Airtel നിരവധി വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന നിരവധി പ്ലാനുകൾ എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അതിൽ കോളിങ്, ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി എത്തുന്ന ഏറ്റവും മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
അൺലിമിറ്റഡ് വോയ്‌സും പ്രതിദിനം 2GB ഡാറ്റയും ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത 2GB ഡാറ്റ ഉപയോഗിച്ച ശേഷവും 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭ്യമാകും. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് ഒപ്പം പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യമായി ലഭിക്കും. ഒരു മാസത്തെ വാലിഡിറ്റിയിലാണ് 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. എയർടെൽ താങ്ക്സ് റിവാർഡുകളുടെ ഭാഗമായി, 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും, അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വവും 3 മാസത്തേക്ക് സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ആസ്വദിക്കാം.
അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, പ്രതിദിനം 2.5GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ പ്ലാനിലും ലഭ്യമാണ്. നിശ്ചിത 2.5GB പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾക്കൊപ്പം 5 രൂപ ടോക്ക്‌ടൈമും കിട്ടും. 5ജിയുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് അവരുടെ പ്ലാൻ ഡാറ്റയായും അല്ലാതെയും അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 15+ ഒടിടി ആപ്പുകളുള്ള എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം, അപ്പോളോ 24X7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് തുടങ്ങിയവയും ആസ്വദിക്കാം.
കൂടുതൽ വായിക്കൂ: Honor Magic 6 Launch:160MP പെരിസ്‌കോപ്പ് സൂം ക്യാമറയുമായി Honor Magic 6 ഉടൻ വിപണിയിലെത്തും
1 മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ബൾക്ക് പ്ലാൻ വിഭാഗത്തിന് കീഴിലാണ് ഈ പ്ലാൻ ഉൾപ്പെടുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ 300 എസ്എംഎസ് എന്നിവ ഈ പ്ലാൻ ആനുകൂല്യമായി ഉപയോക്താക്കൾക്ക് ലഭിക്കും. 60GB ഡാറ്റയാണ് ഈ പ്ലാനിൽ കിട്ടുക. നിശ്ചിത ഡാറ്റപരിധി പിന്നിട്ടാൽ, തുടർന്ന് ഒരു എംബിക്ക് 50 പൈസ നിരക്കിൽ നൽകേണ്ടിവരും. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എയർടെൽ താങ്ക്സ് റിവാർഡുകൾക്ക് കീഴിൽ, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24X7 സർക്കിൾ അംഗത്വം, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിൽ ലഭിക്കും.