എയർടെൽ പ്ലാനുകൾ വിങ്ക് മ്യൂസിക്ക് പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസാണ് സൗജന്യമായി നൽകുന്നത്
വിങ്ക് മ്യൂസിക് പ്രീമിയം ആക്സസ് നൽകുന്ന മികച്ച ചില പ്ലാനുകൾ എയർടെല്ലിനുണ്ട്
ഇവ ഏതെല്ലാമെന്ന് നോക്കാം...
Airtel ഉപയോക്താക്കൾക്ക് ആകർഷകമായ നിരവധി പ്ലാനുകൾക്കൊപ്പം ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും നൽകുന്നു. എയർടെൽ പ്ലാനുകൾ ഏറ്റവും ശ്രദ്ധേയമായ വിങ്ക് മ്യൂസിക്ക് പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസാണ്. വിങ്ക് മ്യൂസിക് പ്രീമിയം ആക്സസ് നൽകുന്ന മികച്ച ചില പ്ലാനുകൾ എയർടെല്ലിനുണ്ട്.
Airtel വിങ്ക് മ്യൂസിക് ആക്സസ്
എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് പുറമേ ഡാറ്റ വൗച്ചറുകകളും വിങ്ക് മ്യൂസിക് പ്രീമിയം ആക്സസ് ലഭിക്കുന്നു. രണ്ട് ഡാറ്റ വൗച്ചറുകളാണ് വിങ്ക് മ്യൂസിക് ആക്സസുമായി വരുന്നത്. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായിട്ടുള്ള മ്യൂസിക് ആപ്പാണ് വിങ്ക് മ്യൂസിക്. Wynk music free ആയി നൽകുന്ന എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം.
എയർടെൽ വിങ്ക് മ്യൂസിക് പ്രീമിയം ആക്സസ് സൗജന്യ ആനുകൂല്യമായി വരുന്നത് രണ്ട് പ്രീപെയ്ഡ് ഡാറ്റ വൗച്ചറുകൾക്കൊപ്പമാണ് ഇവ രണ്ടും. ഈ പ്ലാനുകൾ വാലിഡിറ്റിയോ വോയിസ് കോളിങ് ആനുകൂല്യങ്ങളോ നൽകുന്നില്ല.
ഈ പ്ലാനുകളുടെ വില 98 രൂപയും 301 രൂപയുമാണ്. ഈ രണ്ട് പ്ലാനുകളും റീചാർജ് ചെയ്യുന്ന ആളുകൾക്ക് ബേസിക് ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്. ഇവ രണ്ടും സ്വതന്ത്രമായ വാലിഡിറ്റിയുമായി വരുന്ന പ്ലാനുകളല്ല. ബേസിക് പ്ലാൻ നിലവിലുള്ള ആളുകൾക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ രണ്ടും. ഈ പ്ലാനുകൾ വാലിഡിറ്റിയോ വോയിസ് കോളിങ് ആനുകൂല്യങ്ങളോ നൽകുന്നില്ല.