ഇന്ത്യയിൽ മികച്ച ഗുണഭോക്താക്കളുള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ (Airtel). മികച്ചതും ആകർഷകവുമായ പ്രീ-പെയ്ഡ്, പോസ്റ്റ്- പെയ്ഡ് പ്ലാനുകൾ എയർടെൽ ഉപഭോക്താക്കൾക്കായി കൊണ്ടുവരാറുണ്ട്. ബജറ്റ് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിലും എയർടെൽ ശ്രദ്ധ പുലർത്തുന്നു. ഇപ്പോഴിതാ, ഒരു സാധാരണക്കാരന് കീശയിൽ ഒതുങ്ങുന്നതും, എന്നാൽ അയാളുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ സാധിക്കുന്നതുമായ ഏതാനും പ്ലാനുകളാണ് ഭാരതി എയർടെൽ പരിചയപ്പെടുത്തുന്നത്. അതായത്, പ്രതിദിനം 2GB ഡാറ്റ പ്രദാനം ചെയ്യുന്ന ചില മികച്ച പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു മാസത്തേക്ക് മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള എയർടെലിന്റെ റീചാർജ് പ്ലാനുകൾ ചുവടെ വിശദീകരിക്കുന്നു.
അധികം പണം മുടക്കാതെ പ്രതിദിനം 2 ജിബി ഡാറ്റ വരെ ലഭ്യമാകുന്ന പ്ലാനുകളാണ് എയർടെൽ നൽകുന്നത്. അതായത് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ്ങും, എസ്എംഎസ് സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
319 രൂപയുടെ (Rs. 319 recharge plan) എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 2 ജിബിയുടെ ഹൈ-സ്പീഡ് ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 100 എസ്എംഎസ്, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്. ഈ പ്ലാൻ 28 ദിവസത്തേക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച റീചാർജ് ഓപ്ഷനാണെന്ന് പറയാം.
ഇവ കൂടാതെ, വിങ്ക് മ്യൂസിക് മെമ്പർഷിപ്പ്, സൗജന്യ ഹെലോ ട്യൂൺസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7, എയർടെൽ എക്‌സ്ട്രീം മൊബൈൽ ആപ്പ് എന്നിവ സൗജന്യമായി ഉപയോഗിക്കാനും 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അനുവദിക്കുന്നു.ലപ്രതിദിനം ലഭ്യമാകുന്ന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.
359 രൂപയുടെ (Rs. 359 recharge plan) എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസം ദൈർഘ്യമുള്ളതാണ്. ഈ പാക്കേജിൽ ഓരോ ദിവസവും 2 ജിബി ഡാറ്റ വീതം ഉപയോക്താവിന് ലഭ്യമാകും. കൂടാതെ, അൺലിമിറ്റഡ് കോളിങ്ങും 100 പ്രതിദിന എസ്എംഎസും ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കുന്നു. ഇതിന് പുറമെ, വിങ്ക് മ്യൂസിക് അംഗത്വം, സൗജന്യ ഹെലോട്യൂൺസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7, എയർടെൽ എക്‌സ്ട്രീം മൊബൈൽ ആപ്പ് എന്നിവയും എയർടെൽ ഉപയോക്താക്കൾക്കായി അനുവദിക്കുന്നുണ്ട്. പ്രതിദിന ഡാറ്റയുടെ അളവ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.
കൂടുതൽ വാർത്തകൾ: പുതുവർഷത്തിൽ Jio, Airtel, Vi നൽകുന്ന കിടിലൻ പാക്കേജുകൾ
56 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജാണ് 549 രൂപയുടെ (Rs. 549 recharge plan) എയർടെൽ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. ഇതിന് പുറമെ, അൺലിമിറ്റഡ് കോളിങ്ങും 100 പ്രതിദിന എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എക്‌സ്ട്രീം മൊബൈൽ പായ്ക്ക്, അപ്പോളോ 24/7, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് 549 രൂപ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ ഉപയോഗത്തിന് ശേഷമുള്ള ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.
84 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. 839 രൂപയുടെ (Rs. 839 recharge plan) എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 2ജിബി ഡാറ്റയും ലഭിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം മൊബൈൽ ബണ്ടിൽ, 100 രൂപ ഫാസ്‌റ്റാഗ് ക്യാഷ്ബാക്ക്, മറ്റ് ആനുകൂല്യങ്ങൾ എന്നീ ഓഫറുകളും ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
365 ദിവസത്തെ വാലിഡിറ്റിയുള്ള 2999 രൂപയുടെ പ്ലാനിൽ (Rs. 2999 recharge plan) ദിവസേന 2 ജിബി ഡാറ്റ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി, റോമിങ് കോളുകളും ഇതിലൂടെ ലഭിക്കും. പ്രതിദിന എസ്എംഎസ് പരിധിക്ക് ശേഷം, ഓരോ എസ്എംഎസിനും പ്രാദേശികമായി 1 രൂപയും അന്താരാഷ്ട്രതലത്തിൽ 1.5 രൂപയും ഈടാക്കും. അപ്പോളോ 24/7 അംഗത്വം, സൗജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക്, 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക് എന്നിവ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിധിന ഡാറ്റ ഉപയോഗപരിധി പിന്നിട്ടശേഷം വേഗത 64 കെബിപിഎസ് ആയി കുറയും.