻവലിച്ച 99 രൂപയുടെ എയർടെൽ പ്ലാനിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ

ഒരു ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ആണ് എയർടെൽ 99 രൂപ പ്ലാനിൽ അ‌വതരിപ്പിച്ചത്. അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമ്പോഴും
30GB ഡാറ്റ എന്ന ഈ പ്ലാനിൽ ലഭിക്കും. അ‌തിനാൽത്തന്നെ 30GB ഡാറ്റ ഉപയോഗിച്ച ശേഷം ഡാറ്റയുടെ വേഗത കുറയും. തുടർന്ന് 64 കെബിപിഎസ് വേഗതയിൽ മാത്രമേ അൺലിമിറ്റഡ് ഡാറ്റ ലഭിക്കൂ.

പുതുക്കിയ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ

രണ്ട് ദിവസത്തെ വാലിഡിറ്റി ഇപ്പോൾ ഈ പ്ലാനിന് ഉണ്ട്. കൂടാതെ 40GB ഡാറ്റ ഹൈസ്പീഡ് വേഗതയിൽ ലഭ്യമാകും. എന്നാൽ ഒരു ദിവസം ലഭ്യമാകുന്ന ഹൈസ്പീഡ് ഡാറ്റയുടെ അ‌ളവ് 20GB ആയി നിശ്ചയിച്ചിരിക്കുന്നു. തുടർന്ന് അ‌ൺലിമിറ്റഡ് ഡാറ്റ 64കെബിപിഎസ് വേഗതയിലാണ് ലഭ്യമാകുക.

അ‌തായത് പുതുക്കിയ പ്ലാനിൽ 10GB അ‌ധികഡാറ്റയും ഒരു ദിവസ വാലിഡിറ്റിയും എയർടെൽ അ‌ധികമായി നൽകുന്നു. ഇപ്പോൾ എയർടെലിന്റെ ഒരു പ്രധാന വരുമാന മാർഗമാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ.

Connect On :