എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 3 ഒടിടി പ്ലാറ്റുഫോമുകളിലേക്കുള്ള ആക്‌സസ് നൽകും

Updated on 31-May-2023
HIGHLIGHTS

എയർടെൽ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനാണ് 1,499 രൂപയുടെ പ്ലാൻ

പോസ്റ്റ്പെയ്ഡ് പ്ലാനിൽ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസ് ലഭിക്കും

പ്രൈമറി കണക്ഷന് ഒപ്പം നാല് ആഡ് ഓൺ കണക്ഷനുകളും ഈ പ്ലാനിൽ ലഭിക്കും

ഒന്നിൽ കൂടുതൽ ഒടിടി ആപ്പുകളും സ്ബ്സ്ക്രിപ്ഷനുമൊക്കെ മിക്കവാറും ഉപഭോക്താക്കൾ ഉപയോഗിക്കാറുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ പ്ലാറ്റ്ഫോമുകളാണ് നാം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. മൂന്ന് പ്ലാറ്റ്ഫോമുകളും സബ്സ്ക്രിപ്ഷൻ സേവനങ്ങളാണ് നൽകുന്നത്. ചില ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾക്കൊപ്പം സൗജന്യമായും ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നൽകുന്നുണ്ട്. എന്നാൽ എതെങ്കിലും രണ്ട് പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളായിരിക്കും മിക്കവാറും പ്ലാനുകളും ഓഫർ ചെയ്യുന്നത്. ഇതിനാൽ തന്നെ മൂന്നാമത്തെ ആപ്പ് ഉപയോഗിക്കാൻ നാം പണം കൊടുക്കേണ്ടിയും വരും. 

മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ( OTT Access ) നൽകുന്ന പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതായത് ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നീ സേവനങ്ങൾ ഒരൊറ്റ പ്ലാനിൽ ലഭ്യമാകും. വളരെക്കുറച്ച് പ്ലാനുകൾ മാത്രമാണ് ഇത്തരത്തിൽ ഓഫർ ചെയ്യപ്പെടുന്നത്. എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഓഫർ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വിലയേറിയ പ്ലാനിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

1,499 രൂപയുടെ എയർടെൽ പ്ലാൻ ( Airtel Rs 1499 Plan )

എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും ചിലവേറിയ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 1,499 രൂപയുടെ പ്ലാൻ. ഏറ്റവും വില കൂടിയ പ്ലാൻ ആയതിനാൽ തന്നെ അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ എന്നിവയാണ് 1,499 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്.

പ്രൈമറി കണക്ഷന് ഒപ്പം നാല് ആഡ് ഓൺ കണക്ഷനുകളും ( Add-on Connections ) 1,499 രൂപ വിലയുള്ള പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്. ഓരോ ആഡ് ഓൺ കണക്ഷനുകൾക്കും ഒപ്പം 30GB വീതം ഡാറ്റയും ലഭിക്കും. 200GB വരെ ഡാറ്റ റോൾ ഓവർ ( Data Roll-Over ) സൗകര്യമാണ് 1,499 രൂപയുടെ പ്ലാനിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. 

ഒടിടി ആനുകൂല്യങ്ങൾ ( OTT Benefits)

ഒരേ സമയം മൂന്ന് പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ഈ പ്ലാൻ വഴി ആക്സസ് ലഭിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ( Amazon Prime Video ) ഇക്കൂട്ടത്തിൽ ആദ്യത്തേത്. ആറ് മാസത്തേക്കാണ് പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ലഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കും. ഒരു വർഷത്തേക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക് കമ്പനി ആക്സസ് തരുന്നത്.

ഈ പ്ലാനിന് ഒപ്പം പായ്ക്ക് ചെയ്യുന്ന മറ്റൊരു ആനുകൂല്യമാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ( Netflix Subscription ). നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാനിലേക്കാണ് 1,499 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നത്. 150 രൂപ അധികം നൽകിയാൽ നെറ്റ്ഫ്ലിക്സ് പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും 
സാധിക്കും. പ്രീപെയ്ഡ് / പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് ഒപ്പം ലഭ്യമാകുന്ന ഏറ്റവും മികച്ച നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടിയാണിത് 

Connect On :