2026 വരെ റീചാർജ് പ്ലാൻ നോക്കുന്നവർക്കായി ഇതാ Airtel Best Recharge Plans പറഞ്ഞുതരാം. ഒരു വർഷത്തേക്ക് പ്ലാനെടുത്ത് റീചാർജ് ചെയ്യുന്നതാണ് ബുദ്ധി. കാരണം ഈ വർഷം ജൂലൈയിൽ സംഭവിച്ച പോലെ നിരക്ക് വർധനയും മറ്റും വന്നാൽ റീചാർജിങ് വലിയ നഷ്ടമാകും.
2024 അവസാനിക്കുന്നതോടെ ടെലികോം കമ്പനി എയർടെൽ 2025-ലേക്കുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഇവയിൽ ബജറ്റ് മുതൽ ദീർഘകാല പ്ലാനുകൾ വരെ ഉൾപ്പെടുന്നു. ഈ പ്ലാനുകളിൽ ഭൂരിഭാഗവും മികച്ച ആനുകൂല്യങ്ങളോടെയാണ് വരുന്നത്.
ഈ പ്ലാനുകളിലെല്ലാം നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. അത്യാവശ്യത്തിന് ഡാറ്റയും പ്രതിദിനം 100 എസ്എംഎസ്സും പ്ലാനിലുണ്ട്. എയർടെലിന്റെ പല പാക്കേജുകളും Disney+ Hotstar, പ്രൈ വീഡിയോ പോലുള്ള ഒടിടി സബ്സ്ക്രിപ്ഷനുമായാണ് വരുന്നത്. അതുപോലെ മിക്ക പ്ലാനുകളിലും ടെലികോം എയർടെൽ താങ്ക്സ് ആപ്പ്, ആപ്പിൾ മ്യൂസിക്, Hello Tunes ആക്സസും ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: Airtel New Plan: പോക്കറ്റ് സേഫാണ്, 400 രൂപയ്ക്ക് താഴെ റീചാർജ് ചെയ്താൽ Free ഹോട്ട്സ്റ്റാറും ലഭിക്കും!
ഇവിടെ പരിചയപ്പെടുത്തുന്നത് എയർടെലിന്റെ ദീർഘകാല അടിസ്ഥാനത്തിലുള്ള പ്ലാനാണ്. ദീർഘകാല പ്ലാനുകൾ നോക്കുന്നവർക്കുള്ള പാക്കേജുകൾ രണ്ടെണ്ണമാണ് എയർടെലിലുള്ളത്.
നിങ്ങൾക്ക് ദീർഘകാല പ്ലാൻ വേണമെങ്കിൽ 1999 രൂപയുടെ പാക്കേജ് അനുയോജ്യമാണ്. 2000 രൂപയ്ക്ക് അകത്ത് ഒരു വർഷം മുഴുവൻ കാലാവധിയുണ്ട് എന്നതാണ് പ്ലാനിന്റെ നേട്ടം. 365 ദിവസത്തെ വാലിഡിറ്റിയ്ക്ക് പുറമെ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കും. പ്ലാനിൽ മൊത്തം അനുവദിച്ചിട്ടുള്ളത് 24GB ഡാറ്റയാണ്. വീട്ടിൽ വൈ-ഫൈ സംവിധാനമുള്ളവരും അധികം ഡാറ്റ ഉപയോഗിക്കാത്തവർക്കും ഇത് ആവശ്യത്തിനുള്ള ഡാറ്റയാണ്. 100 എസ്എംഎസ് വീതം പ്രതിദിനം എയർടെലിൽ കിട്ടും.
ഈ എയർടെൽ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5G-യും ഇതിലുണ്ട്. 100 എസ്എംഎസും ദിവസേന ലഭിക്കുന്ന പാക്കേജാണിത്. ഇതിലൂടെ വരിക്കാർക്ക് വർഷം മുഴുവൻ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
പ്ലാനിലെ ഹൈലൈറ്റ് ഒടിടി സബ്സ്ക്രിപ്ഷനാണ്. എയർടെൽ വരിക്കാർക്ക് ഒരു വർഷത്തേക്ക് ഫ്രീയായി ഹോട്ട്സ്റ്റാർ ആസ്വദിക്കാം. Disney+ Hotstar മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനാണ് ഇതിലുള്ളത്.