ഐഫോൺ ഒരു സ്വപ്നമാണോ? എങ്കിൽ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ആപ്പിളും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയും കൈകോർക്കുകയാണ്. നിങ്ങൾ ഒരു airtel വരിക്കാരനാണെങ്കിൽ ഇപ്പോൾ ഒരു സ്പെഷ്യൽ ഓഫറിലൂടെ ഏറ്റവും പുതിയ ആപ്പിൾ ഫോണായ iPhone 15 വാങ്ങാനുള്ള അവസരമാണിത്. ക്യാഷ് ബാക്ക് ഓഫറുകളും മറ്റ് കിഴിവുകളും ഉൾപ്പെടുത്തി ഐഫോൺ 15 ഇപ്പോൾ സ്വന്തമാക്കാം.
നിങ്ങൾ ഒരു പുതിയ ഐഫോൺ 15 വാങ്ങുകയും, പുതിയതായി ഒരു എയർടെൽ സിം വാങ്ങുകയും ചെയ്താൽ 2000 രൂപയുടെ കൂപ്പൺ ടെലികോം കമ്പനി തരും. പുതിയ ആപ്പിൾ ഫോൺ വാങ്ങുന്ന തീയതി മുതൽ 2 മാസത്തേക്ക് എയർടെൽ പോസ്റ്റ്‌പെയ്ഡ് സിം സജീവമാക്കുകയാണെങ്കിൽ, നിങ്ങൾക്ക് എയർടെല്ലിൽ നിന്ന് 2000 രൂപയുടെ കൂപ്പണിലൂടെ കിഴിവ് നേടാം. നവംബർ 10 മുതൽ ഡിസംബർ 30 വരെയാണ് ഈ ഓഫർ ലഭിക്കുക.
അതായത് ഐഫോൺ 15 വാങ്ങുമ്പോൾ ഒരു ഫോൺ മാത്രമല്ല, മറ്റ് നിരവധി ഓഫറുകളും നിങ്ങൾക്ക് സ്വന്തമാക്കാം. ആപ്പിൾ കമ്പനി ഐഫോൺ 15നായി നൽകുന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകൾക്ക് പുറമെയാണ് എയർടെലിന്റെ ഓഫർ. ഐഫോൺ 15 വാങ്ങുമ്പോൾ എയർടെല്ലിൽ നിന്നുള്ള മൊബൈൽ റീചാർജുകളിലും ആമസോണിൽ നിന്ന് ക്യാഷ്ബാക്കിലും ഡിസ്കൌണ്ട് ലഭിക്കും.
എന്നാൽ ശ്രദ്ധിക്കുക, ഈ ആമസോൺ ക്യാഷ്ബാക്കും എയർടെൽ ഡിസ്കൗണ്ട് കൂപ്പണും ലഭിക്കുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫർ ഒരുമിച്ച് ലഭിക്കില്ല. ഒന്നുകിൽ എച്ച്ഡിഎഫ്സി ഓഫറോ അല്ലെങ്കിൽ എയർടെൽ ഡിസ്കൗണ്ട് കൂപ്പണോ, ഏതെങ്കിലും ഒരു ഓഫർ പ്രയോജനപ്പെടുത്താം.
ആമസോണിലൂടെയുള്ള പർച്ചേസിങ്ങിനാണ് ഓഫർ ലഭിക്കുക. ഫോൺ വാങ്ങി, പുതിയ എയർടെൽ സിം ആക്ടീവാക്കി കഴിഞ്ഞാൽ ഉപയോക്താവ് ഏതെങ്കിലും എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൊന്ന് ഉപയോഗിച്ച് റീചാർജ് ചെയ്യണമെന്നത് നിർബന്ധമാണ്. ഇങ്ങനെ പോസ്റ്റ്‌പെയ്ഡ് വരിക്കാരനായ ശേഷം 20 ദിവസത്തിനുള്ളിൽ എയർടെൽ താങ്ക്സ് ആപ്പിൽ 200 രൂപ വീതമുള്ള 10 കൂപ്പണുകൾ ലഭിക്കുന്നതാണെന്ന് ടെലികോംടോക്കിൽ പറയുന്നു.
നേരത്തെ പറഞ്ഞ പോലെ ഐഫോൺ വാങ്ങുന്നതിനൊപ്പം സിം ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞ് ഏതെങ്കിലും ഒരു പോസ്റ്റ് പെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്യണം. അതുപോലെ, എയർടെൽ കോർപ്പറേറ്റ് പോസ്റ്റ്പെയ്ഡ് സിമ്മുകൾക്ക് ഈ ഓഫർ ലഭ്യമല്ല. എയർടെൽ കൂപ്പണും എച്ച്ഡിഎഫ്സി ഓഫറും ഒരുമിച്ച ലഭിക്കുന്നതല്ല. അതുപോലെ ഒരു സമയം, റീചാർജിൽ ഉപയോക്താവിന് ഒരു കൂപ്പൺ ഉപയോഗിക്കാനാകുന്ന രീതിയിലാണ് ഓഫർ.
ഈ നിബന്ധനകളെല്ലാം പാലിച്ചാണ് ഷോപ്പിങ് എങ്കിൽ, ആമസോൺ പേ ഗിഫ്റ്റ് കാർഡായി 5000 രൂപ ക്യാഷ്ബാക്കും ആമസോൺ നൽകും.